DweepDiary.com | ABOUT US | Tuesday, 15 October 2024

കടമത്ത് ബി.എഡ് സെന്റററിലേക്കുള്ള അഡ്മിഷൻ ഓഗസ്റ്റ് 8ന്

In job and education BY Web desk On 31 July 2024
കടമത്ത്: പോണ്ടിച്ചേരി സർവകലാശാല കടമത്ത് ബി.എഡ് സെന്റററിലേക്കുള്ള 2014- 2026 അദ്ധ്യയന വർഷത്തെ ബാചർ ഓഫ് എഡ്യൂക്കേഷൻ(ബി.എഡ്) കോഴ്സിൻ്റെ അഡ്മിഷൻ ഓഗസ്റ്റ് 8ന്. ഓഗസ്റ്റ് 8ന് രാവിലെ ഇംഗ്ലീഷ്, ഉച്ചയ്ക്ക് മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലേക്കുള്ള അഡ്മിഷനായിരിക്കും നടക്കുക. 9ന് സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ് എന്നീ വിഷങ്ങളിലേക്കും ഉള്ള അഡ്മിഷൻ പ്രക്രിയകൾ നടത്തും.
വിദ്യാഭ്യാസ വകുപ്പിൽ നിന്ന് സ്പോൺസർ ലെറ്റർ ലഭിച്ച വിദ്യാർത്ഥികൾ അന്നേദിവസം കടമത്ത് ഗവൺമെൻ്റ് ബിഎഡ് കോളേജിൽ റിപ്പോർട്ട് ചെയ്യണം. അപേക്ഷകർ യോഗ്യതാ സെർട്ടിഫികറ്റുകൾ, ഡിഗ്രീ മാർക്ക് ലിസ്റ്റ്, എസ്. എസ്. എൽ. സി സെർട്ടിഫികറ്റ്, കാസ്റ്റ് സെർട്ടിഫികറ്റ്, ജനന സർട്ടിഫിക്കറ്റ്, പാസ് പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് ബാങ്ക് പാസ് ബുക്ക് (മുൻപേജ്) എന്നിവ സമർപ്പിക്കേണ്ടതാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY