DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപ് എം‌പി യുടെ വക വിദ്യാര്‍ത്ഥികള്‍ക്ക് ടാബ്

In job and education BY Admin On 29 May 2016
കവരത്തി (29/05/2016): ലക്ഷദ്വീപിലെ +1, +2 വിദ്യാര്‍ത്ഥികള്‍ക്കായി ടാബ് അനുവദിക്കുന്നതിനായി ഒരു കോടി അറുപത്തി അഞ്ച് ലക്ഷത്തോളം രൂപ അനുവദിച്ചു (16548000/-). കേന്ദ്ര സര്‍ക്കാരിന്‍റെ ആകാശ് ടാബ്ലറ്റ് പദ്ധതി നിര്‍ത്തിയ സാഹചര്യത്തില്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് കുട്ടികള്‍ക്ക് യോജിച്ച ടാബുകള്‍ തെരെഞ്ഞെടുക്കാന്‍ വിവര സാങ്കേതിക വകുപ്പിന്‍റെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ഈ അക്കാദമിക വര്‍ഷം തന്നെ 2364 വിദ്യാര്‍ത്ഥികള്‍ ഇതിന്‍റെ ഗുണഭോക്താക്കളാകും. ഏകദേശം 7000 രൂപയാണ് ഓരോ ടാബിന്‍റെയും ഏകദേശ വില.

SHARE YOUR FEEDBACK

RECENT IN THIS CATEGORY