DweepDiary.com | ABOUT US | Friday, 29 March 2024

ഗ്രാമീണ്‍ ഡാക്ക് സേവക്/ മെയില്‍ പാക്കര്‍ തസ്തികയിലേക്ക് അഗത്തി, ആന്ത്രോ ദ്വീപുകാര്‍ക്ക് അപേക്ഷിക്കാം

In job and education BY Admin On 22 April 2014
( ദ്വീപ് ഡയറി എഡ്യൂക്കേഷണല്‍ & ഗൈഡന്‍സ് ഡെസ്ക് )

അഗത്തി, ആന്ത്രോത്ത് പോസ്റ്റ് ഓഫീസുകളിലേക്ക് ഗ്രാമീണ്‍ ഡാക്ക് സേവക്/ മെയില്‍ പാക്കര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിര നിയമനമായിരിക്കും. അഗത്തിക്കാരെ അഗത്തി പോസ്റ്റ് ഓഫീസിലേക്കും ആന്ത്രോത്ത് നിവാസികളെ ആന്ത്രോത്ത് പോസ്റ്റ് ഓഫീസിലേക്കുമായിരിക്കും നിയമിക്കുക. 3535-65-5585 സ്കെയിലിലായിരിക്കും ശമ്പളം. മുകളില്‍ പ്രസ്താവിച്ച ദ്വീപുകളിലെ എസ്‌ടി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് തസ്തികകള്‍ സംവരണം ചെയ്തിരിക്കുന്നു.

യോഗ്യതകള്‍:
1) 8ആം ക്ലാസ് പാസായിരിക്കണം. എസ്‌എസ്‌എല്‍‌സി പാസായവര്‍ക്ക് മുന്‍ഗണന. എസ്‌എസ്‌എല്‍‌സി'യേക്കാള്‍ കൂടുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം പക്ഷെ അധികയോഗ്യതയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നതല്ല.
2) വയസ് 18നും 65നും ഇടയിലായിരിക്കണം.
3) സൈക്കിള്‍ ഓടാന്‍ അറിഞ്ഞിരിക്കണം.
4) തെരെഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥിയുടെ സ്ഥിര താമസം അഗത്തി/ ആന്ത്രോത്ത് ദ്വീപിലായിരിക്കണം.
മറ്റു വിവരങ്ങള്‍:
1) ഗ്രാമീണ്‍ ഡാക്ക് സേവക് തസ്തിക ഒരു പാര്‍ട്ട് ടൈം ജോലിയായതിനാല്‍ കുറഞ്ഞ വരുമാനമായിരിക്കും ലഭിക്കുക. അതിനാല്‍ ഉദ്യോഗാര്‍ത്ഥിക്ക് മറ്റു സമയങ്ങളില്‍ മറ്റു വരുമാന മാര്‍ഗങ്ങള്‍ ചെയ്യാവുന്നതാണ്.
2) ഉദ്യോഗാര്‍ത്ഥികള്‍ ആരോഗ്യ ദ്യഡഗാത്രരായിരിക്കണം. (കപ്പലുകളിലേക്കും മറ്റും തപാല്‍ ഉരുപ്പടികള്‍ ചുമന്ന്‍ കൊണ്ട് പോകേണ്ടിവരും)
3) ജോലിക്കായി ഏത് തരത്തിലുള്ള ക്യാന്‍വാസിങ്ങ് നടത്തുന്നവരെ അയോഗ്യരാക്കും.
4) ഏത് സമയത്തും നിയമന അധികാരികള്‍ക്ക് നിങ്ങളെ പിരിച്ചു വിടാന്‍ അധികാരമുണ്ടായിരിക്കും.

അപേക്ഷിക്കേണ്ട രീതി:
1) താഴെക്കൊടുത്തിരിക്കുന്ന അപേക്ഷ ഫോമും സാക്ഷ്യപ്പെടുത്തിയ യോഗ്യതകളുടെ പകര്‍പ്പും ലഭിക്കേണ്ട അവസാന തീയതി: 01/05/2014.
2) അപേക്ഷയോടൊപ്പം അയക്കേണ്ട യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ (a) എസ്‌എസ്‌എല്‍‌സി. എസ്‌എസ്‌എല്‍‌സി പാസാകാത്തവര്‍ ഹൈസ്കൂള്‍ ഹെഡ് നല്‍കുന്ന യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ 2 കോപ്പി. (c) രണ്ടു സ്വാഭാവ സര്‍ട്ടിഫിക്കറ്റുകള്‍ വെക്കണം. അതില്‍ ഒന്ന്‍ ഏതെങ്കിലും ഗസറ്റഡ് ഓഫീസര്‍ നല്‍കുന്നതായിരിക്കണം. (c) അപേക്ഷാ ഫോമിലെ ഓംപതാമത്തെ (9) ചോദ്യത്തിന് YES എന്ന്‍ ഉത്തരം കൊടുക്കുന്നവര്‍ മുമ്പ് ജോലി ചെയ്ത സ്ഥാപനത്തിലെ മേലധികാരി നല്‍കുന്ന സാക്ഷ്യപ്പെടുത്തിയ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. (d) ജാതി സര്‍ട്ടിഫിക്കറ്റ്.
3) അപേക്ഷ അയക്കേണ്ട വിലാസം:
The Superintendant of Post Offices
Lakshadweep Division
Kavaratti- 682 555

4) അപേക്ഷകള്‍ രജിസ്റ്റര്‍ഡ് പൊസ്ട് വഴിയോ സ്പീഡ് പോസ്റ്റ് വഴിയോ അയക്കുക.
5. കവറിനു പുറത്ത് APPLICATION TO THE POST OF GRAMIN DAK SEVAK/ MAIL PACKER OF AGATTI അല്ലെങ്കില്‍ANDROTH എന്നെഴുതണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് മേല്‍പറഞ്ഞ പോസ്റ്റ് ഓഫീസുകളിലോ കവരത്തി പോസ്റ്റ് ഓഫീസിലോ ബന്ധപ്പെടുക.

അപേക്ഷ ഫോമിനു വേണ്ടി ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക. പേജ് 1 പേജ് 2

SHARE YOUR FEEDBACK

RECENT IN THIS CATEGORY