DweepDiary.com | ABOUT US | Friday, 29 March 2024

കേന്ദ്രീയ വിദ്യാലയത്തില്‍ അനധ്യാപക ഒഴിവുകള്‍. ലക്ഷദ്വീപുകാര്‍ക്ക് അപേക്ഷിക്കാം

In job and education BY Admin On 30 August 2014
കേന്ദ്രീയ വിദ്യാലയത്തില്‍ 669 ഒഴിവുകള്‍. പ്രിന്‍സിപ്പാള്‍, ടെക്നിക്കല്‍ ഓഫീസര്‍, അസിസ്റ്റന്‍റ്, യു‌ഡി‌സി, എല്‍‌ഡി‌സി, ഹിന്ദി ട്രാന്‍സ്ലേറ്റര്‍, സ്റ്റെനോ ഗ്രേഡ് II തുടങ്ങിയ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇതില്‍ 50 ഒഴിവുകള്‍ എസ്‌ടി വിഭാഗത്തിനും 178 ഒഴിവുകള്‍ ഓ‌ബി‌സി വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്.
1. പ്രിന്‍സിപ്പാള്‍: ആകെ 145 ഒഴിവുകള്‍
യോഗ്യത: (i) 45 ശതമാനം മാര്‍ക്കിള്‍ കുറയാതെയുള്ള ബിരുദാനന്തര ബിരുദം. ബി.എഡ്.
(ii) പ്രിന്‍സിപ്പാള്‍/ വൈസ് പ്രിന്‍സിപ്പാള്‍/ അസിസ്റ്റന്‍റ് എഡുക്കേഷണല്‍ ഓഫീസര്‍/ അസിസ്റ്റന്‍റ് എഡ്യൂക്കേഷണല്‍ ഓഫീസര്‍/ തതുല്ല്യ തസ്തികകളില്‍ നിര്‍ദിഷ്ട ശമ്പള സ്കെയിലില്‍ ജോലി ചെയ്ത 2 മുതല്‍ എട്ട് വര്‍ഷം വരേയുള്ള പ്രവര്‍ത്തി പരിചയം


2. ടെക്നിക്കല്‍ ഓഫീസര്‍: ആകെ 03 ഒഴിവുകള്‍
യോഗ്യത: (i) സിവില്‍/ ആര്‍ക്കികള്‍ച്ചര്‍/ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങ് ബിരുദം/ തുല്ല്യം
(ii) ആറ് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം


3. അസിസ്റ്റന്‍റ്‍: ആകെ 81 ഒഴിവുകള്‍
യോഗ്യത: (i) ഏതെങ്കിലും അംഗീകൃത ബിരുദം
(ii) കേന്ദ്ര, സംസ്ഥാന, സ്വയം ഭരണ സ്ഥാപനങ്ങളില്‍ യുഡി‌സി ആയി മൂന്നു വര്‍ഷ പ്രവര്‍ത്തി പരിചയം.


4. യു‌ഡി‌സി : ആകെ 120 ഒഴിവുകള്‍
യോഗ്യത: (i) ഏതെങ്കിലും അംഗീകൃത ബിരുദം
(ii) കേന്ദ്ര, സംസ്ഥാന, സ്വയം ഭരണ സ്ഥാപനങ്ങളില്‍ എല്‍‌ഡി‌സി ആയി മൂന്നു വര്‍ഷ പ്രവര്‍ത്തി പരിചയം.


5. എല്‍ഡി‌സി : ആകെ 284 ഒഴിവുകള്‍
യോഗ്യത: (i) +2/ തതുല്ല്യം
(ii) കമ്പ്യൂട്ടര്‍ ടൈപ്പിങ്ങ് സ്പീഡ് ഇംഗ്ലീഷില്‍ മിനിറ്റില്‍ 35 വാക്ക് അല്ലെങ്കില്‍ ഹിന്ദിയില്‍ മിനിട്ടില്‍ 30 വാക്ക്


6. ഹിന്ദി ട്രാന്‍സ്ലേറ്റര്‍ : ആകെ 07 ഒഴിവുകള്‍
യോഗ്യത: (i) ബിരുദ തലത്തില്‍ ഇംഗ്ലീഷ്, ഹിന്ദി എന്നിവ പഠിച്ച് ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷിലുള്ള ബിരുദനാന്തര ബിരുദം.
(ii) മറ്റുള്ള യോഗ്യതകള്‍ കാണാന്‍ കേന്ദ്രീയ വിദ്യാലയ സംഗതത്തിന്റെ വെബ്സൈറ്റ് കാണുക.


7. സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് II : ആകെ 29 ഒഴിവുകള്‍
യോഗ്യത: (i) SSLC/ തതുല്ല്യം
(ii) ഇംഗ്ലീഷിലോ ഹിന്ദിയിലോ ഉള്ള ഷോര്‍ട്ട് ഹാന്‍ഡ് മിനിട്ടില്‍ 80 വാക്ക് (ഇംഗ്ലീഷ്)/ 40 വാക്ക്(ഹിന്ദി)

-------------------------------------

ഫീസ്: വിജ്ഞ്ജാപനം കാണുക
ഓണ്‍ലൈനായി അപേക്ഷിക്കുക www.kvsangathan.nic.in, www.jobapply.in/ksv

അപേക്ഷിക്കേണ്ട അവസാന തിയതി: സെപ്റ്റംബര്‍ 22
അപേക്ഷിക്കേണ്ട വിലാസം:

(കവറിന് പുറത്ത് APPLICATION FOR THE POST OF___________ എന്നെഴുതണം)
Post Box No. 3076
Lodhi Road
New Delhi - 110 003

SHARE YOUR FEEDBACK

RECENT IN THIS CATEGORY