DweepDiary.com | ABOUT US | Thursday, 18 April 2024

മൂന്നാമത് ശാസ്ത്രോല്‍സവത്തിന്റെ ലോഗോയും വെബ്സൈറ്റും ഉല്‍ഘാടനം ചെയ്തു:

In job and education BY Admin On 11 November 2015
അമിനി (11/11/2015): ഡിസംബര്‍ ആദ്യവാരം ദ്വീപില്‍ നടക്കുന്ന മൂന്നാമത് ലക്ഷദ്വീപ് സ്കൂള്‍ ശാസ്ത്രോല്‍സവത്തിന്‍റെ ലോഗോയും വെബ്സൈറ്റും ഉല്‍ഘാടനം ചെയ്തു. മേളയുടെ ലോഗോ സ്ഥലം സബ്-ഡിവിഷണല്‍ ഓഫീസര്‍ ശ്രീ ടി കാസിം ഉല്‍ഘാടനം ചെയ്തപ്പോള്‍ സ്കൂള്‍ ഹര്‍ഷാരവത്തോടെ സ്വാഗതം ചെയ്തു. മേളയുടെ ഔദ്യോഗിക വെബ്സൈറ്റായ www.swema2015.weebly.com വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയര്‍പേയ്സണ്‍ ശ്രീമതി ഹൈറുന്നീസ ഉല്‍ഘാടനം ചെയ്തു. മേളയ്ക്കായി അമിനി തയ്യാറായി കഴിഞ്ഞുവെന്ന് മേളയുടെ ചെയര്‍മാനും പ്രിന്‍സിപ്പാളുമായ ശ്രീ എം‌സി മുഹമ്മദ് സര്‍ പ്രസ്താവിച്ചു. കേരളത്തിലേയും ദ്വീപിലേയും 17 മാധ്യമങ്ങളെ മേളയോട് സഹകരിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദ്വീപ് ഡയറി നിലവില്‍ മേളയുടെ റിപ്പോര്‍ട്ടിങ്ങ് ഏറ്റെടുത്ത് കഴിഞ്ഞു.

ഉല്‍ഘാടനം കഴിഞ്ഞ ഉടനെ പൊതു ജനങ്ങള്‍ ലോഗോ മൊബൈലില്‍ പകര്‍ത്താനും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കാനും തിക്കും തിരക്കും കാട്ടി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY