DweepDiary.com | ABOUT US | Friday, 19 April 2024

ലാബ് ജാം ഫാക്റ്ററിയാക്കി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍

In job and education BY Admin On 05 March 2018
അഗത്തി (03/03/2018): ഇന്റര്‍വെല്ലിലെ പതിവ് സവാരിക്കിടെയാണ് ഇംഗ്ലീഷ് മാഷ് ലാബിലെത്തിനോക്കിയത്. പാതിയടച്ച വാതിലില്‍ നാല് പേര്‍ ഭയങ്കര പരീക്ഷണത്തില്‍!!! എന്തോ മഞ്ഞ കുഴമ്പാണ് കൈയ്യില്‍. കുട്ടികളാണെങ്കില്‍ ഇംഗ്ലീഷ് മാഷിനെന്താ ലാബില്‍ കാര്യമെന്ന ഭാവത്തില്‍ ഒരു നോട്ടം. പഠിക്കാനൊന്നുമില്ലേ എന്ന ചോദ്യത്തിന് പഠിക്കുവാന്ന് മറുപടിയും.


പരീക്ഷാ തിരക്കിലും രസകരമായ പ്രോജക്റ്റ് ചെയ്യുകയാണെന്ന് മനസിലാക്കാന്‍ ഇംഗ്ലീഷ് മാഷിന് കുറേ സമയം വേണ്ടി വന്നെങ്കിലും രാസ വസ്തുക്കള്‍ ചേര്‍ക്കാത്ത് പൈനാപ്പിള്‍ ജാം സ്കൂളിലാകെ നിമിഷ നേരം കൊണ്ട് പാട്ടായി. സ്റ്റാഫ് റൂമില്‍ റൊട്ടിയും ജാമും വിതരണം ചെയ്യുമ്പോള്‍ എല്ലാവരേക്കാളും വേഗത്തില്‍ പ്രാജക്റ്റ് തീര്‍ത്ത സന്തോഷത്തിലാണ് 7 സി ക്ലാസിലെ മഹ്ഫൂല കാത്തൂനും സംഘവും.


അഗത്തി ഗവര്‍മെന്റ് എസ്ബി സ്കൂളിലെ ശാസ്ത്ര അധ്യാപിക ബിസി ആറ്റബി ടീച്ചറും കൂട്ടികളുമാണ് രസകരമായ പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പാഠപുസ്തകം ജീവിത പുസ്തകമാക്കിയിരിക്കുകയാണ് ടീച്ചര്‍. അത്കൊണ്ട് തന്നെ ടീച്ചര്‍ കുട്ടികളുടെ കണ്ണിലുണ്ണിയുമാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY