DweepDiary.com | ABOUT US | Friday, 26 April 2024

"ഇനി ദ്വീപില്‍ ഇരുന്ന്‍ കൊണ്ട് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായി സംവദിക്കാം" - പുതിയ പദ്ധതിയുമായി കാലിക്കറ്റ് സര്‍വ്വകലാശാല

In job and education BY Admin On 31 July 2015
തേഞ്ഞിപ്പലം (29/07/2015): ഭക്ഷ്യ വസ്തുക്കളും അടിസ്ഥാന സാധനങ്ങളുടെയും അഭാവം മാത്രമല്ല നമ്മുടെ ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടല്‍ തീര്‍ക്കുന്നത്, അറിവിന്‍റെ വിതരണത്തിനും മതിയായ സ്രോതസ്സുകള്‍ക്കും ഇത് വിലങ്ങു തടിയാവുന്നുണ്ട്. എന്നാല്‍ വൈജ്ഞാനിക സ്രോതസ്സുകള്‍ക്ക് ദ്വീപുനിവാസികള്‍ കടല്‍ കടക്കണ്ട എന്നാണ് കോഴിക്കോട് സര്‍വ്വകലാശാല പറയുന്നത്. ലക്ഷദ്വീപിലെ മൂന്നു ദ്വീപുകളിലെ വാഴ്സിറ്റി കേന്ദ്രങ്ങളിലും താല്‍കാലിക അദ്ധ്യാപകരും അനുഭവ സമ്പന്നരായ അധ്യാപകരുടെ അഭാവവും വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നതില്‍ ഒരു പരിധിവരെ പ്രയാസമുണ്ടാക്കുന്നു. പക്ഷേ ഇനി ദ്വീപില്‍ ഇരുന്നുകൊണ്ട് തന്നെ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായി സംവദിക്കാം, പാഠ്യവിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താം. ഇതിനായി സര്‍വകലാശാല വെര്‍ച്വല്‍ ക്ലാസ് റൂം പദ്ധതി തയ്യാറാക്കുകയാണ്. സര്‍വകലാശാലാ പഠനവകുപ്പുകളിലെയും പുറമേ നിന്നുള്ള വിദഗ്ധരുടെയുമെല്ലാം ക്ലാസുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനാണ് പുതിയ പദ്ധതി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY