DweepDiary.com | ABOUT US | Friday, 19 April 2024

ലക്ഷദ്വീപിൽ അധ്യയന ദിവസം 220 തന്നെ, തീരുമാനം കോവിഡ് ഇതുവരെ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ, സ്കൂൾ തുറക്കുന്നതിനേക്കുറിച്ച് രക്ഷിതാക്കൾക്ക് അഭിപ്രായം പറയാം

In job and education BY Admin On 02 June 2020
കവരത്തി: ലക്ഷദ്വീപിൽ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും അഭിപ്രായം തേടിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. എല്ലാ ദ്വീപുകളിലും ഇത് സംബന്ധമായ ചർച്ച ഇൗ മാസം മൂന്നിന് നടത്താനും നാലാം തീയതി തീരുമാനം പൊതു വിദ്യാഭ്യാസ മേധാവിയെ അറിയിക്കാനും ഉത്തരവായി. മറ്റിതര പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി ദ്വീപുകളിൽ കൊവിഡ് റിപ്പോർട്ട് ചെയ്യാത്തതും പൊതു ജനങ്ങൾ സാധാരണ പോലെ ജീവിക്കുന്നതും അനുകൂലമായി കണ്ട് അധ്യയന വർഷം വെട്ടി കുറക്കണ്ട എന്ന തീരുമാനമാണ് വിദ്യാഭ്യാസ വകുപ്പ് എടുത്തിരിക്കുന്നത്.

പൊതുവെ രക്ഷിതാക്കൾ സ്കൂൾ തുറക്കുന്നതിന് അനുകൂലമാവാണാണ് സാധ്യത. ഇൻറർനെറ്റ് സ്ഥായി അല്ലാത്തത് കൊണ്ട് ദ്വീപിൽ ഓൺലൈൻ ക്ലാസുകൾ നടത്താനുള്ള സാഹചര്യം തീരെ ഇല്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY