DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപ് ഫിഷറീസ് വകുപ്പില്‍ 12 സ്ഥിര ഒഴിവുകള്‍

In job and education BY Admin On 26 August 2016
ലക്ഷദ്വീപ് ഫിഷറീസ് വകുപ്പ് 12 ഒഴിവുകളിലേക്ക് സ്ഥിര നിയമനം നടത്തുന്നു. തദ്വിദേശവാസികള്‍ക്ക് മാത്രം അപേക്ഷിക്കാം. വിവരങ്ങള്‍ താഴെ:-
(A) Ice Plant Assistant
1. ഒഴിവുകള്‍: 04
2. ശമ്പളം: 5200-20200 + GP 1800
3. യോഗ്യതകള്‍:
(i) എസ്‌എസ്‌എല്‍‌സി/ തതുല്ല്യം
(ii) 2 വര്‍ഷത്തെ അംഗീകൃത റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്ങ് ടെക്നോളജി അല്ലെങ്കില്‍ കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അംഗീകൃത 2 വര്‍ഷത്തെ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷന്‍ഡ് കോഴ്സ്.
(B) Ice Plant Assistant (Grade II)
1. ഒഴിവുകള്‍: 06
2. ശമ്പളം: 5200-20200 + GP 2400
3. യോഗ്യതകള്‍:
(i) എസ്‌എസ്‌എല്‍‌സി/ തതുല്ല്യം
അല്ലെങ്കില്‍
3 വര്‍ഷത്തെ അംഗീകൃത റഫ്രിജറേഷന്‍ എന്‍ജിനീയറിങ്ങ് ഡിപ്ലോമ അല്ലെങ്കില്‍ കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അംഗീകൃത 2 വര്‍ഷത്തെ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷന്‍ഡ് കോഴ്സ് ഒപ്പം 1 വര്‍ഷത്തെ ഗവര്‍മെന്‍റ് ഐസ് പ്ലാന്‍റിലുള്ള പ്രവര്‍ത്തി പരിചയം.

(C) Mechanic Grade B
1. ഒഴിവുകള്‍: 01
2. ശമ്പളം: 5200-20200 + GP 1900
3. യോഗ്യതകള്‍:
(i) എസ്‌എസ്‌എല്‍‌സി/ തതുല്ല്യം
അല്ലെങ്കില്‍
താഴെ പറയുന്ന ഏതെങ്കില്‍ അംഗീകൃത ഐ‌ടി‌ഐ കോഴ്സ് (i) Turner or (ii) Fiiter or (iii) Mechanic or (iv) General Mechanic or (v) Marine Mechanic അല്ലെങ്കില്‍ തതുല്ല്യം അല്ലെങ്കില്‍ Shore Mechanic Course.

(D) Technical Assistant
1. ഒഴിവുകള്‍: 01
2. ശമ്പളം: 5200-20200 + GP 1900
3. യോഗ്യതകള്‍:
(i) ബയോളജി വിഷയമായുള്ള +2
(ii) പുറം കടലില്‍ നീന്താനും സാമ്പിളുകള്‍ ശേഖരിക്കാനുമുള്ള കഴിവ്.
അഭികാമ്യ യോഗ്യത: (i) അംഗീകൃത ഡൈവിങ്ങ് സര്‍ട്ടിഫിക്കറ്റ്
മേല്‍ പറഞ്ഞ എല്ലാ തസ്തികകളിലേക്കും വയസ്: 18 മുതല്‍ 25 വയസ് (എസ്‌ടി വിഭാഗത്തിന് 5 വര്‍ഷത്തെ ഇളവുണ്ടാകും.)

തെരെഞ്ഞെടുപ്പ് രീതി: 90% മാര്‍ക്ക് എഴുത്ത് പരീക്ഷയ്ക്കും 10% മാര്‍ക്ക് ട്രേഡ് പരീക്ഷയ്ക്കുമായിരിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 10/10/2016 5 pm
അപേക്ഷാ ഫോമിന് ക്ലിക്ക് ചെയ്യുക.
അപേക്ഷ അയക്കേണ്ട വിലാസം:
The Director,
Department of Fisheries
U.T. of Lakshadweep
kavarattii Island
682 555

SHARE YOUR FEEDBACK

RECENT IN THIS CATEGORY