DweepDiary.com | ABOUT US | Tuesday, 15 October 2024

ഇന്ത്യയിലുടനീളം 100 മെഗാ ജോബ് ഡ്രൈവ് സംഘടിപ്പിച്ച് എ എം പി: ലക്ഷദ്വീപുകാർക്കും അവസരം

In job and education BY P Faseena On 14 May 2022
കോഴിക്കോട്: അസോസിയേഷൻ ഓഫ് മുസ്ലീം പ്രൊഫഷണൽസ് (AMP) കേരളത്തിനും ലക്ഷദ്വീപിനുമായി സംഘടിപ്പിക്കുന്ന മെഗാ ജോബ് ഡ്രൈവ് കോഴിക്കോട്. മെയ്‌ 21ശനിയാഴ്ച രാവിലെ 11മണി മുതൽ വൈകീട്ട് 4മണിവരെ മാവൂർ റോഡിലുള്ള സംസം ബിൽഡിംഗ്‌ൽ രണ്ടാം നിലയിൽആണ് മെഗാ ജോബ് ഡ്രൈവ് നടക്കുന്നത്. ഡോ കെ കെ മുഹമ്മദ് കോയാ ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണ് ജോബ് ഫെയർ നടത്തുന്നത്.
പത്താംതരം പാസ്സായവർക്കും, ബിരുദധാരികളുമായ, 18വയസ്സ് മുതൽ 35വയസ്സ് വരെയുള്ള 3വർഷത്തെ തൊഴിൽ പരിചയ സമ്പന്നർക്കും ഫ്രഷേഴ്‌സിനും മെഗാ ജോബ് ഡ്രൈവിൽ പങ്കെടുക്കാം.
ജി. ഫോർ.എസ് ഫെസിലിറ്റി സർവീസസ്, എച്. ഡി ബി ഫിനാൻഷ്യൽ സർവീസസ്, ക്വസ് കോർപ്പ്, നിസ ഇൻഡസ്ട്രിയൽ സർവീസസ് ലൈഫ് സ്റ്റൈൽ ഇന്റർനാഷണൽ, മുത്തൂറ്റ് ഫിനാൻസ്, ഡി.എഫ്.എം ഫുഡ്‌സ്, എയർടെൽ എന്നി കമ്പനികൾ മെഗാ ജോബ് ഡ്രൈവിന്റെ ഭാഗമാകുന്നുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ കാണുന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം www.ampindia.org/AMPJobForm

SHARE YOUR FEEDBACK

RECENT IN THIS CATEGORY