DweepDiary.com | ABOUT US | Saturday, 20 April 2024

വിദ്യാഭ്യാസ വകുപ്പില്‍ മഹല്‍ അദ്ധ്യാപകര്‍ ഉള്‍പ്പെടെ സ്ഥിര നിയമനം

In job and education BY Admin On 26 November 2014
ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പില്‍ പ്രൈമറി സ്കൂള്‍ അദ്ധ്യാപകരുടെ സ്ഥിര നിയമനം. ഇതില്‍ 2 ഒഴിവുകള്‍ മഹല്‍ അദ്ധ്യാപകര്‍ക്കാണ്. കൂടുതല്‍ വിവരങ്ങള്‍ താഴെ:-

1. തസ്തികയുടെ പേര്: പ്രൈമറി സ്കൂള്‍ ടീച്ചര്‍ (4 ഒഴിവ്), പ്രൈമറി സ്കൂള്‍ ടീച്ചര്‍ മഹല്‍ (2 ഒഴിവ്)
(2 ഒഴിവുകള്‍ ടി‌ടി‌സിക്കാര്‍ക്കും 2 മഹല്‍, 2 ഡിഗ്രിയുള്ളവര്‍ക്ക് (ടി‌ടി‌സി + ഡിഗ്രി അല്ലെങ്കില്‍ ഡിഗ്രി+ ബിഎഡ്.)

2. യോഗ്യത (ക്ലാസ് 1 മുതല്‍ 5 വരെ):
(i) CTET പാസായിരിക്കണം
(ii) +2 വും ടി‌ടി‌സി/ ഡിഎഡ്/ ടി‌സി‌എച്ച്/ ജെ‌ബി‌ടി തുടങ്ങീ NCTE അംഗീകരിച്ച എലമെന്‍ററി ഡിപ്ലോമ അല്ലെങ്കില്‍ RIE നടത്തുന്ന എലമെന്‍ററി എഡ്യൂക്കേഷനില്‍ ഉള്ള ഇന്റഗ്രേറ്റഡ് ബിരുദം (Bl.Ed). അല്ലെങ്കില്‍ മേല്‍പറഞ്ഞ മേഖലയിലുള്ള Special Education'ല്‍ ഉള്ള ഡിപ്ലോമ.
യോഗ്യത (ക്ലാസ് 6 മുതല്‍ 8 വരെ):
(i) CTET പാസായിരിക്കണം
(ii) ടി‌ടി‌സി/ ഡിഎഡ്/ ടി‌സി‌എച്ച്/ ജെ‌ബി‌ടി ഒപ്പം ഏതെങ്കിലും ബിരുദം. അല്ലെങ്കില്‍
(iii) ബിരുദവും B.Edഉം അല്ലെങ്കില്‍
(iv) ഇന്റഗ്രേറ്റഡ് BA.Ed,/ BSc.Ed/ Bl.Ed. അല്ലെങ്കില്‍
(v) ബിരുദവും സ്പെഷ്യല്‍ B.Edഉം.


3. തെരെഞ്ഞെടുപ്പ് രീതി:
90% വെയിറ്റേജ് CTET മാര്‍ക്കിനും 10% മാര്‍ക്ക് അഭിമുഖത്തിനും.


4. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: 31/12/2014 6PM വരെ

5. അപേക്ഷ അയക്കേണ്ട വിലാസം:
The Director
Department of Education
U.T. of Lakshadweep
682 555

SHARE YOUR FEEDBACK

RECENT IN THIS CATEGORY