DweepDiary.com | ABOUT US | Friday, 29 March 2024

കാർഷിക വിദ്യാഭ്യാസത്തിൽ കടമത്തിനു വീണ്ടുമൊരു പൊൻതൂവൽ

In job and education BY Admin On 28 January 2017
കടമത്ത് (26/01/2017): കാർഷിക ശാസ്ത്രത്തിൽ ഒന്നാം റാങ്കും പിന്നീട് ബന്ധപ്പെട്ട മേഖലയിൽ ലക്ഷദ്വീപിൽ നിന്നുമുള്ള ആദ്യ ഡോക്ടറേറ്റും നേടിയ ശമീന ബീഗത്തിനു ശേഷം അതേ കുടുംബത്തിൽ നിന്നും വീണ്ടും ഒരു വനിത മറ്റൊരു നേട്ടത്തിനു അർഹയായി. ബിരുദാനന്ത ബിരുദത്തിൽ ഏറ്റവും മികച്ച മാർക്കിനുള്ള വിദ്യാഭ്യാസ വകുപ്പിൻറെ മെറിറ്റ് ട്രോഫി അഡ്മിനിസ്ട്രേറ്ററിൽ നിന്നും ഏറ്റുവാങ്ങിയതോടെയാണു ഈ കുടുംബം കാർഷിക ശാസ്ത്രം തങ്ങളുടെ കുടുംബ സ്വത്തെന്ന് തെളിയിച്ചിരിക്കുന്നത്.

പരേതനായ പള്ളം ചെറിയ കോയയുടേയും കുന്നാംങ്കലം അയിഷാബിയുടേയും മകൾ അനീസ ബീഗം എം എം ആണു തങ്ങളുടെ കാർഷിക ശാസ്ത്രത്തിലുള്ള മേധാവിത്വം നിലനിർത്തിയതു. കാസർകോട് കാർഷിക സർവ്വകലാശാലയിൽ നിന്നും കാർഷിക ശാസ്ത്ര ബിരുദം നേടിയ ശേഷം മണ്ണുത്തി കാർഷിക സർവ്വകലാശാലയിൽ സോയിൽ സയൻസ് & അഗ്രികൾച്ചറൽ കെമിസ്ട്രി എന്ന വിഷയത്തിൽ സ്പെഷ്യലൈസ് ബിരുദത്തിനു ചേരുകയായിരുന്നു ഈ പ്രതിഭ.

ദ്വീപുഡയറിയുടെ അഭിനന്ദനങ്ങൾ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY