DweepDiary.com | ABOUT US | Saturday, 20 April 2024

കൽപേനി സീനിയർ സെക്കൻഡറി സ്കൂളിനു മികച്ച സ്കൂളിനുള്ള അഡ്മിനിസ്ട്രേറ്ററുടെ ട്രോഫി

In job and education BY Admin On 28 January 2017
കവരത്തി (26/01/2017): 2016-17 അദ്ധ്യയന വർഷത്തെ മികച്ച സ്കൂളായി തെരെഞ്ഞെടുത്ത ഡോക്ടർ മുഹമ്മദ് കോയ മെമോറിയൽ സീനിയർ സെക്കൻഡറി സ്കൂൾ അഡ്മിനിസ്ട്രേറ്ററുടെ ട്രോഫി ഏറ്റു വാങ്ങി. തലസ്ഥാനത്ത് നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ചന്ദ്രശേഖരൻ അഡ്മിനിസ്ട്രേറ്റർ ഫറൂഖ് ഖാനിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി. മികച്ച അക്കാദമിക നിലവാരം പുലർത്തിയ സ്കൂൾ വിദ്യാഭ്യാസ വകുപ്പിൻറെ പ്രശംസയും പിടിച്ചു പറ്റി.

ലക്ഷദ്വീപിൻറെ വിദ്യാഭ്യാസ തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന കൽപേനി ദ്വീപിൽ മാതാപിതാക്കൾ കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ മറ്റു ദ്വീപുകളെ അപേക്ഷിച്ച് ജാഗരൂകരാണു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY