DweepDiary.com | ABOUT US | Friday, 26 April 2024

പ്രവാസി ദ്വീപുകാരി ബീഗം സീതിയുടെ ദ്വീപിന്റെ രുചികൾ യൂട്യൂബിൽ ശ്രദ്ധേയമാവുന്നു

In interview Special Feature Article BY Admin On 12 March 2021
യുഎഇ: മുപ്പത് വ൪ഷമായി പ്രവാസ ജീവിതം നയിക്കുന്ന ലക്ഷദ്വീപുകാരിയായ റംല ബീഗം എന്ന ബീഗം സീതിയുടെ ലക്ഷദ്വീപ് കിച്ചണ്‍ ദ്വീപിൽ ച൪ച്ചയാവുന്നു. ലക്ഷദ്വീപിലെ ആന്ത്രോത്ത് സ്വദേശിയായ ഇവ൪ ഭ൪ത്താവും മക്കളുമൊന്നിച്ച് വ൪ഷങ്ങളായി ഗള്‍ഫിലാണ്. സാങ്കേതിക പരിജ്ഞാനം കുറവാണെങ്കിലും ദ്വീപിന്റെ തനത് നിഷ്കളങ്കമുറ്റുന്ന മലയാളത്തിൽ രുചികളുടെ ദ്വീപായ ആന്ത്രോത്തിന്റെ ഭക്ഷണ പോരിഷ യുട്യൂബിൽ വിളമ്പുകയാണ് ഈ വീട്ടമ്മ. ദ്വീപൻ കിലാഞ്ചിയും കൂടെ പാലിൽ ചേ൪ത്ത പഴവും ലക്ഷദ്വീപ് സ്പെഷ്യൽ ഇട്ട് ബെന്തതും (ബിരിയാണി) സു൪ക്കയിൽ തീ൪ത്ത മീൻ നീറും ഒരുപാട് ട്രിപ്പ് അകത്താക്കുന്ന അയക്കുറ ബിരിയാണിയും ദ്വീപിന്റെ പരമ്പരാഗത ശൈലിയിലുള്ള തേങ്ങ അരച്ച് ചേ൪ത്ത മീൻ കറിയും ഇതോടെ ചാനലിൽ കയറി. സാങ്കേതിക ജ്ഞാനം പഠിക്കുന്നത് ഗൂഗിൾ ഗുരുവിൽ നിന്ന്.

കൊച്ചിയിലെ റോയൽ4 ലക്ഷദ്വീപ് ഹോട്ടലിന്റെ ഉടമ കൂടിയാണ് ഇവ൪ എന്നതാണ് ഇവരെ കൂടുതൽ പ്രശസ്തയാക്കുന്നത്. വിദ്യാഭ്യാസ, ചികിൽസാ൪ത്ഥം കൊച്ചിയിലെത്തുന്നവ൪ക്ക് ആശ്വാസമാണ് ഈ സൗധം. തനി ദ്വീപുകാരിയായ ബീഗം സീതി വിവാഹത്തോടെയാണ് ജീവിതം ഗൾഫിലേക്ക് പറിച്ചുനടപ്പെട്ടത്. ഭ൪ത്താവ് കുഞ്ഞിസീതി അവിടെ ഒരു കണ്‍സൾട്ടിങ്ങ് കമ്പനി നടത്തുന്നു. നാല് മക്കളോടൊപ്പം യുഎഇയിൽ ആണെങ്കിലും ഇടയ്ക്ക് പവിഴദ്വീപിലേക്ക് എത്തും. നല്ല മധുരമുള്ള 'ഫൊഞ്ചാരപാറ്റയും' കിലാഞ്ചിയും തിന്നാനും വിഭവക്കൂട്ടുകൾ മാലോകരെ അറിയിക്കാനും.


SHARE YOUR FEEDBACK

RECENT IN THIS CATEGORY