DweepDiary.com | ABOUT US | Saturday, 20 April 2024

സഹോദരന് പിറകെ വാർത്തയിൽ താരമായി ഡോ അലി മുബാറക് - കുടുംബത്തിലേക്ക് രണ്ടാമത്തെ ഡോക്ടറേറ്റ് എത്തുമ്പോൾ അഭിമാനത്തോടെ ലക്ഷദ്വീപ്

In job and education BY Admin On 14 June 2020
അഗത്തി: സാമ്പത്തിക ശാസ്ത്രത്തിൽ ലക്ഷദ്വീപിലെ ആദ്യ പി എച്ച് ഡി ക്കാരൻ അഗത്തി ദ്വീപിലെ അഹമദ് കോയ വാർത്തയിൽ നിറഞ്ഞിട്ട്‌ 6 കൊല്ലം കഴിഞ്ഞു. ഇപ്പൊൾ ഇതാ അനിയനും. കിൽത്താൻ ദ്വീപിലെ ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപകനായ ഡോ. അലി മുബാറക് ആണ് ഇപ്പൊൾ കോവിഡ് കാലത്തെ ദ്വീപിലെ ന്യൂസ് മേക്കർ. ലക്ഷദ്വീപിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ കുറിച്ച് കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് ഗവേഷണം നടത്തി അദ്ദേഹം അംഗീകാരത്തിന് അർഹത നേടിയത്. സർവ്വകലാശാല യിലെ വിദ്യാഭ്യാസ വകുപ്പിലെ ആദ്യ ഗവേഷകൻ കൂടി ആയ അദ്ദേഹം പ്രശസ്തനായ വിദ്യാഭ്യാസ വിചക്ഷകൻ ഡോ അമ്യത് ജി കുമാറിന്റെ മേൽനോട്ടത്തിൽ ആണ് ഗവേഷണം പൂർത്തിയാക്കിയത്.

ബ്ലോഗ് എഴുത്ത്കാരൻ, ദ്വീപ് ജേണൽ വെബ് പോർട്ടൽ സ്ഥാപകൻ എന്നിങ്ങനെ ദ്വീപിൽ പ്രശസ്തനാണ് അദ്ദേഹം. ഇംഗ്ലീഷിലും മലയാളത്തിലും കൂടാതെ ദ്വീപ് ഭാഷയിലും ആനുകാലികങ്ങളും കവിതകളും എഴുതാറുളള അദ്ദേഹം പക്ഷേ സാഹിത്യ ലോകത്ത് 'ആറ്റുവ' എന്ന തൂലികയിൽ ആണ് അറിയപ്പെടുന്നത്.

അഗത്തിയിലും കവരത്തിയിലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തുടർന്ന് മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എഡും എംഎഡും കരസ്ഥമാക്കി. ആംഗലേയ സാഹിത്യത്തിലും വിദ്യാഭ്യാസത്തിലും യുജിസി നെറ്റും സ്വന്തമാക്കി വിദ്യാഭ്യാസത്തിൽ ഫെലോഷിപ്പോടെ ആയിരുന്നു തന്റെ ഗവേഷണം പൂർത്തിയാക്കിയത്. A Model based Vygotskian Socio-cultural Theory in Secondary School student of Lakshadweep എന്നത് ആണ് ഗവേഷണ വിഷയം.
അഗത്തി സർക്കാർ വിദ്യാലയം, അസബ ആർട്സ് ആൻഡ് സയൻസ് കോളേജ്, കവരത്തി യൂണിവേഴ്സിറ്റി കേന്ദ്രം എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിൽ ഇംഗ്ലീഷ് അധ്യാപകനാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY