DweepDiary.com | ABOUT US | Friday, 19 April 2024

2022ലെ ചില പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍

In interview Special Feature Article BY P Faseena On 01 January 2023
2022 സംഭവബഹുലമായ വാര്‍ത്തകളുടെ ഒരു വര്‍ഷമാണ് കഴിഞ്ഞുപോയത്. പ്രഫുല്‍ ഖോഡാ പട്ടേല്‍ എന്ന വിവാദ അഡ്മിനിസ്ട്രേറ്ററുടെ രണ്ടാം വര്‍ഷം. ചെറുത്ത് നില്‍പ്പിന്റെ വര്‍ഷംകൂടിയായിരുന്നു 2022. അറബിക്കടലിലെ മനേഹരമായ ദ്വീപ്സമൂഹങ്ങളെ ലക്ഷ്യംവെച്ച് വട്ടമിട്ട് പറക്കുന്ന കോര്‍പ്പറേറ്റ് കഴുകന്മാര്‍ക്ക് പിടികൊടുക്കാതെ ഒരു വര്‍ഷം കൂടി അതിജീവിച്ചിരിക്കുന്നു. വളരെ അധികം അഭിമാനിക്കാവുന്ന ചെറുതും വലുതുമായ നിരവധി നേട്ടങ്ങള്‍ ലക്ഷദ്വീപുകാര്‍ കൈവരിച്ച വര്‍ഷമാണ് 2022. രണ്ട് അന്താരാഷ്ട്ര മെഡലുകള്‍ കരസ്ഥമാക്കിയ മുബസ്സിന മുഹമ്മദ് മുതല്‍ മിസ്റ്റര്‍ ഇന്ത്യാ മത്സരത്തില്‍ പങ്കെടുത്ത റമീര്‍ തസ്ലീം വരെ നീണ്ട് നില്‍ക്കുന്ന ലക്ഷദ്വീപിന്റെ യശസ്സ് വാനോളമുയര്‍ത്തിയ പ്രതിഭകളുടെ കൂടിയായിരുന്നു കഴിഞ്ഞ വര്‍ഷം 2022 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ ദ്വീപ് ഡയറിയില്‍ പ്രസിദ്ധീകരിച്ച ചിലപ്രധാനപ്പെട്ട 100 വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍.
1- ഇന്ത്യ ഇന്നോളം കാത്തുസൂക്ഷിച്ച ഏറ്റവും വലിയ രഹസ്യമാണ് ലക്ഷദ്വീപ് സമൂഹങ്ങള്‍-ദ്വീപ് സന്ദര്‍ശനത്തിന് ശേഷം ഉപരാഷ്ട്രപതി. ഇന്ത്യ ഇന്നോളം കാത്തുസൂക്ഷിച്ച ഏറ്റവും വലിയ രഹസ്യമാണ് ലക്ഷദ്വീപ് സമൂഹങ്ങള്‍ എന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു അഭിപ്രായപ്പെട്ടു. തീരപരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ഭരണകൂടം നടത്തുന്ന തുടര്‍ച്ചയായ പരിശ്രമങ്ങളെ അഭിനന്ദിച്ചു.
2- ഒമിക്രോണ്‍ ഭീഷണി ലക്ഷദ്വീപില്‍ നിരോധനാജ്ഞ നിലവില്‍ വന്നു.
രാജ്യത്ത് ഒമിക്രോണ്‍ വകഭേദം പടരുന്ന സാഹചര്യത്തില്‍ ലക്ഷദ്വീപിലും നിരോധനാജ്ഞ പ്രഖ്യാ പിച്ചു. അസ്‌കര്‍ അലി ഐ.എ.എസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
3- ലക്ഷദ്വീപ് വിദ്യാഭ്യാസവകുപ്പ് കരാര്‍ ജീവനക്കാരായ 21 കമ്പ്യൂട്ടര്‍ ഒപ്പറേറ്റര്‍മാരെ പിരിച്ചുവിട്ടു 4- ലക്ഷദ്വീപില്‍ വീണ്ടും തൊഴില്‍ പ്രതിസന്ധി: സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കും 5- ഓണ്‍ലൈന്‍ ക്ലാസില്‍ സൂര്യ നമസ്‌കാരം: വിവാദ ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം
ലക്ഷദ്വീപ് ജനതക്കുമേല്‍ വീണ്ടും അധികാരത്തിന്റെ മുഷ്‌കുമായി ബി.ജെ.പി സര്‍ക്കാര്‍. ദ്വീപ് ഭരണകൂടം പുറത്തിറക്കിയ വിവാദ ഉത്തരവില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കൊപ്പം വിദ്യാര്‍ഥികളെ സൂര്യമനസ്‌കാരത്തിനു പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.
6-നാല് ലക്ഷദ്വീപ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍
7- ഐ.ആര്‍.ബി റിക്രൂട്ട്മെന്റില്‍ ദ്വീപുകാര്‍ 10% മാത്രം: ഉദ്യോഗാര്‍ത്ഥികളെ വെട്ടിലാക്കി പുതിയ ഉത്തരവ്
ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ റിക്രൂട്ട്മെന്റിലും ലക്ഷദ്വീപുകാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കനത്ത തോതില്‍ അവസരം നഷ്ടം. പുതിയ ഉത്തരവനുസരിച്ച് പത്ത് ശതമാനം ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ സേനയില്‍ അവസരം ലഭിക്കുകയുള്ളൂ.മുമ്പ് ഇന്ത്യാ റിസര്‍വ് പോലീസില്‍ 50% സംവരണം ഉണ്ടായിരുന്നു.
8- ഐ.ആര്‍.ബി വിവാദ ഉത്തരവിനെതെരെ കോടതിയെ സമീപിച്ച് ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസല്‍
9- പതിനേഴ് അധിക ടവറുകള്‍ സ്ഥാപിക്കുന്നു: ദ്വീപില്‍ എല്ലായിടത്തും ഫോര്‍ജിയെത്തും
ലക്ഷദ്വീപ് മുഴുവനായും ഫോര്‍ജി കവറേജിലേക്ക് മാറുന്നു. നിലവിലുള്ള ടുജി-ത്രീജി മൊബൈല്‍ ടവറുകള്‍ അപ്ഗ്രെട് ചെയ്യൂന്നതും ദ്വീപില്‍ 17 അധിക ഫോര്‍ജി മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ നടക്കുന്നതായി സൂചന.

10- കിഫ്ബി പിന്തുണയോടെ ലക്ഷദ്വീപിനായി ബേപ്പൂരില്‍ പ്രത്യേക വാര്‍ഫ് നിര്‍മിക്കുമെന്ന് കേരള സര്‍ക്കാര്‍
ലക്ഷദ്വീപ് ഭരണകൂടം നേരത്തെ ഇക്കാര്യം സമ്മതിച്ചിരുന്നുവെങ്കിലും ഇതുവരെ പ്രായോഗിക നടപടികളൊന്നും എടുക്കാത്ത സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടുവന്നത്. 11- ലക്ഷദ്വീപില്‍ കോടികള്‍ മുടക്കി ജയില്‍ നിര്‍മാണം: ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു
ദ്വീപ് തലസ്ഥാനമായ കവരത്തിയില്‍ 14 കോടിയിലധികം രൂപ കണക്കാക്കുന്ന കൂറ്റന്‍ ജയില്‍ നിര്‍മ്മിക്കാനാണ് ലക്ഷദ്വീപ് ഭരണകൂടം പദ്ധതിയിടുന്നത്.
12- കന്നിയാത്രയില്‍ ലഗൂണില്‍ കുടുങ്ങി എണ്ണക്കപ്പല്‍: രക്ഷാപ്രവര്‍ത്തനം വിജയം

കൊച്ചിയില്‍ നിന്നും പെട്രോളിയം ഉല്‍പ്പന്നങ്ങളുമായി കവരത്തി ലഗൂണിലെ പവിഴപ്പരപ്പില്‍ കുടുങ്ങിയ ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ എണ്ണക്കപ്പല്‍ എം.ടി തിലാക്കം സുരക്ഷിതമായി തീരമണച്ചു.

13- പണ്ടാരംഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയില്ല: ഡൈവെര്‍ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് നിര്‍ദ്ദേശം
14- ലക്ഷദ്വീപ് ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാനുള്ള ഉത്തരവിറക്കി ജില്ലാഭരണകൂടം

15- ലക്ഷദ്വീപില്‍ വിവിധ ദ്വീപുകളില്‍ ആശുപത്രി നിര്‍മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
16- വീണ്ടും കൂട്ടപിരിച്ചുവിടല്‍: ടൂറിസം മേഖലയില്‍ 40 ജീവനക്കാരെ പിരിച്ചുവിട്ടു
17- സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍: വിടപറഞ്ഞത് ലക്ഷദ്വീപുമായി ഉറ്റ ബന്ധമുള്ള നേതാവ്
18- ലക്ഷദ്വീപിലെ ആദ്യ കാര്‍ഡിയോ വാസ്‌കുലര്‍ സര്‍ജനായി കടമത്ത് സ്വദേശി ഡോ. അഹമ്മദ് അലി
19- സിറ്റിസെന്റര്‍ നിര്‍മാണം: ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ഭരണകൂടം
കവരത്തി, കടമത്ത്, കല്‍പേനി, മിനിക്കോയ് അഗത്തി ദ്വീപുകളില്‍ സിറ്റിസെന്റര്‍ നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള പ്രാഥമിക നടപടികളുമായി ജില്ലാ ഭരണകൂടം.
20- കില്‍ത്താന്‍ സൊസൈറ്റി ഭരണം കോണ്‍ഗ്രസ്സിന്: മുപ്പത് വര്‍ഷത്തെ എന്‍.സി.പി ഭരണത്തിന് അവസാനം
21- പണ്ടാരം ഭൂമി വിഷയമടക്കം ലക്ഷദ്വീപിലെ പ്രശ്നങ്ങളുന്നയിച്ച് പ്രധാനമന്ത്രിയെ കണ്ട് എ.പി അബ്ദുള്ളക്കുട്ടി: നിലപാടുകള്‍ തെറ്റാണെന്ന് ജെ.ഡി.യു ലക്ഷദ്വീപ് ഘടകം

ലക്ഷദ്വീപിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ രീതിയില്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ വളരെ പാവപ്പെട്ട പത്ത് സെന്റില്‍ കുറഞ്ഞ ഭൂപ്രദേശത്തു വീട് വച്ചിരിക്കുന്നവര്‍ക്ക് ആ ഭൂമിയുടെ പട്ടയം നല്കണമെന്നും അബ്ദുള്ളക്കുട്ടി കത്തിലൂടെ ആവശ്യപ്പെട്ടു.

22- പട്ടേലിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്: കവരത്തി പഞ്ചായത്ത് മെമ്പര്‍ അറസ്റ്റിലായി
മാര്‍ച്ച് 21ന് എന്‍.സി.പി നേതൃത്വത്തില്‍ നടക്കുന്ന ജനകീയസമരവുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വെല്ലുവിളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കവരത്തി പഞ്ചായത്ത് മെമ്പറെ പോലീസ് അറസ്റ്റ് ചെയ്തു. കവരത്തി പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് അംഗം ആസിഫ് അലിയെയാണ് അര്‍ധരാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്തത്.
23- എന്‍.സി.പി ബഹുജന സമരം: ലക്ഷദ്വീപില്‍ 144 പ്രഖ്യാപിച്ച് ഭരണകൂടം

24-സര്‍ക്കാര്‍ ജീവനക്കാര്‍ സമരങ്ങളില്‍ പങ്കെടുക്കരുത്: ഉത്തരവിറക്കി ദ്വീപ് ജില്ലാഭരണകൂടം

25-അന്തര്‍ദേശിയ സ്‌കൂള്‍ കായികമേളയിലേക്ക് യോഗ്യതനേടി മിനിക്കോയ് സ്വദേശിനി മുബസ്സിന


26- കേരളത്തിന് പിന്നാലെ ലക്ഷദ്വീപിലും വിദ്യാലയങ്ങളില്‍ വാട്ടര്‍ബെല്‍
വിദ്യാര്‍ഥികള്‍ ആവശ്യത്തിന് വെള്ളം കുടിക്കാത്തത് അവരുടെ ആരോഗ്യത്തെ ബാധിക്കുന്നു എന്ന് ചൂണ്ടികാട്ടിയാണ് ഉത്തരവ്.
27- ബംഗാരത്തിലെ ഷെഡുകള്‍ പൊളിക്കാനുള്ള കലക്ടറുടെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ 28- പട്ടേലിനെതിരെ എന്‍.സി.പി യുടെ മിന്നല്‍ പ്രധിഷേധം: മിനിക്കോയില്‍ അറസ്റ്റ്
29- ലക്ഷദ്വീപിലെ ആദ്യത്തെ പെട്രോള്‍ പമ്പിന്റെ ഉദ്ഘാടനം മാര്‍ച്ച് 30 ന് കവരത്തിയില്‍ നടന്നു
ലക്ഷദ്വീപിലെ ആദ്യത്തെ പെട്രോള്‍ പമ്പിന്റെ ഉദ്ഘാടനം മാര്‍ച്ച് 30 ന് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ മാര്‍ച്ച് 30ന് ലക്ഷദ്വീപ് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു.
30- നാടന്‍ വൈദ്യ പുരസ്‌കാരം അമിനി സ്വദേശി നൗഫലിന്
31- അഡ്മിനസ്ട്രേറ്റര്‍ പങ്കെടുത്ത പരിപാടിയില്‍ നാടകീയ രംഗങ്ങള്‍. ഭരണകൂടത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് വേദി ബഹിഷ്‌കരിച്ച് ലക്ഷദ്വീപ് എം.പി.
32- ചെത്ത്ലാത്ത് ബി.ഡി.ഒ ടി. കാസിമിന് സസ്പെന്‍ഷന്‍
33- എല്ലാ ബുധനാഴ്ച്ചയും സര്‍്ക്കാര്‍ ഉദ്യോഗസ്ഥര്‍ സൈക്കിള്‍ ഉപയോഗിക്കണം: ഉത്തരവിറക്കി ലക്ഷദ്വീപ് ഭരണകൂടം. ബുധനാഴ്ച്ച സൈക്കിള്‍ ദിനമായി പ്രഖ്യാപിച്ചു.
34- ലക്ഷദ്വീപില്‍ എല്ലാ ദ്വീപുകളിലും മൃഗഡോക്ടറെ നിയമിക്കാന്‍ കേരള ഹൈക്കോടതിയുടെ നിര്‍ദേശം . 35-ലക്ഷദ്വീപില്‍ അനുമതി ഇല്ലാതെ മീന്‍പിടിച്ച എട്ടുപേര്‍്ക് ഹൈക്കോടതി ജാമ്യം. ദ്വീപിന് പുറത്തു നിന്ന് വന്ന് അനധികൃതമായി മത്സ്യബന്ധനം നടത്തിയതിന് ജയിലിലായ തമിഴ്നാട് സ്വദേശികളായ ഏഴുപേര്‍ക്കും ഒരു മലയാളിക്കുമാണ് ജസ്റ്റിസ്റ്റ് പി. ഗോപിനാഥ് ജാമ്യം അനുവ ദിച്ചത്.
36-എസ്.സി-എസ്.ടി ക്ഷേമകാര്യ പാര്‍ലമെന്ററി സമിതി ലക്ഷദ്വീപ് സന്ദര്‍ശിച്ചു. 37-വിവിധ ആവശ്യങ്ങളുന്നയിച്ച് ലക്ഷദ്വീപിലെ ഭിന്നശേഷിക്കാര്‍ സമരം ചെയ്തു.
38- കലക്ടര്‍ അസ്‌കര്‍ അലിക്ക് സ്ഥലംമാറ്റം. ലക്ഷദ്വീപിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥര്‍ ദമാന്‍& ദിയുവില്‍ നിന്ന്. 39- കടല്‍വെള്ളരി വില്‍ക്കാന്‍ ശ്രമിച്ച രണ്ട് ലക്ഷദ്വീപ് സ്വദേശികള്‍ വനംവകുപ്പ് അറസ്റ്റ്‌ചെയ്തു. 40- ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തിരെഞ്ഞെടുത്തു.
41- ലക്ഷദ്വീപിലെ ആദ്യ സെവന്‍സ് ഫ്ളഡ് ലൈറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് കളമൊരുക്കി ഫെനിക്സ് ക്ലബ്.
42- അംഗനവാടി ജീവനക്കാരെ പിരിച്ചുവിട്ടത് ശിശുക്ഷേമസമിതിയുടെ അറിവോടെയല്ല: കേന്ദ്ര മന്ത്രാലയം
43- ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി: ഡയറി ഫാമും സ്‌കൂളിലെ മാംസാഹാരവും തുടരാമെന്ന് സുപ്രീംകോടതി വിധി
ലക്ഷദ്വീപിലെ സ്‌കൂള്‍കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ മാംസാഹാരം നല്‍കാമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.
44- തിരിച്ചടികളില്‍ നിന്നും പഠിക്കാതെ ഭരണകൂടം. കേന്ദ്ര സ്‌കീമിലെ 32 ജീവനക്കാരെ പിരിച്ചുവിട്ടു. 45- മൃഗ ഡോക്ടര്‍ നിയമനത്തിനുള്ള ഹൈക്കോടതി വിധി നടപ്പിലാക്കാതെ ഭരണകൂടം.
46- രാജ്യദ്രോഹത്തിനെതിരായ നിയമം മരവിപ്പിച്ച് സുപ്രീംകോടതി
47-ലോകസ്‌കൂള്‍ കായികമേള: അത്ലറ്റ് മുബസ്സിനയും കോച്ചും ഫ്രാന്‍സിലേക്ക് പുറപ്പെട്ടു. 48- നിലവിലുള്ള മൃഗഡോക്ടര്‍മാര്‍ക്ക് അധികചുമതല. ഹൈക്കോടതി വിധി അട്ടിമറിക്കാന്‍ ശ്രമം. കവരത്തിയിലുള്ള രണ്ട് ഡോക്ടര്‍മാര്‍ക്ക് അധികചുമതല നല്‍കി ഉത്തരവിറക്കി. 49-ലക്ഷദ്വീപ് തീരത്ത് പുതിയ മീനുകള്‍ കണ്ടെത്തി.
ഫിസിക്കുലസ് ഇന്‍ഡിക്കസ്, ഫിസിക്കുലസ് ലക്ഷദ്വീപ എന്ന പേരിലാണ് മീനുകള്‍ അറിയപ്പെടുക.
50-കപ്പല്‍യാത്ര പ്രശ്നം ഉടന്‍പരിഹരിക്കണം: ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി ഡോ. സാദിഖ്.
51- ജില്ലാ കലക്ടര്‍ അസ്‌കറലിയെ എന്‍.സി.പി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. 52- എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് നസീറിനെ ലക്ഷദ്വീപ് പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.
53- കപ്പല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് 40 ശതമാനമായി കുറച്ചു: 60 ശതമാനം ടിക്കറ്റുകള്‍ ഇനി കൗണ്ടര്‍ വഴി. 54-അഡ്മിനിസ്ട്രേറ്ററുമായി ചര്‍ച്ചക്കെത്തിയ എന്‍.സി.പി പ്രവര്‍ത്തകരെ അകാരണമായി അറസ്റ്റു ചെയ്തു. ലക്ഷദ്വീപില്‍ വ്യാപക പ്രതിഷേധം.
55-ലക്ഷദ്വീപ് യാത്രാകപ്പല്‍ ദുരിതം: ഭരണ സിരാകേന്ദ്രത്തില്‍ മതില്‍ചാടികടന്ന് ആയിഷ സുല്‍ത്താനയുടെ പ്രതിഷേധം. 56- മിനിക്കോയ് പോളിടെക്നിക് കോളേജില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ഥി പ്രതിഷേധം.കോളേജ് അടച്ചുപൂട്ടി.
57- രണ്ട് കപ്പലുകള്‍ ജൂണ്‍ അവസാനത്തോടെ ഓടുമെന്ന് ഭരണകൂടം ഹൈക്കോടതിയില്‍ രേഖാമൂലം മറുപടി നല്‍കി.
58-വീണ്ടും കൂട്ടപിരിച്ചുവിടല്‍: സ്പോര്‍ട്സിലെ 37 ജീവനക്കാര്‍ പുറത്ത്. 59- ലക്ഷദ്വീപ് അഡ്മനിസ്ട്രേഷന്‍ ഓഫീസിലേക്ക് എ.ഐ.വൈ.എഫ് പ്രതിഷേധ പ്രകടനം നടത്തി.
60- കപ്പല്‍ യാത്രക്കാര്‍ക്ക് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഭരണകൂടം. ടിക്കറ്റെടുക്കാന്‍ കൗണ്ടറിലെത്തുന്നവര്‍ താമസസ്ഥലമോ ജോലി സ്ഥലമോ എവിടെയാണ് എന്ന് തെളിയിക്കാനുള്ള തിരിച്ചറിയല്‍ രേഖ ഹാജരാക്കണം.
61 -രാജ്യാന്തര ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായി ആന്ത്രോത്ത് സ്വദേശി ഇക്റാമുല്‍ ഹഖ്.
62-രോഗികള്‍ക്ക് എയര്‍ ആംബുലന്‍സില്ല: കേന്ദ്രമന്ത്രിക്ക് പറക്കാന്‍ ഹെലികോപ്റ്റര്‍ തയ്യാര്‍. രോഗികള്‍ക്ക് എയര്‍ ആംബുലന്‍സ് അനുവദിക്കാതെ കേന്ദ്രമന്ത്രിക്ക് സഞ്ചരിക്കാന്‍ വിട്ടുനല്‍കി ഭരണകൂടം.
63-മര്‍ഹൂം പി.എം സഈദിനെതിരെ വിദ്വേഷ പരാമര്‍ശം; ലക്ഷദ്വീപ് എംപിക്ക് കരിങ്കൊടി കാണിച്ച വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍.
64- കപ്പലില്‍ ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ ഉത്തരവ്. 65-വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്. 66-പൊതു സ്ഥലങ്ങളില്‍ മത്സ്യവിപണനത്തിന് നിരോധനമേര്‍പ്പെടുത്തി ലക്ഷദ്വീപ് ഭരണകൂടം.
67-ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസലിനെതിരെ സി.ബി.ഐ അന്വേഷണം.
ശ്രീലങ്കന്‍ കമ്പനിക്കുള്ള ചൂര മത്സ്യ കയറ്റുമതിയില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടികാട്ടിയാണ് അന്വേഷണം.
68-യാത്രദുരിതം മനപൂര്‍വ്വമല്ലെന്ന് ഭരണകൂടം; കപ്പല്‍ അറ്റകുറ്റപണി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. 69- ലക്ഷദ്വീപില്‍ എയര്‍ ആംബുലന്‍സ് ലഭിക്കാതെ രോഗി മരിച്ചു. 70-ലക്ഷദ്വീപ് ഖാദി ബോര്‍ഡ് കുംഭകോണം സി.ബി.ഐ അന്വേഷണം തുടങ്ങി. 71-അന്താരാഷ്ട്ര വനിതാ ചലചിത്രമേളയില്‍ ഇടംനേടി ഐഷ സുല്‍ത്താനയുടെ ഫ്ളഷ്. 72-മത്സ്യകയറ്റുമതിയില്‍ ക്രമക്കേടെന്ന് പരാതി: എം.പി പി.പി മുഹമ്മദ് ഫൈസലിനെതിരെ സിബിഐ കേസെടുത്തു. 73-കടമത്ത് നോര്‍ത്ത് സൗത്ത് ഗവണ്‍മെന്റ് ജൂനിയര്‍ ബേസിക് സ്‌കൂളുകള്‍ ലയനത്തിലേക്ക്. ലയനത്തില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍ സമരത്തില്‍. ലയനത്തിന് ഹൈക്കോടതിയടെ സ്റ്റേ.
74-നാഷണല്‍ ഫിറ്റ് ഇന്ത്യ ക്വിസ് മത്സരം കല്‍പേനി സ്‌കൂള്‍ ഒന്നാമത്.
75- ദേശിയ പതാകയോട് അനാദരവ്: ബിജെപി ലക്ഷദ്വീപ് സംസ്ഥാന ജനറല്‍ സെക്രട്ടറി എച്ച് കെ മുഹമ്മദ് കാസിമിനെതിരെ കേസെടുത്തു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
76- ലക്ഷദ്വീപില്‍ കപ്പലുകള്‍ വില്‍ക്കാനുള്ള നീക്കവുമായി ഭരണകൂടം. 77- ലക്ഷദ്വീപില്‍ ഉംറ തീര്‍ത്ഥാടകരുടെ അവധി 25 ദിവസമായി വെട്ടിച്ചുരുക്കി. 78-കുവൈത്തില്‍ നടക്കുന്ന ഏഷ്യന്‍ യൂത്ത് മത്സരത്തിലേക്ക് യോഗ്യതനേടി മുബസ്സിന മുഹമ്മദ്. 79- ലീവ് കിട്ടി ടിക്കറ്റില്ല: ലക്ഷദ്വീപില്‍ ഐ.ആര്‍.ബി.എന്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. 80- ഭാരത് ജോഡോ യാത്രയില്‍ രാഹുലിനൊപ്പം ചേര്‍ന്ന് ലക്ഷദ്വീപ് എല്‍.ടി.സി.സി 81- ലക്ഷദ്വീപിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാക്കി 82-ലക്ഷദ്വീപില്‍ മഹിളാ പ്ലാറ്റൂണിനെ വിന്യസിച്ചു. 83-ബിത്ര ദ്വീപ് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അഡൈ്വസറുമായി ചര്‍ച്ചചെയ്യാന്‍പോയ സി.പി.ഐ നേതാക്കള്‍ അറസ്റ്റില്‍. സി.പി.ഐ നേതാവ് നസീര്‍ കെ.കെ ക്ക് ലോക്കപ്പ് മര്‍ദ്ദനം. അറസ്റ്റിലായ നേതാക്കള്‍ക്ക് ഹൈക്കോടതി ജാമ്യം.
84- പത്മശ്രീ അലി മാണിക്ഫാന്റെ ജീവചരിത്രം പുറത്തിറങ്ങി. 85- ഏഷ്യന്‍ അണ്ടര്‍ 18 അത്ലറ്റിക്സില്‍ രണ്ട് വെള്ളിമെഡല്‍ നേടി മുബസ്സിന മുഹമ്മദ്. 86- ഇന്ത്യയിലെ ബ്ലൂ ബീച്ച് പട്ടികയില്‍ ഇടം നേടി കടമത്ത് തുണ്ടി ബീച്ചുകള്‍. 87- കപ്പലുകളില്‍ കൊണ്ടുപോകുന്ന ലഗേജുകള്‍ക്ക് നിയന്ത്രണം
88- മലയാള സിനിമയിലെ ആദ്യ ജസരി ഗാനവുമായി ഐഷ സുല്‍ത്താന. ഫ്ളഷ് സിനിമയിലെ കൈലാസ് മേനോന്‍ സംഗീതം നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ഷഫീഖ് കില്‍ത്താന്‍. 89-മികച്ച സേവനത്തിനുള്ള അംഗീകാരം നേടി എം.എഫ്.വി ബ്ലൂഫിന്‍. 90- മിനിക്കോയ് പോക്സോ കേസ് പ്രതികളായ മൂസ നൂര്‍ജഹാന്‍ ദമ്പതികള്‍ക്ക് ഇരട്ടജീവപര്യന്തം. 91-പുതിയ പഞ്ചായത്ത് റെഗുലേഷന്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. റെഗുലേഷന്റെ ഭാഗമായി പഞ്ചായത്തുകള്‍ക്ക് സ്ഥല പുനര്‍നിര്‍ണ്ണയവും പേര്മാറ്റവും നടത്താനുള്ള ഉത്തരവ് പുറത്തിറക്കി. 92-ലക്ഷദ്വീപിന് നിയമനിര്‍മാണസഭ വേണം ലോകസഭയില്‍ ഉന്നയിച്ച് എം.പി മുഹമ്മദ് ഫൈസല്‍. 93- 9XM ചാനല്‍ റിയാലിറ്റി ഷോയില്‍ സെലക്ഷന്‍ നേടി കവരത്തി സ്വദേശി ഹസ്രത്ത് അലി. 94- ലംപി സ്‌കിന്‍ ഡിസീസ് ദ്വീപില്‍ പശു ഇറച്ചിക്ക് നിരോധനം. 95-സാക്ഷിമൊഴിയില്‍ കൃത്രിമം കാണിച്ച അമിനി മുന്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കെ.ചെറിയ കോയയെ ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തു. 96- എംവി കോറല്‍സ് കപ്പല്‍ സന്ദര്‍ശിക്കാനെത്തിയ പ്രഫുല്‍ പട്ടേലിനെതിരെ ഗോ ബാക്ക് മുദ്രാവാക്യവുമായി എല്‍.എസ്.എ നേതാക്കള്‍. 97- ഭാരത് ജോഡോ യാത്രയില്‍ രാഹുലിനൊപ്പെ അണിചേര്‍ന്ന് എം.പി പി.പി മുഹമ്മദ് ഫൈസല്‍.
98- 24 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം: ലക്ഷദ്വീപ് സ്‌കൂള്‍ ഗെയിമില്‍ കവരത്തിക്ക് കിരീടം
99- ലക്ഷദ്വീപില്‍ നിന്നും ആദ്യ പോസ്റ്റല്‍ ഇന്‍സ്പെക്ടറായി അഗത്തി സ്വദേശി എം.എ റിയാസ്
100- ജനവാസമില്ലാത്ത 17 ദ്വീപുകളില്‍ പ്രവേശിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ അനുമതി വേണം. നിയമം ലംഘിക്കുന്നവര്‍ക്ക് സി.ആര്‍.പി.സി 188 പ്രകാരമുള്ള ശിക്ഷ ലഭിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY