DweepDiary.com | ABOUT US | Thursday, 25 April 2024

ലക്ഷദ്വീപ് ഇലക്ട്രിസിറ്റി വകുപ്പില്‍ ഫോര്‍ക് ലിസ്റ്റ് ഓപ്പറേറ്റര്‍മാരുടെ ഒഴിവുകള്‍

In job and education BY Admin On 13 September 2014
ലക്ഷദ്വീപ് ഇലക്ട്രിസ്റ്റി വകുപ്പ് ഫോര്‍ക് ലിസ്റ്റ് ഓപ്പറേറ്റര്‍മാരുടെ 9 ഒഴിവുകള്‍ നികത്തുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ 25/09/2014 രാവിലെ 9 മണിക്ക് മുമ്പായി അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഒപ്പം ഒരു സാക്ഷ്യപ്പെടുത്തിയ കോപ്പിയും കൊണ്ട് കവരത്തി സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ എത്തേണ്ടതെന്ന് എക്സികുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍:

1. തസ്തിക: ഫോര്‍ക് ലിഫ്റ്റ് ഓപ്പറേറ്റര്‍
2. ഒഴിവുകള്‍: 9 (കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം)
3. വിദ്യാഭ്യാസ യോഗ്യതകള്‍
(i) എസ്‌എസ്‌എല്‍‌സി / തതുല്ല്യം
(ii) ഫോര്‍ക്‍ലിഫ്റ്റ് കൈകാര്യം ചെയ്യാനുള്ള ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകൃത ലൈസന്‍സ്.
(iii) വയസ്: 40ല്‍ താഴെ

4. തൊഴില്‍ സ്ഥലം: ബിത്ര ഒഴികെയുള്ള 9 ദ്വീപുകളില്‍
5. തെരെഞ്ഞെടുപ്പ് രീതി: അഭിമുഖവും ഫീല്ഡ് ടെസ്റ്റും a). 50% weightage for Academic qualifications (5 marks will be deducted for each appearance in SSLC exam from second appearance onwards). b). 20% weightage for experience (5 marks shall be awarded for 1 year of experience subject to a maximum of 20) c). 30% weightage for interview (weightage will be given for those who have Heavy Driving License).

SHARE YOUR FEEDBACK

RECENT IN THIS CATEGORY