DweepDiary.com | ABOUT US | Friday, 19 April 2024

കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷയ്ക്ക്(CTET) അപേക്ഷിക്കാം അവസാന തിയ്യതി ആഗസ്റ്റ് 4

In job and education BY Admin On 16 July 2014
ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം(RTE Act 23, Sub section (1)) അദ്ധ്യാപകരാവാന്‍ വിജയിക്കേണ്ട കേന്ദ്ര അധ്യാപക യോഗ്യത പരീക്ഷക്ക്(CTET) CBSE വിജ്ഞ്ജാപനം പുറപ്പെടുവിച്ചു. വിജ്ഞ്ജാപന പ്രകാരം ഈ മാസം 11 മുതല്‍ 31 വരെ അപേക്ഷിക്കാം. പരീക്ഷ 2014 സെപ്റ്റംബര്‍ 21'നു ഇന്ത്യയിലുടനീളം നടത്തപ്പെടും. ലക്ഷദ്വീപിലെ കവരത്തിയും കേരളത്തിലെ എര്‍ണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളും ഇവയില്‍പ്പെടും. മറ്റു വിവരങ്ങള്‍ താഴെ:-

1. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി: 15 ജൂലൈ 2014 മുതല്‍ 04 സെപ്റ്റംബര്‍ 2014 വരെ
2. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: 04 സെപ്റ്റംബര്‍ 2014
3. ഫീ അടയ്ക്കാനുള്ള അവസാന തിയതി: 06 സെപ്റ്റംബര്‍ 2014
4. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ അപേക്ഷയുടെ നിജസ്ഥിതി പരിശോധിക്കാനും തിരുത്താനുമുള്ള തീയതി: 12 സെപ്റ്റംബര്‍ 2014 മുതല്‍ 19 ആഗസ്റ്റ് 2014 വരെ
5. ഹാള്‍ടിക്കറ്റ്/ അഡ്മിറ്റ് കാര്‍ഡ് ഡൌണ്‍ലോഡ് ചെയ്യാനുള്ള തിയതി: 22 സെപ്റ്റംബര്‍ 2014 മുതല്‍
6. സി‌ടി‌ഇ‌ടി പേപ്പര്‍ 2 (Std 6-8) പരീക്ഷ: 21 സെപ്റ്റംബര്‍ 2014 രാവിലെ 9.30 മുതല്‍ 12 വരെ (രണ്ടര മണിക്കൂര്‍)
7. സി‌ടി‌ഇ‌ടി പേപ്പര്‍ 1 (Std 1-5) പരീക്ഷ: 21 സെപ്റ്റംബര്‍ 2014 ഉച്ചക്ക് 2 മുതല്‍ 4.30 വരെ (രണ്ടര മണിക്കൂര്‍)

8.

എങ്ങനെ അപേക്ഷിക്കാം?
Step 1: ഓണ്‍ലൈന്‍ അപേക്ഷിക്കാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Step 2: വിവരങ്ങള്‍ പൂരിപ്പിച്ച ശേഷം NEXT ബട്ടണ്‍ അമര്‍ത്തുക. ശ്രദ്ധിക്കുക വിദ്യാഭ്യാസ യോഗ്യതാ കോളത്തില്‍ ചോദിക്കുന്ന ഡിഗ്രി നിങ്ങളുടെ B.Edഉം ഡിപ്ലോമ കോളത്തില്‍ ഉദേശിച്ചത് TTC/D.Ed മാണ്. ഇവയ്ക്ക് തതുല്ല്യമുള്ളതും ആവാം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY