DweepDiary.com | ABOUT US | Thursday, 25 April 2024

ഗാന്ധി സ്മരണ

In interview Special Feature Article BY Admin On 04 October 2014
ഇന്ന് ഗാന്ധി ജയന്തി. ഒരു കാലത്ത് ഇന്ത്യക്കാര്‍ക്ക്‌ ഗാന്ധിജി ഒരു വികാരമായിരുന്നു. രാജ്യം കണ്ട ഏറ്റവും മികച്ച വ്യക്തിത്വത്തിനുടമയും. ഈ ദിനം ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര അഹിംസ ദിനമായി ആചരിക്കുന്നു. അഹിംസയെന്ന സമര മുറ വൈദേശികരെ പരിചയപ്പെടുത്തിയത് ഗാന്ധിയാണ്. ആയുധങ്ങളേക്കാള്‍ മൂര്‍ച്ച വാക്കുകള്‍ക്കുണ്ടെന്നു തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ അണികളോട് ആഹ്വാനം ചെയ്തു. ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനിച്ച ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ പില്‍ക്കാലത്ത് വിദേശീയരെ പോലും ആകര്‍ഷിച്ചു. അസാധാരണമായി ഒന്നുമില്ലാത്ത കുടുംബത്തിലാണ് ജനനം. നിയമപഠനത്തിനായി ഇംഗ്ലണ്ടിലേക്ക്‌ പോയതോടെയാണ് ആ മഹാത്മാവിന്റെ ജീവിതം വ‍ഴിമാറിയത്. അവിടെ കടുത്ത വംശീയ അധിക്ഷേപം നേരിടേണ്ടി വന്നു. ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനം ആ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. സത്യത്തില്‍ ആഫ്രിക്കയാണ് ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആക്കം കൂട്ടിയത്. പിന്നീട് ഇന്ത്യയിലെത്തി സ്വന്തം നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി. നിസ്സഹകരണം, ഉപ്പുസത്യാഗ്രഹം... സമാധാനത്തിലൂന്നിയ നിരവധി സമരമുറകള്‍....രബീന്ദ്രനാഥ് ടാഗോര്‍ സ്നേഹ പൂര്‍വ്വം വിളിച്ച മഹാത്മാ എന്ന പദം ലോകം ഏറ്റെടുത്തു. 1948 ജനുവരി 30 ന് ബിര്‍ലാ ഹൗസിലെ പ്രാര്‍ത്ഥനായോഗം വരെ തുടര്‍ന്നു. ആ അതികായന്റെ പ്രവര്‍ത്തനങ്ങള്‍. നാഥുറാം ഗോഡ്സെയുടെ തോക്കിന്‍ മുനയില്‍ ആ മഹാത്മാവ് അന്ത്യശ്വാസം വലിച്ചെങ്കിലും അദ്ദേഹം ഉണര്‍ത്തിയ ആദര്‍ശങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. അതിനുള്ള അംഗീകാരമായി ഐക്യരാഷ്ട്ര സഭ എല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ട് ലോക അഹിംസാ ദിനമായി ആചരിക്കുന്നു.
ഒരു കവിത (മഹാത്മാ ഗാന്ധി)
രാഷ്ട്രപിതാവാം ഗാന്ധി
അഹിംസാ പ്രവാചകന്‍
ധീരനാം രക്തസാക്ഷി
സ്നേഹത്തിന്റെ നിറകുടം
സൂര്യനസ്തമിക്കാത്ത
ബ്രിട്ടീഷ് കാരില്‍ നിന്ന്
സ്വാതന്ത്ര്യം നേടിത്തന്ന
മഹാനാം കര്‍മ്മയോഗി
അധികാര കസേര
അല്പവുമാശിക്കാത്ത
അമ്മഹാന്‍ തിരുമുന്പില്‍
അശ്രുകണങ്ങള്‍ വീഴ്ത്താം
അല്പാത്മാക്കള്‍ക്കിടയില്‍
അമ്മഹാത്മാവെന്നെന്നും
വെള്ളി നക്ഷത്രമായി
വെളിച്ചം പരത്തട്ടെ.
-(പവിഴം കില്‍ത്താന്‍)

SHARE YOUR FEEDBACK

RECENT IN THIS CATEGORY