DweepDiary.com | ABOUT US | Friday, 29 March 2024

മെഡിക്കല്‍ എന്‍ട്രന്‍സ് - ദ്വീപ് വിദ്യാര്‍ത്ഥികള്‍ക്ക് അഗ്നി പരീക്ഷ

In job and education BY Admin On 24 April 2016
കൊച്ചി(24.4.16):- മെയ് ഒന്നാം തിയതി നടക്കാനിരിക്കുന്ന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ ഏകീകരിച്ചതോടെ ലക്ഷദ്വീപ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അങ്കലാപ്പിലായി. ഈ വര്‍ഷം മുതല്‍ എല്ലാ സംസ്ഥാനങ്ങളിലേയും യു.ടിയിലേയും പരീക്ഷകളാണ് ഒന്നിച്ച് നടക്കും. പ്രത്യേക പരീക്ഷ ഉണ്ടായിരിക്കില്ല. കഴിഞ്ഞ വര്‍ഷം ദ്വീപിലെ മെഡിക്കല്‍ സീറ്റ് 5 ആയി കേന്ദ്ര സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം ഈ പരീക്ഷ എഴുതണമെങ്കില്‍ കേരളക്കരയിലെത്തണമെന്നുള്ള നിര്‍ബന്ധിതാവസ്ഥയിലായി. കവരത്തിയില്‍ വെച്ച് നടത്തിക്കൊണ്ടിരുന്ന പരീക്ഷയില്‍ ഈ വര്‍ഷം ആള്‍ ഇന്ത്യാ ടെസ്റ്റ് ആയതിനാല്‍ സെന്റര്‍ അനുവധിച്ചിട്ടില്ല. പക്ഷെ സെന്റര്‍ നല്‍കി കിട്ടാന്‍ അധികൃതരുടെ ഭാഗത്തില്‍ നിന്ന് ഒരു നീക്കവും നടന്നിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആരോപിക്കുന്നത്. CTET പോലെയുള്ള ആള്‍ ഇന്ത്യാ പരീക്ഷകള്‍ക്ക് കവരത്തിയില്‍ സെന്റര്‍ അനുവധിച്ച തന്ന കേന്ദ്ര സര്‍ക്കാരിന് മെഡിക്കല്‍ എന്‍ട്രന്‍സിനും സെന്റര്‍ അനുവധിച്ച് കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് ഇവര്‍ പറയുന്നത്. സാധാരണക്കാരായ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആയിരങ്ങള്‍ മുടക്കിയാണ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് കേരളത്തിലെത്തിയത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY