നെടിയത്ത് ഗ്രൂപ്പ് ചെയർമാൻ നെടിയത്ത് നസീബുമായി ദ്വീപ് ഡയറി നടത്തിയ അഭിമുഖം

അറബിക്കടലിന്റെ നടുക്ക് കടലിനോട് മല്ലിട്ടുള്ള ജീവിതം നയിക്കുന്ന ലക്ഷദ്വീപിലെ ഓരോ മനുഷ്യനും കരയൊരു പ്രതീക്ഷയാണ്. പക്ഷേ കരയില്‍ ആ മനുഷ്യര്‍ വന്നെത്തുന്നത് അഭയാര്‍ത്ഥികള്‍ പോലെയാണ്. പൗരാണികകാലം മുതല്‍ അവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി നിരന്തരം കേരളത്തിലേക്ക് എത്തുന്നുണ്ട്. അന്നുമുതല്‍ 'കരയില്‍' സമാധനത്തോടും പൂര്‍ണ്ണ സന്തോഷത്തോടെയും താമസിക്കാനുള്ള ഒരിടം എന്നും പ്രതിസന്ധിയായിരുന്നു. അതിനെ മറികടക്കാനുതുകുന്ന സംവിധാനം ഒരുക്കിയിരിക്കുകയാണ് ദ്വീപിന്റെ സ്വന്തം നെടിയത്ത് പ്രോപ്പര്‍ട്ടീസ്. ദ്വീപുകാരുടെ ആവശ്യങ്ങളെ ദീര്‍ഘദൃഷ്ടിയോടെ കണ്ടുകൊണ്ട് നിര്‍മ്മിച്ച വീടുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുന്നതിന് മുന്‍കെെയെടുത്ത നെടിയത്ത് ഗ്രൂപ്പിന്റെ സാരഥി നെടിയത്ത് പ്രോപ്പര്‍ട്ടീസിന്റെ നാള്‍ വഴികളെക്കുറിച്ചും ഭാവിപദ്ധതികളെക്കുറിച്ചും ദ്വീപ് ഡയറിയുമായി മനസ് തുറക്കുന്നു.
⚫️ നെടിയത്ത് മെഡിക്കല്‍സില്‍ നിന്ന് നെടിയത്ത് പ്രോപ്പര്‍ട്ടി എന്ന ബിസിനസ് ആശയത്തിലേക്ക് എത്തിയത് എങ്ങനെയാണ്?.
-പത്ത് വര്‍ഷമായി കൊച്ചിയില്‍ കുടുംബ സമേതം സ്ഥിരതാമസമാണ്. വിദേശത്തായിരുന്നു ജോലി അതിന്റെ യാത്രകള്‍ക്കായിട്ടാണ് കൊച്ചിയില്‍ സ്ഥിരതാമസമായത്. അവിടെ നിന്ന് പല ആളുകളും ബന്ധപ്പെട്ടിരുന്നു വീട് വാങ്ങാനും മറ്റുമായി ബന്ധപ്പെടുമായിരുന്നു. നിരവധി ആളുകൾ വീടു വാങ്ങുന്നത് സംബന്ധിച്ച് അഡ്വൈസ് ചോദിക്കും. അന്ന് മെഡിക്കല്‍ ബിസിനസും മറ്റുമായി തിരക്കിട്ട കാലമായിരുന്നു. ദ്വീപിൽ നിന്ന് ആവശ്യക്കാർ വിളിക്കുമ്പോൾ ഇവിടെയുള്ള ഒന്ന് രണ്ട് ബ്രോക്കര്‍മാരുണ്ട് അവരെ കണക്ട് ചെയ്തു നൽകും. അങ്ങനെ ആവശ്യക്കാർ വാങ്ങിച്ച് പോകും. രണ്ട് വര്‍ഷം മുമ്പ് ആന്ത്രോത്തിലുള്ള ഒരു സുഹൃത്ത് എന്നെ വിളിച്ച് വീട് വേണം എന്നാവശ്യപ്പെട്ടു. അന്ന് ഞാന്‍ ഖത്തറില്‍ ആയിരുന്നു. അന്നും ഒരു ബ്രോക്കറുടെ നമ്പര്‍ കണക്ട് ചെയ്തു നല്‍കി വീട് പോയി കണ്ടതിന് ശേഷം സുഹൃത്ത് വിളിച്ച് പറഞ്ഞു "ഒന്ന് രണ്ട് വീട് പോയി കണ്ടു നിങ്ങള്‍ കാണിച്ചുതന്ന വീടിന് 43 ലക്ഷം ആണ് അത് മറ്റൊരു ബ്രോക്കര്‍ കാണിച്ചു തന്ന് പറഞ്ഞത് 40 ലക്ഷം രൂപക്കാണ്". അപ്പോള്‍ ഒരു കാര്യം മനസ്സിലായി ബ്രോക്കര്‍മാര്‍ പറ്റിക്കുന്നുണ്ട് എന്ന്. അപ്പോള്‍ ഉള്ളില്‍ തോന്നിയ ഒരാശയമാണ് എന്ത്‌കൊണ്ട് നമുക്ക് തന്നെ ഒരു പ്രോപ്പര്‍ട്ടി ബിസിനസ് തുടങ്ങിക്കൂട എന്ന്. അങ്ങനെയാണ് നെടിയത്ത് പ്രോപര്‍ട്ടീസിന്റെ ഉത്ഭവം.
⚫️ പ്രത്യേക സ്‌കീമുകള്‍ വെച്ച് വീടുകള്‍ നിർമിച്ചു നല്‍കുന്നത്. തുക തവണകളായി അടച്ചാലും മതി എന്ന് പറയുന്നു. എങ്ങനെയാണ് ഇത്തരത്തിൽ വീടുകള്‍ നല്‍കാന്‍ കഴിയുന്നത്?.
-ഒരു പ്രൊജക്ട് ചെയ്യാന്‍ പോകുന്നതിന് മുമ്പ് ഡോക്യുമെന്റ്‌സെല്ലാം ബാങ്കില്‍ നല്‍കും. അവിടെ നിന്ന് ക്ലിയറന്‍സ് വാങ്ങി പ്രി അപ്രൂവ്ഡ് ലോണ്‍ റെഡിയാക്കും. ഒരു ഉപഭോക്താവിന് പ്രോപര്‍ട്ടി വാങ്ങണം എന്നുണ്ടെങ്കില്‍ ഈ ഡോക്യുമെന്റ്‌സെല്ലാമായി ബാങ്കിലെത്തണം. പക്ഷെ നെടിയത്ത് ഓള്‍ റെഡി അപ്രൂവല്‍ എടുക്കുന്നതിനാല്‍ ഉപഭോക്താവ് ഡോക്യുമെന്റായി ബാങ്കില്‍ പോകേണ്ടതില്ല. വീട് വാങ്ങുന്ന ആളുകളുടെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കിയാല്‍ നാലോ അഞ്ചോ ദിവസം കൊണ്ട് ലോണ്‍ അനുവദിച്ചു നല്‍കാന്‍ നെടിയത്ത് ഗ്രൂപ്പിന് കഴിയും. ആ ലോണ്‍ ഉപഭോക്താവ് മാസ തവണകളായി അടച്ചാല്‍ മതി.
⚫️ നിര്‍മാണ സാമഗ്രികള്‍ക്ക് ഇത്രയും വിലകൂടിയിരിക്കുമ്പോള്‍ എങ്ങനെയാണ് കുറഞ്ഞ ബഡ്ജറ്റില്‍ ഉപഭോക്താക്കള്‍ക്ക് വീട് നല്‍കാന്‍ കഴിയുന്നത്?.
- ഇതൊരു നല്ല ചോദ്യമാണ്. സുഹൃത്തുക്കളടക്കം ഒരുപാട് പേര് ചോദിച്ചിട്ടുള്ളൊരു കാര്യമാണ്. തുടക്കംമുതല്‍ വളരെ ശ്രദ്ധിച്ചാണ് കാര്യങ്ങള്‍ നീക്കുന്നത്. നമ്മളിപ്പോള്‍ സെന്റിന് അഞ്ചുലക്ഷം രൂപ വില വരുന്ന ഒരു സ്ഥലം വാങ്ങുന്നു എന്ന് കരുതുക. ഞങ്ങള്‍ ഒരു പ്രൊജക്ടിന് മൊത്തമായിട്ടാണ് ഭൂമി വാങ്ങുക. നാലോ അഞ്ചോ സെന്റ് ഭൂമി വാങ്ങുന്ന ഒരാള്‍ക്ക് അഞ്ച് ലക്ഷമാണ് വിലയെങ്കില്‍ ഞങ്ങള്‍ക്ക് അതിലും കുറയും. കാരണം ലാന്‍ഡ് മൊത്തമായിട്ടായിരിക്കും വാങ്ങുക. അവിടെ നല്ലൊരു തുക മിച്ചം ലഭിക്കും.
രണ്ടാമതായി മിക്കവാറും ബ്രോക്കര്‍മാര്‍ ഇല്ലാതെയാണ് കച്ചവടം നടക്കുക. ബ്രോക്കറേജ് തുക ഇതിലൂടെ നമ്മള്‍ ലാഭിക്കുന്നു. ഭൂമി വാങ്ങുന്ന ഘട്ടത്തില്‍ തന്നെ ഈ രണ്ട് കാര്യങ്ങളിലും ഞങ്ങള്‍ക്ക് മെച്ചം ലഭിക്കാറുണ്ട്. അത്‌പോലെ തന്നെ എല്ലാ കാര്യത്തിലും നേരിട്ട് കമ്പനിയുമായിട്ടാണ് നെടിയത്ത് പ്രോപ്പര്‍ട്ടീസ് ഇടപാട് നടത്താറുള്ളത്. ഉദാഹരണത്തിന് ഇലക്ട്രിക് സാധനങ്ങള്‍ വീഗാര്‍ഡില്‍ നിന്നും നേരിട്ടാണ് വാങ്ങുന്നത്. ഇവിടെയും ലാഭം നമുക്കുണ്ടാകും. ഇത്തരത്തില്‍ ബള്‍ക്കായിട്ട് സാധന സാമഗ്രികളും ഭൂമിയും വാങ്ങുമ്പോള്‍ മിച്ചം ലഭിക്കുന്ന തുക വീട് വാങ്ങുന്ന ആളുകള്‍ക്ക് ഡിസ്‌കൗണ്ടായി നല്‍കുന്നത് കൊണ്ടാണ് നെടിയത്ത് പ്രോപ്പര്‍ട്ടീസിന് താരതമ്യേന കുറഞ്ഞ വിലക്ക് വീടുകള്‍ നല്‍കാന്‍ കഴിയുന്നത്.
ഇതില്‍ പ്രധാനപ്പെട്ട വേറൊരു കാര്യം കൂടിയുണ്ട്. എങ്ങനെയൊക്കെ പൈസ ലാഭിച്ചാലും കമ്പനിയുടെ ലാഭ വിഹിതം വിലകുറഞ്ഞ വീടുകള്‍ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഒരു പ്രധാന ഘടകമാണ്. സാധാരണ ഒരു ബില്‍ഡര്‍മാര്‍ ഈടാക്കുന്നതിനേക്കാളും പരമാവധി കുറച്ചാണ് നെടിയത്ത് പ്രോപ്പര്‍ട്ടീസിന്റെ പ്രോഫിറ്റ് മാര്‍ജിന്‍. ഇത് ആര്‍ക്ക് വേണമെങ്കിലും പിന്തുടരാവുന്ന ഒരു മോഡലാണ്. എന്നാല്‍ നമുക്ക് ലഭിച്ചേക്കാവുന്ന ലാഭവിഹിതം വീട് വാങ്ങുന്ന ആള്‍ക്ക് വീട് വിലകുറച്ച് നല്‍കുന്നതിന് വേണ്ടിയുള്ള മനസ്ഥിതി ഉണ്ടാകുക എന്നതാണ് പ്രാധാനം.
⚫️ ദ്വീപുകാര്‍ക്ക് വേണ്ടി മാത്രമാണ് നെടിയത്ത് ഇതുവരെയും വീട് വെച്ച് നല്‍കിയിട്ടുള്ളത് എന്ത് കൊണ്ടാണ് അങ്ങനെ ഒരു തീരുമാനം?.
-പത്ത് വര്‍ഷമായി എറണാകുളത്ത് താമസിക്കുന്ന ഞാന്‍ സ്വന്തമായി വീട് വെച്ചിട്ട് മൂന്ന് നാല് വര്‍ഷമായിട്ടുള്ളു. അത്‌കൊണ്ട് തന്നെ വാടക വീട്ടില്‍ താമസിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ കൃത്യമായി അറിഞ്ഞൊരാളാണ് ഞാന്‍. ലക്ഷദ്വീപുകാരന്‍ എന്ന നിലയില്‍ മലയാളികളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ വരുമ്പോള്‍ ലക്ഷദ്വീപുകാര്‍ നേരിടുന്ന വെല്ലുവിളികള്‍ എനിക്ക് നന്നായി മനസ്സിലാകും.
ഈ അടുത്തിടെയാണ് എന്റെ സ്വന്തം നാട്ടുകാരായ രണ്ടുപേര്‍ വലിയൊരു തുക വീട് വാങ്ങാനായി ബ്രോക്കറിന് നല്‍കിയതിന് ശേഷം പറ്റിക്കപ്പെട്ടത്. ലക്ഷദ്വീപുകാരായ ആളുകള്‍ക്ക് കേരളത്തില്‍ വീട് വെക്കണമെങ്കില്‍ ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ട്. എന്നാല്‍ ഇന്ന് ചെറിയൊരു തുക കയ്യിലുണ്ടെങ്കില്‍ ബാക്കി തവണകളായി അടക്കാന്‍ തയ്യാറാണെങ്കില്‍ നെടിയത്ത് പ്രോപര്‍ട്ടീസിലേക്ക് ഒരു ഫോണ്‍ വിളിച്ചാല്‍ മതി. ബാക്കി എല്ലാ കാര്യങ്ങളും ഞങ്ങള്‍ ചെയ്ത് നല്‍കും. കേരളത്തില്‍ ഞാന്‍ ജീവിക്കുന്നത് എന്റെ ജോലി ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്കാണ്. എന്നാല്‍ എനിക്ക് എപ്പോഴും ആദ്യ പരിഗണന ലക്ഷദ്വീപുകാരായ എന്റെ നാട്ടുകാർക്കാണ്. അവര്‍ക്ക് വീട് വാങ്ങാനുള്ള അവസരം ഉണ്ടാക്കുക എന്നതാണ് ലക്ഷദ്വീപുകാര്‍ക്ക് വേണ്ടി ഒരു വീട് എന്ന തുടക്കത്തിലേക്ക് എത്തിച്ചത്
⚫️ദ്വീപിന് പുറത്തുള്ളവര്‍ക്ക് വീട് വെച്ച് നല്‍കിയിട്ടുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങനെ വല്ല പ്ലാന്‍ ഉണ്ടോ?.
- ഭാവിയില്‍ നല്ലൊരു ബില്‍ഡറാകണം എന്നൊരാഗ്രഹം ഉണ്ട്. (കൊച്ചിയിലെങ്കിലും അറിയപ്പെടുന്ന ഒരു ബില്‍ഡറാകണം). ദ്വീപുകാര്‍ക്കെല്ലാതെ കൊടുങ്ങല്ലൂരില്‍ ഒരു പ്രൊജക്ട് ചെയ്യുന്നുണ്ട്. പിന്നെ സ്വകാര്യ വ്യക്തികള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന പദ്ധതികളും നെടിയത്ത് പ്രോപ്പര്‍ട്ടീസിനുണ്ട്.
⚫️ഉപഭോക്താക്കള്‍ എങ്ങനെയാണ് നെടിയത്തിലേക്ക് എത്തിച്ചേരുന്നത്?.
-തുടക്കത്തില്‍ സോഷ്യല്‍മീഡിയ വഴിയും ഫ്രണ്ട്‌സ് വഴിയും പരസ്യങ്ങള്‍ വഴിയുമാണ് ഉപഭോക്താക്കള്‍ എത്തിയത്. ഇപ്പോള്‍ കസ്റ്റമേഴ്‌സ് എത്തുന്നത് ഉപഭോക്താക്കള്‍ വഴിതന്നെയാണ് ( അവര്‍ റെക്കമെന്‍ഡ് ചെയ്ത്).
⚫️നെടിയത്തില്‍ നിന്ന് വീട് ലഭ്യമാകാന്‍ എന്തെങ്കിലും നടപടികള്‍ ഉണ്ടോ?.
- പ്രത്യകം നടപടികളില്ല. ഡയറക്ട് കോണ്‍ടാക്ട് ചെയ്താല്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും. 9496339927/9447304632 ഇതാണ് ഞങ്ങളുടെ ബുക്കിങ് നമ്പർ.
⚫️സാധാരണ ഇത്തരത്തില്‍ വീടുകള്‍ നിര്‍മിക്കുമ്പോള്‍ ഏറ്റവുമധികം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഫര്‍ണീച്ചറുകളുടെ കാര്യത്തിലാണ്? ഇത്രയും ക്വാളിറ്റി ഉള്ള ഫര്‍ണീച്ചറുകള്‍ എങ്ങനെയാണ് കുറഞ്ഞ വിലയില്‍ നിങ്ങള്‍ക്ക് ലഭ്യമാകുന്നത്?.
-ഇപ്പോള്‍ നിലവില്‍ ഫര്‍ണിച്ചര്‍ കാര്യങ്ങള്‍ ചെയ്യുന്നില്ല. ക്ലൈന്റ്‌സിന് ആവശ്യമുണ്ടെങ്കില്‍ എടുക്കുകയുള്ളു. ഇന്റീരിയറിലും കടക്കണമെന്ന് ആഗ്രഹമുണ്ട്. കസ്റ്റമേഴ്‌സിന്റെ ഇഷ്ടാനുസരണം ആയിരിക്കും അത്.
⚫️ നെടിയത്ത് പ്രോപര്‍ട്ടീസ് വീടുകളില്‍ ഉപയോഗിക്കുന്ന ഓരോ സ്വിച്ച് പോലും നേരിട്ട് കണ്ടാണ് വാങ്ങുന്നത് എന്നു പറയുന്നു. എങ്ങനെയാണ് സിമൻ്റ് മുതൽ ഇലക്ട്രിക് ഐറ്റം വരെയുള്ള കാര്യങ്ങൾ ക്വാളിറ്റിയിൽ കുറവു വരുത്താതെ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നത്?
-സിമന്റ് ഉപയോഗിക്കുന്നത് ജെ എസ് ഡബ്ല്യൂ അള്‍ട്രാടെക് ചെട്ടിനാട് എന്നിവയാണ്. കമ്പി കള്ളിയത്ത് ജെ എസ് ഡബ്ല്യൂ പ്ലമ്പിങ് സുപ്രീം ആണ് ഉപയോഗിക്കുന്നത്. ഇലക്ട്രിക് ഉപകരണങ്ങൾ തുടക്കത്തില്‍ എല്‍ ഇ എസ് ആയിരുന്നു. ഇപ്പോള്‍ വീഗാര്‍ഡ് ആണ്. ടൈല്‍ ക്വാളിറ്റി ഉള്ളതുതന്നെയാണ് തിരഞ്ഞെടുക്കുന്നത്. ബാത്‌റൂം ഫിറ്റിങ്‌സ് സെറയാണ്. എല്ലാ സൈറ്റിലും സിസിടിവി നല്‍കുന്നുണ്ട് ( ഉപഭോക്താക്കൾക്ക് ലൈവായി കാണാനുള്ള സൗകര്യം). ക്വളിറ്റിയിലെ വിശ്വാസമാണ് ബിസിനസിന്റെ അടിത്തറ എന്ന് വിശ്വസിക്കുന്നു.
⚫️ദ്വീപിൽ നിന്ന് ഒരാൾക്ക് എറണാകുളത്ത് സ്ഥലം ഉണ്ടെങ്കിൽ അവർക്ക് വേണ്ട സഹായം നെടിയത്ത് നൽകുമോ?.
-തീര്‍ച്ചയായും വീട് വെച്ച് നല്‍കും. മാത്രമല്ല റിയല്‍ എസ്‌റ്റേറ്റ് സംബന്ധമായ എല്ലാ കാര്യങ്ങള്‍ക്കും ദ്വീപുകാര്‍ക്കൊപ്പം നെടിയത്ത് പ്രോപര്‍ട്ടീസ് എന്നുമുണ്ടാകും.
⚫️ നെട്ടൂർ പ്രൊജക്‌റ്റിൽ വീട് വാങ്ങുന്നവർക്ക് വരുമാനം ഉണ്ടാക്കാൻ സാധിക്കും എന്നു പറയുന്നു. എങ്ങനെയാണ് ഇത് സാധ്യമാകുന്നത്?.
-നെട്ടൂര്‍ പ്രൊജക്ട് ലെയ്ക് ഷോര്‍ ഹോസ്പിറ്റലിന് സമീപമാണ്. ഏകദേശം 1000 മുതല്‍ 1600 വരെ ദിവസ വാടക ലഭിക്കുന്ന സ്ഥലമാണ്. ദ്വീപുകാര്‍ മുഴുവന്‍ സമയ താമസക്കാരല്ലാത്തത്‌കൊണ്ട് അവര്‍ ഇല്ലാത്ത സമയങ്ങളില്‍ ദിവസ വാടകക്ക് അപാര്‍ട്ട്‌മെന്റ് തയ്യാറായാല്‍ മാസം നല്ലൊരു തുക വരുമാനമെന്ന നിലയില്‍ ലഭിക്കും. ഇത് നെട്ടൂര്‍ പ്രൊജക്ടിന്റെ ഒരു പ്രത്യേകതയാണ്. ദിവസ വാടകക്ക് കൊടുക്കുന്നത് കൊണ്ട് ഉടമസ്ഥര്‍ക്ക് വീട്ടില്‍ അവര്‍ വരുന്ന സമയത്ത് താമസിക്കാവുന്നതുമാണ്.
⚫️ പൊതുവെ റിയല്‍ എസ്റ്റേറ്റ് പ്രൊജക്ടുകളുടെ ഒരു പ്രശ്‌നം പദ്ധതികള്‍ അവസാനിക്കാന്‍ പറഞ്ഞതിലും കൂടുതല്‍ സമയം എടുക്കും എന്നതാണ്. നെടിയത്ത് പ്രോപ്പര്‍ട്ടീസ് എത്ര കാലയളവിനുള്ളിലാണ് വീടുകള്‍ നിര്‍മിച്ച് നല്‍കുക?
-ആ കാര്യത്തില്‍ ഞങ്ങള്‍ വിട്ടുവീഴ്ച്ച ചെയ്യാറില്ല. 10 വീടായാലും 15 വീടായാലും പ്രൊജക്ട് ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കി വീടുകള്‍ ഉപഭോക്താവിന് കൈമാറും.
⚫️ലക്ഷദ്വീപിലെ ആദ്യത്തെ അന്തര്‍ദേശിയ കായിക താരമായ മുബസ്സിന മുഹമ്മദ് നാട്ടിലെ ഒരു സെലിബ്രിറ്റി ആണ്. എന്നാല്‍ അവര്‍ പ്രശസ്തിയിലെത്തുന്നതിന് മുമ്പ് സാമ്പത്തിക പ്രതിസന്ധിമൂലം ഫ്രാന്‍സില്‍ നടന്ന മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ അവ്യക്തത ഉണ്ടായപ്പോള്‍ നെടിയത്ത് പ്രോപ്പര്‍ട്ടീസാണ് സഹായവുമായി എത്തിയത് എന്താണ് ആ സാഹചര്യം?.
-ഞാന്‍ വളരെ അധികം ബഹുമാനിക്കുന്ന എൻ്റെ സ്വന്തം നാട്ടുകാരനായ വ്യക്തിയാണ് സനീബ് ഖാന്‍. അദ്ദേഹം നല്ലൊരു കായികാധ്യാപകനും മനുഷ്യനുമാണ്. അദ്ദേഹത്തിന്റെ വാട്‌സാപ്പ് സ്റ്റാറ്റസിലൂടെയാണ് ഞാന്‍ ഈ വിഷയം അറിയുന്നത്. അങ്ങനെ കോച്ച് ജവാദുമായി ബന്ധപ്പെട്ടു. ജവാദ് എന്റെ സഹപാഠി കൂടിയാണ്. മുബസ്സി ഒളിമ്പിക്‌സ് വരെ എത്താന്‍ കഴിവുള്ള ഒരു വ്യക്തിയാണ് എന്തെങ്കിലും സഹായം അവള്‍ക്കായി നല്‍കാന്‍ കഴിഞ്ഞാല്‍ അത് വലിയ ഒരു കാര്യമാകുമെന്ന് പറഞ്ഞത് ജവാദാണ്. പിന്നെ കൂടുതലൊന്നും ചിന്തിച്ചില്ല പറ്റുന്ന സഹായം ചെയ്തു. മുബസ്സിന പ്രതീക്ഷക്കൊത്ത് ഉയര്‍ന്നതില്‍ സന്തോഷമാണ്.
⚫️ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒറ്റപ്പെട്ട സംഭവമാണോ? അതോ ലക്ഷദ്വീപുകാരില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം അവര്‍ക്ക് തന്നെ തിരിച്ച് നല്‍കി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ തുടരണം എന്ന ഉദ്ദേശമുണ്ടോ?.
-അത്തരം ഉദ്ദേശങ്ങള്‍ നെടിയത്ത് മെഡിക്കല്‍സ് തുടങ്ങിയ കാലത്ത് തന്നെ ഉള്ളതാണ്. ദ്വീപുകാര്‍ക്ക് മാത്രമല്ല നമുക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അത് നമ്മുടെ ബിസിനസില്‍ ബർകതായി(ഐശ്വര്യം) പരിണമിക്കുകയും ചെയ്യും. നെടിയത്ത് മെഡിക്കല്‍സ് കൊറോണ കാലത്ത് ഒരുപട് ഉപകരണങ്ങള്‍ നല്‍കി സഹായിച്ചു. അത് പബ്ലിസിറ്റിയുടെ ഭാഗമല്ല ഞങ്ങളുടെ നിയ്യത്താണ്. ഒരു ലക്ഷദ്വീപുകാരനായതില്‍ വളരെ അധികം അഭിമാനിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. അപ്പോള്‍ ലക്ഷദ്വീപില്‍ നിന്നും കഴിവുള്ള ഒരു വിദ്യാര്‍ഥിനിയോ വിദ്യാര്‍ഥിയോ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ മത്സരങ്ങളില്‍ മുന്നോട്ട് വരാന്‍ കഴിയാതെ പോകരുത് എന്ന ചിന്തയിലാണ് അത് ചെയ്തത്.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ചരക്ക് ഗതാഗതം ദ്വീപു നിവാസികളുടെ കീശയിൽ കൈയ്യിടുമ്പോൾ
- കപ്പലിലെ ചോറും ചില വിയോജനക്കുറിപ്പുകളും
- ലക്ഷദ്വീപിലേക്കുള്ള കരവാതിലില് അരക്ഷിതത്വം പടരുന്നു (തുടര്‍ പരമ്പര)
- ലക്ഷദ്വീപ് കടല്‍ യാത്ര; പ്രതിസന്ധി, പരിഹാരം: തുടര്‍ പരമ്പര ഉടന്‍ ആരംഭിക്കുന്നു
- ലക്ഷദ്വീപില്‍ നിന്നും കൊളംബിയ യൂണിവേഴ്സിറ്റിയിലേക്ക് ഒരു പെണ്‍കുട്ടി