DweepDiary.com | ABOUT US | Thursday, 25 April 2024

ലക്ഷദ്വീപ് കാര്‍ഷിക വകുപ്പ് നീണ്ട ഇടവേളയ്ക് ശേഷം സ്ഥിര നിയമനം നടത്തുന്നു - ആകെ 64 ഒഴിവുകള്‍ SSLC ക്കാര്‍ക്കും അപേക്ഷിക്കാം

In job and education BY Admin On 30 June 2017
ലക്ഷദ്വീപ് കാര്‍ഷിക വകുപ്പ് നീണ്ട ഇടവേളയ്ക് സ്ഥിര നിയമനം നടത്തുന്നു - ആകെ 64 ഒഴിവുകള്‍. മറ്റു വിവരങ്ങള്‍ താഴെ:-

(A) Agricultural Demonstrator
1. ഒഴിവുകള്‍: 03

2. യോഗ്യതകള്‍:
(i) B.Sc Agriculture/ Holticulture
(ii) വയസ്: 18-25 (പ്രത്യേക വിഭാഗക്കാര്‍ക്കും അവശ വിഭാഗക്കാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിയമപ്രകാരമുള്ള ഇളവ് ലഭിക്കും).

3. ശമ്പളം : 5200-20200 + GP 2800 (പഴയത്)

4. നിയമന രീതി:
(i) 100% വും എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തില്‍.
(ii) 100 മാര്‍ക്ക് മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍, 20 മാര്‍ക്ക് ഇംഗ്ലീഷിനും 20 മാര്‍ക്ക് പൊതുവിജ്ഞാനവും 60 മാര്‍ക്ക് വിഷയ സംബന്ധവും. വിഷയ സംബന്ധ ചോദ്യങ്ങളില്‍ നിന്നും 60ല്‍ 45% മാര്‍ക്ക് കിട്ടാത്തവര്‍ അയോഗ്യരാകും.

5. അപേക്ഷാഫോം ഡൗണ്‍ലോ‍ഡ് ചെയ്യൂ

(B) Agricultural/ Social Forestry Field Man1
1. ഒഴിവുകള്‍:
Agricultural Field Man - 02 (1 കാഴ്ച വൈകല്യമുള്ളവര്‍ക്ക് സംവരണം ചെയ്തിരിക്കുന്നു)
Social Forestry Field Man - 02 (പരിസ്ഥിതി വകുപ്പിലായിരിക്കും നിയമനം)
Anticipated - 03 ( വെയിറ്റിങ്ങ് ലിസ്റ്റിലുള്ള 3 പേര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ നിയമനം).

2. യോഗ്യതകള്‍:
(i) +2 (ii) Certificate (Higher) Course in Agricultural Science/ Horticulture Minimum 1 or 2 years duration.

വയസ്: 18-25 (പ്രത്യേക വിഭാഗക്കാര്‍ക്കും അവശ വിഭാഗക്കാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിയമപ്രകാരമുള്ള ഇളവ് ലഭിക്കും).

3. ശമ്പളം : 5200-20200 + GP 1900 (പഴയത്)

4. നിയമന രീതി:
(i) വിജ്ഞാപനത്തിലെ a മുതല്‍ e വരെ കാണുക.

5. അപേക്ഷാഫോം ഡൗണ്‍ലോ‍ഡ് ചെയ്യൂ

(C) Power Tiller Operator
1. ഒഴിവുകള്‍: 04

2. യോഗ്യതകള്‍:
(i) +2 (ii) ഡീസല്‍ എന്ജിന്‍ മെകാനിക്കിലോ ഓട്ടോ മൊബൈല്‍ ITI (iii) Heavy License

വയസ്: 18-25 (പ്രത്യേക വിഭാഗക്കാര്‍ക്കും അവശ വിഭാഗക്കാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിയമപ്രകാരമുള്ള ഇളവ് ലഭിക്കും).

3. ശമ്പളം : 5200-20200 + GP 1900 (പഴയത്)

4. നിയമന രീതി:
(i) വിജ്ഞാപനത്തിലെ a മുതല്‍ f വരെ കാണുക.

5. അപേക്ഷാഫോം ഡൗണ്‍ലോ‍ഡ് ചെയ്യൂ

(D) Agriculture/ Social Forestry MSE
1. ഒഴിവുകള്‍:
Agriculture MSE - 39 (1 ഒഴിവ് ശ്രവണ വൈകല്യമുള്ളവര്‍ക്കും 4 ഒഴിവ് വിമുക്ത ഭടന്‍മാര്‍ക്കും 2 ഒഴിവ് കാര്‍ഷിക വകുപ്പില്‍ സര്‍വീസിലിരിക്കെ മരണപ്പെട്ട ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ക്കും സംവരണം ചെയ്തിരിക്കുന്നു. ഇവരെ എഴുത്ത് പരീക്ഷക്കിരുത്താതെ നേരിട്ട് നിയമിക്കും).
Social Forestry MSE - 4
Anticipated - 07 ( വെയിറ്റിങ്ങ് ലിസ്റ്റിലുള്ള 7 പേര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ നിയമനം ).


2. യോഗ്യതകള്‍:
(i) എസ്എസ്എല്‍സി അല്ലെങ്കില്‍ തതുല്ല്യം.

വയസ്: 18-25 (പ്രത്യേക വിഭാഗക്കാര്‍ക്കും അവശ വിഭാഗക്കാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിയമപ്രകാരമുള്ള ഇളവ് ലഭിക്കും).

3. ശമ്പളം : 5200-20200 + GP 1800 (പഴയത്)

4. നിയമന രീതി:
(i) 100% വും എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തില്‍. വിജ്ഞാപനത്തിലെ a മുതല്‍ d വരെ കാണുക.


5. അപേക്ഷാഫോം ഡൗണ്‍ലോ‍ഡ് ചെയ്യൂ



ഓരോ തസ്തികകള്‍ക്കും പ്രത്യേകം തന്നിട്ടുള്ള ഫോമില്‍ തന്നെ അപേക്ഷിക്കുക. അപേക്ഷ അയക്കേണ്ട വിലാസം:
The Director,
Port & Aviation,
U.t. of Lakshadweep,
683555


6. അപേക്ഷ അയക്കേണ്ട അവസാന തീയതി: 10/08/2017 5 pm

SHARE YOUR FEEDBACK

RECENT IN THIS CATEGORY