DweepDiary.com | ABOUT US | Friday, 29 March 2024

നൂറില്‍ നൂറുമാര്‍ക്കുമായി മുഹമ്മദ് ഇഖ്ബാല്‍

In job and education BY Admin On 23 May 2015
അമിനി- ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും മുഴുവനും മാര്‍ക്കും നേടി എന്‍.സി.മുഹമ്മദ് ഇഖ്ബാല്‍ ലക്ഷദ്വീപിന് തന്നെ അഭിമാനമായി. അമിനി ഗവ.സീനിയര്‍ സെക്കണ്ടറി സ്കൂളിലെ സയന്‍സ് വിദ്യാര്‍ത്ഥിയായ ഇഖ്ബാല്‍ ബെലിയാച്ചാട ഇബ്രാഹിമിന്റെയും നടുവത്തച്ചെറ്റ ശഹര്‍ബാന്റെയും മൂത്തമകനാണ്. സൗമ്യമായ സ്വഭാവം കൊണ്ടും അച്ചടക്കം കൊണ്ടും അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും പ്രശംസ പിടിച്ച് പറ്റിയ ഇഖ്ബാല്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാണ്. ഇഖ്ബാല്‍ മലയാളം മീഡിയം വിദ്യാര്‍ത്ഥികൂടിയായിരുന്നെന്നുള്ളതും പ്രാധാന്യമര്‍ഹിക്കുന്നു.
ദ്വീപ് ഡയറിയുടെ അഭിനന്ദനങ്ങള്‍. ലക്ഷദ്വീപിന്റെ IAS സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഇഖ്ബാലിനാവട്ടെ എന്ന് ആശംസിക്കുന്നു.
ലക്ഷദ്വീപില്‍ നിന്നും എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
1. SIYANA SALEEM.P (Reg.No.2446352)- MGSSS Androth (Science)
2. SUBUHANATH S MOHAMMED.A. (Reg.No.2446353)- MGSSS Androth (Science)
3. HIDAYA.N.P (Reg.No.2446358)- MGSSS Androth (Science)
4. SHAJLA MOL. C.P (Re.No. 2446423)- MGSSS Androth (Humanities)
5. MOHAMMED IQUBAL. N.C (Reg.No.2446726)- GSSS Amini (science)
6. SHAHILA CG (Reg.No.2446747)- GSSS Amini (Science)
7. NISHIDA NASER .M (Reg.No.2446667)- DR.KK.MSSS Kalpeni (science)

SHARE YOUR FEEDBACK

RECENT IN THIS CATEGORY