ചരക്ക് ഗതാഗതം ദ്വീപു നിവാസികളുടെ കീശയിൽ കൈയ്യിടുമ്പോൾ
ലക്ഷദ്വീപിലെ ചരക്ക് ഗതാഗതത്തിലെ അപാകതകൾ ദ്വീപുകാരന്റെ നിത്യജീവിതത്തെയും സംരംഭങ്ങളെയും നേരിട്ട് ബാധിക്കുന്ന വിധമാണ് നടക്കുന്നത്. ലോകത്തെവിടേയും പാർസൽ പോസ്റ്റോഫീസിലോ റെയിൽവേയിലോ പാർസൽ ഓഫീസിലോ ബുക്ക് ചെയ്താൽ അവിടെ അടക്കുന്ന ഫീസ് അതിന്റെ അഡ്രസ്സിൽ എത്തുന്നത് വരെയുള്ള തുകയാണ് നൽകുന്നത്. എന്നാൽ ലക്ഷദ്വീപിൽ ഒരു കെട്ടിന് ഷിപ്പിങ് ബില്ലെടുത്താൽ ആ കെട്ടിന് മൂന്ന് സ്ഥലത്ത് കൂലി കൊടുക്കണം. എന്നാൽ തന്നെ ഈ കെട്ടിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കുകയുമില്ല. മാർക്കറ്റ് തുകയും റീട്ടെയില്‍ പ്രൈസും കടന്ന് ഈ തുകകളെല്ലാം ചുമത്തിയാണ് കച്ചവടക്കാർ സാദാരണക്കാരായ ദ്വീപുകാരന്റെ കൈയ്യിൽ നിന്നും ഈടാക്കുന്നത്. എന്നാൽ ഗവൺമെന്റ് ലഗേജുകൾ കൊച്ചിയിൽ നിന്നും ഷിപ്പിങ് ബില്ലെടുത്ത് കപ്പലിൽ കയറ്റിയാൽ ദ്വീപിൽ ജെട്ടിയിലെത്തുന്നത് വരെ മറ്റൊരു ചാർജും ഈടാക്കാറില്ല. കടത്ത് കോൺടാക്ടർ ജെട്ടിയിൽ നിന്നും ഓഫീസിലെത്തിക്കുകയാണ് പതിവ്.
എന്റെ ഒരു സുഹൃത്ത് തന്റെ ഷിപ്പിംങ്ങ് ബില്ലെടുത്ത സാധനങ്ങളുമായി അമിനി ഈസ്റ്റേൺ ജെട്ടിയിലെത്തി. സാധനങ്ങൾ ലഗേജ് നെറ്റിൽ വെച്ച് ക്രയിനിലെ കൊളുത്തിൽ തൂക്കി. പക്ഷെ കപ്പലിലെ സാധനങ്ങൾ ഇറക്കി കഴിഞ്ഞ ഉടനെ കപ്പൽ ജെട്ടിയുമായുള്ള കെട്ടുകൾ അഴിച്ചു. എത്ര പറഞ്ഞിട്ടും ഈ കെട്ടുകൾ കയറ്റാൻ കൂട്ടാക്കിയില്ല. മറ്റൊരവസരത്തിൽ ഒരു പാവം ദ്വീപുകാരൻ കടം വാങ്ങി കൊണ്ടുവന്ന ടൈൽസുകൾ ഇതേ ജെട്ടിയിൽ ഇറക്കി വെക്കുമ്പോൾ നിലയുറക്കാതെ കുറെ ടൈലുകൾ പൊട്ടിപോയി. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. ഷിപ്പിങ് ബില്ലെടുത്ത് കപ്പലിൽ കയറ്റുന്ന സാധനങ്ങളുടെ ഉത്തരവാദിത്വം ആ കപ്പലിലെ താലി ക്ലർക്കിലോ വെൽഫയർ ഓഫീസറിലോ നിക്ഷിപ്തമാണ്. ഒരു കെട്ട് മിസ്സായി താലിയുമായി ബന്ധപ്പെട്ടാൽ ഒരു ഉത്തരവാദിത്വവും ഏറ്റെടുക്കാത്ത വിധമാണ് സംസാരിക്കുക. ലോഡിങ് അൺലോഡിങ് കോൺട്രാക്റ്റുകൾ ഷിപ്പിങ് വകുപ്പ് കൊട്ടേഷൻ വിളിച്ചാണ് നൽകുന്നത്. ഓരോ കപ്പൽ ക്ലിയർ ചെയ്യുന്നതിനും ഡിപ്പാർട്ട്മെന്റ് അവർക്കു ക്വൊട്ടേഷൻ തുക പാസാക്കി നൽകുന്നുണ്ട്. അതുകൂടാതെയാണ് പാസഞ്ചറിൽ നിന്നും കച്ചവട കെട്ടുകളിൽ നിന്നുമുള്ള തുക ഈടാക്കൽ. ക്വട്ടേഷൻ നിബന്ധനയിൽ ഇങ്ങനെ ഈടാക്കുന്ന തുക നിയമപരമായി അടയാളപ്പെടുത്തീട്ടുണ്ടോ?. ചിലയവസരങ്ങളിൽ ഷിപ്പിങ് ബില്ലെടുത്ത ചരക്കുകൾ എടുക്കാതെ എറണാകുളത്തു നിന്നും കപ്പൽ വിട്ടു പോവാനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞമാസം അനുവദിച്ച ഷിപ്പിങ് ബില്ല് പ്രകാരമുള്ള സാധനങ്ങൾ മുഴുവനായും കയറ്റാതെ കപ്പൽ പുറപ്പെട്ടതിനെ തുടർന്ന് അമിനി മർച്ചന്റ് അസോസിയേഷൻ പോർട്ട് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
ഇവിടെ സ്വജനപക്ഷപാതവും കള്ളക്കളികളും നടക്കുന്നു എന്നത് തള്ളിക്കളയാനാവില്ല. കടലിൽ ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപു ജനങ്ങൾ നിത്യജീവിത സന്താപനത്തിന് ആശ്രയിക്കുന്ന കപ്പൽ ചരക്ക് ഗതാഗതം വേണ്ട വിധം കുറ്റമറ്റതാക്കി തീർത്താൽ അത് ജനങ്ങളുടെ മേൽ ചുമത്തപ്പെടുന്ന അമിത സാമ്പത്തികഭാരം കുറക്കാൻ കാരണമായി തീരും.