DweepDiary.com | ABOUT US | Thursday, 28 March 2024

UGC NET പരീക്ഷക്ക് ആദ്യമായി കവരത്തിയില്‍ നിബന്ധനകളോടെ പരീക്ഷാ കേന്ദ്രം

In job and education BY Admin On 03 September 2018
ന്യൂഡല്‍ഹി: കോളേജ് അധ്യാപകരാവാനും റിസര്‍ച്ച് ഫെലോഷിപ്പ് ലഭിക്കാനുമുള്ള യോഗ്യത പരീക്ഷയായ UGC NET പരീക്ഷക്ക് ലക്ഷദ്വീപിന് ആദ്യമായി പരീക്ഷാകേന്ദ്രം. നിബന്ധനകളോടെയാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചത്.

NET പരീക്ഷക്ക് അടിമുടി മാറ്റമാണ് ഡിസംബറില്‍ നടത്താനിരിക്കുന്ന പരീക്ഷക്ക് വന്നിരിക്കുന്നത്. പേപ്പറും പേനയും ഇല്ല എന്നതാണ് സാങ്കേൂതികമായ കാര്യം. CBT (Computer Based Test) ആയിരിക്കും. റഫ് വര്‍ക്കിനു മാത്രം ഹാളില്‍ വെച്ച് പേപ്പര്‍ നല്‍കും, ഇത് പരീക്ഷ കഴിഞ്ഞാല്‍ തിരിച്ചേല്‍പ്പിക്കണം. ഘട്ടം ഘട്ടമായായിരിക്കും പരീക്ഷ നടത്തുക. ലക്ഷദ്വീപ് ഭരണകൂടം സാങ്കേതിക സഹായം ചെയ്യുകയും ആവശ്യത്തിന് പരീക്ഷാകര്‍ത്ഥികള്‍ ഉണ്ടായാലുമാണ് പരീക്ഷാ കേന്ദ്രം നിലനില്‍ക്കുക. ഭരണകൂടത്തിന്റെ പ്രതികരണം ഇതുവരെ അറിവായിട്ടില്ല. പരീക്ഷാര്‍ത്ഥികള്‍ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിയുടെ www.ntanet.nic.in വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വേണം അപേക്ഷിക്കാം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY