DweepDiary.com | ABOUT US | Friday, 29 March 2024

അഗത്തിക്ക് അപൂര്‍വ്വ നേട്ടം - ശാഹില ഹൈറയും തമീമും ദേശീയതലത്തില്‍ ലക്ഷദ്വീപിനെ പ്രതിനിധീകരിക്കും

In job and education BY Admin On 29 January 2019
അഗത്തി: അഗത്തിക്ക് അപൂര്‍വ്വ നേട്ടവുമായി രണ്ടു വിദ്യാര്‍ത്ഥികള്‍. കേന്ദ്ര പ്രകൃതി വാതക-പെട്രോളിയം മന്ത്രാലയത്തിന്റെ കീഴിലുള്ള പെട്രോളിയം കണ്‍സര്‍വേഷന്‍ റിസര്‍ച്ച് അസോസിയേഷന്‍ അഖിലേന്ത്യ തലത്തില്‍ നടത്തിയ സാക്ഷം ദേശീയ ഏകജാലക പ്രശ്നോത്തരി മല്‍സരത്തില്‍ ലക്ഷദ്വീപുകളിലെ ഒമ്പത് ദ്വീപുകളെ പിന്നിലാക്കി അഗത്തി ദ്വീപ് സോണല്‍ മല്‍സരങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. അഗത്തി സ്കൂള്‍ കോപ്ലക്സിലെ സിബിഎസ്ഇ വിഭാഗത്തിലെ മുഹമ്മദ് തമീം (ക്ലാസ് 8) ടിപിയും ശാഹില ഹൈറയുമാണ് (ക്ലാസ് 10) ഈ പ്രതിഭകള്‍. ഫെബ്രുവരി 8 നു ന്യൂഡല്‍ഹിയിലെ ദൂരദര്‍ശന്‍ കേന്ദ്രത്തിലായിരിക്കും മല്‍സരങ്ങള്‍. പഠിക്കാന്‍ മിടുക്കന്‍മാരായ ഇവരെ ഇന്നലെ ഫലം വന്നപ്പോള്‍ കൂട്ടുകാര്‍ ആശംസകള്‍ കൊണ്ട് വീര്‍പ്പ് മുട്ടിച്ചു. അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡില്‍ സോണിലെ ഒന്നാം റാങ്കുകാരിയാണ് ശാഹില ഹൈറ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY