DweepDiary.com | ABOUT US | Thursday, 25 April 2024

വിവാദ ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം - ഗ്രൂപ്പ് സി അഖിലേന്ത്യാ തലത്തില്‍ നിയമനം നടത്താന്‍ നീക്കം

In job and education BY Admin On 13 April 2015
കവരത്തി: ലക്ഷദ്വീപിന്റെ പ്രത്യേക സാഹചര്യത്തില്‍ ദ്വീപുകളിലെ ഗസറ്റഡ് ഓഫീസര്‍ ഒഴിച്ചുള്ള എല്ലാ തസ്തികകളും ദ്വീപുകാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന കേന്ദ്ര ഗവണ്‍മെന്റ് നിയമത്തെ കാറ്റില്‍പറത്തിക്കൊണ്ട് ഗ്രൂപ് സി തസ്തികകളായ സ്റ്റെനോഗ്രാഫര്‍, ചൈന്‍മാന്‍, ഡെപ്യൂട്ടി സര്‍വേയര്‍ എന്നീ തസ്തികളിലേക്ക് അഖിലേന്ത്യാ തലത്തില്‍ നിയമനം നടത്താന്‍ വിജ്ഞാപനം വിളിച്ചിരിക്കുകയാണ് ദ്വീപ് ഭരണകൂടം.
പ്രസ്തുത തസ്തികകളിലേക്ക് ദ്വീപുകാരെ മാത്രമേ നിയമിക്കാവു എന്ന് ആഭ്യദ്ധര വകുപ്പ് ലക്ഷദ്വീപ് സര്‍ക്കാരിനോട് തുടര്‍ച്ചയായി നിര്‍ദേശിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പിലെ 14.1.1977 ലെ നിര്‍ദേശം ഉദ്ധരിച്ച് കൊണ്ട് 10.3.1977 ല്‍ അന്നത്തെ ജില്ലാകളക്ടര്‍ ഡിപ്പാര്‍ട്ട്മെന്റ് തലവന്‍മാര്‍ക്ക് ഒരു സര്‍ക്കുലര്‍ അയച്ചിരുന്നു. ഇതെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് ഭരണകൂടത്തിന്‍റെ പുതിയ തീരുമാനം. ഇതിനെതിരെ ലക്ഷദ്വീപിലെ എല്ലാരാഷ്ട്രീയ പാര്‍ട്ടികളും സംയുക്തമായി പ്രക്ഷോഭം നടത്തുന്നതോടൊപ്പം കഴിവുള്ള അഭിഭാഷകരെ നിയമിച്ച് കൊണ്ട് കോടതിയില്‍പോകേണ്ടത് അനിവാര്യമായി തീര്‍ന്നിരിക്കുന്നു. കൂടാതെ മതിയായ യോഗ്യതയുള്ളവരെ ലഭിച്ചില്ലെങ്കില്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും പലതവണകളായി വിജ്ഞാപനം വിളിക്കാറുണ്ട്. ലക്ഷദ്വീപിലെ നിലവിലെ രാഷ്ട്രീയ തോന്ന്യാസങ്ങള്‍ അവസാനിപ്പിച്ച് ഈ പ്രശ്നത്തിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ ലക്ഷദ്വീപിലെ തൊഴിലില്ലാഴ്മ രൂക്ഷമാവുക തന്നെ ചെയ്യും. ലക്ഷദ്വീപിലെ രാഷ്ട്രീയ അനൈക്യം മുതലെടുത്താണ് ലക്ഷദ്വീപ് വികസന കോര്‍പ്പറേഷന്‍ ദ്വീപുകാരുടെ തസ്തികകള്‍ ഇന്നും നമ്മളാല്ലാത്തവര്‍ക്ക് വില്‍ക്കുന്നത്.


: ജോബ് ഡെസ്ക് DD

SHARE YOUR FEEDBACK

RECENT IN THIS CATEGORY