DweepDiary.com | ABOUT US | Friday, 19 April 2024

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം ശക്തമാക്കുന്നു, അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ദ്വീപിലെ പൈവറ്റ് സ്കൂളുകള്‍ക്ക് നിരോധനം

In job and education BY Admin On 01 May 2017
കവരത്തി (28/04/2017): ജോലി സര്‍ക്കാരിന്റേത് തന്നെ വേണമെന്ന് വാശിപിടിക്കുകയും ബിപിഎല്‍, സ്കോളര്‍ഷിപ്പ് തുടങ്ങി എല്ലാ ആനുകൂല്ല്യങ്ങള്‍ക്കും വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍ അറിയാന്‍, നിങ്ങളുടെ കുട്ടി 0 മുതല്‍ 14 വയസുവരേയുള്ളവരെങ്കില്‍ സൂക്ഷിക്കുക. അവരെ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ ‍ചേര്‍ത്താല്‍ മാതാപിതാക്കള്‍ കുറ്റക്കാരാവും. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം ശക്തമാക്കുന്നതിന്റെ ഭാഗമായി അംഗീകാരമില്ലാത്ത ലക്ഷദ്വീപിലെ സ്കൂളുകളില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നില്ല എന്ന് ഉറപ്പു വരുത്താനും അത്തരം സ്ഥാപനങ്ങളെക്കുറിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും ബന്ധപ്പെട്ട ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് ഭരണകൂടം ഉത്തരവ് നല്‍കി. വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂളുകളും കേന്ദ്രീയ വിദ്യാലയം, കവരത്തി, നവോദയ വിദ്യാലയം, മിനിക്കോയി എന്നിവ മാത്രമാണ് ലക്ഷദ്വീപില്‍ അംഗീകാരമുള്ളവ.

ലക്ഷദ്വിപിലെ പൊതുവിദ്യാഭ്യാസ സംവിധാനത്തില്‍ വിള്ളലുണ്ടാക്കുന്ന രൂപത്തിലാണ് മതസംഘടനകളുടേയും സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടെ കടന്നു വരവ്. ചിലത് പൊതുവിദ്യാലയങ്ങളുടെ ഏതാനും വാര അടുത്താണ് പ്രവര്‍ത്തനം. ചിലത് പൊതുസമ്മതിയുള്ളതും പ്രസിദ്ധവുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ഷിക മീറ്റിങ്ങില്‍ രൂക്ഷ വിമര്‍ശനമാണ് ദ്വീപ്ഭരണകൂടം നേരിട്ടത്. നിങ്ങള്‍ പട്ടിക ജാതിക്കാരുടെ ആനുകൂല്ല്യത്തില്‍ സൗജന്യ വിദ്യാഭ്യാസവും പുതിയ സ്കൂളുകളും അനുഭവിക്കുന്നു. എന്നിട്ടു നിങ്ങളുടെ കുട്ടികള്‍ വന്‍കരയിലും അനധികൃത സ്ഥാപനങ്ങളിലും സമ്പന്ന സ്ഥാപനങ്ങളിലും പഠിക്കുന്നു, മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത സൗകര്യങ്ങള്‍ ലക്ഷദ്വീപ് അനുഭവിക്കുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് ബന്ധപ്പെട്ടവര്‍ ഉയര്‍ത്തിയത്. ഇതോടെ ലക്ഷദ്വീപിനു ലഭിക്കേണ്ട 30 മുതല്‍ 40 വരേയുള്ള പ്രൈമറി അധ്യാപക തസ്തികകള്‍ നഷ്ടമായി. എന്നാല്‍ ലക്ഷദ്വീപിനു സമാനമായ ട്രൈബല്‍ സംസ്ഥാനമായ നാഗാലാന്‍ടിനു കേന്ദ്രം അധിക തസ്തികകള്‍ അനുവദിച്ചു നല്‍കി.


അക്കര പച്ച തേടുന്ന മാതാപിതാക്കള്‍ ഇനിയും കണ്ണു തുറന്നില്ലെങ്കില്‍ നമ്മുടെ ആനുകൂല്ല്യങ്ങളും ജോലി സാധ്യതയും വിദൂരഭാവിയില്‍ ഇല്ലാതാകുമെന്നുള്ളത് ഉറപ്പുള്ള കാര്യമാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY