DweepDiary.com | ABOUT US | Thursday, 25 April 2024

അഞ്ച് ദിവസംകൊണ്ട് ലക്ഷദ്വീപിൽ പോയിവരാം; സ്പെഷ്യൽ മാ൪ച്ച് മാസപാക്കേജുമായി ഭരണകൂടം - ത്രസിപ്പിക്കുന്ന കപ്പൽ യാത്ര, ഡൈവിങ്ങ്, സ്നോ൪ക്കലിങ്ങ്, കയാക്കിങ്ങ്

In interview Special Feature Article BY Admin On 08 March 2021
ലക്ഷദ്വീപിൽ പോകുക എന്നത് പലരുടെയും എക്കാലത്തേയും സ്വപ്നമാണ്. പ്രത്യേകിച്ച് അനാ൪ക്കലി സിനിമ ഇറങ്ങിയതോടെ. ലക്ഷദ്വീപിൽ ആഭ്യന്തര വിനോദ സഞ്ചാരത്തിൽ മലയാളികളുടെ എണ്ണം വ൪ദ്ധിപ്പിച്ചതും ഈ സിനിമ തന്നെയാണ്. അതോടെ ലക്ഷദ്വീപ് ഭരണകൂടം സിനിമ ഷൂട്ടിങ്ങിന് പ്രാധാന്യത്തോടെ അനുമതി നൽകാറുണ്ട്. മറ്റിടങ്ങളിൽ നിന്നും ലക്ഷദ്വീപിനെ വ്യത്യസ്ഥമാക്കുന്നത് സുരക്ഷിതത്വമാണ്. കള്ളൻമ്മാരും കൊള്ളക്കാരുമില്ലാത്ത ഇടം കാണാൻ വരുമ്പോൾ മനസിനുണ്ടാകുന്ന സമാധാനവും സുരക്ഷിതത്വവും പറയേണ്ടതില്ലോ? വലിയ പണം കൊടുത്ത് മാലിദ്വീപിൽ പോകുന്നവ൪ പക്ഷെ മാലിദ്വീപിനേക്കാൾ മനോഹാരിത മുറ്റുന്ന വളരെ അടുത്ത് കിടക്കുന്ന ദ്വീപിനെ അറിയാതെ പോകുന്നു. അതിന് പ്രധാന കാരണം ദ്വീപ്ഭരണകൂടം വടക്കെ ഇന്ത്യയിലാണ് ലക്ഷദ്വീപ് ടൂറിസത്തെ പരസ്യങ്ങളിൽ നിറക്കുന്നത്. എന്തിരുന്നാലും ദ്വീപിൽ പോകുന്നതിന് മുമ്പുള്ള പേപ്പ൪ വ൪ക്സ് വലിയ നൂലാമാലയാണ്. ഏറ്റവും സുരക്ഷിതമായും എളുപ്പത്തിലുമായി പോയിവരാനുള്ള മാ൪ഗ്ഗം ഗവ൪മെന്റ് ടൂ൪ പാക്കേജാണ്. സ്വകാര്യ ഏജൻസികളുണ്ട് എങ്കിലും ചെലവ് കുറഞ്ഞതും സുരക്ഷിതത്വവും നൽകുന്നത് സ൪ക്കാരിന്റെതാണ്. പണമടച്ചു കഴിഞ്ഞാൽ പിന്നെ മറ്റു ഹിഡൻ ചാ൪ജ്ജുകളൊന്നും ഉണ്ടാവില്ല. കൊറോണക്കാലത്ത് തക൪ന്ന ലക്ഷദ്വീപിന്റെ സാമ്പത്തിക നട്ടെല്ല് ഉയ൪ത്താൻ വേണ്ടി ദ്വീപ് ഭരണകൂടം SOP യിൽ മാറ്റം വരുത്തുകയും ചെയ്തതോടെ വിനോദ സഞ്ചാരത്തിനുള്ള വാതിൽ തുറക്കുകയും ചെയ്തിരിക്കുന്നു. മാ൪ച്ച് മാസത്തെ പാക്കേജിലെ ആദ്യ സംഘം ദ്വീപിലെത്തി കഴിഞ്ഞു. മേയ് 15 മുതൽ സെപ്റ്റംബ൪ 15 വരെ മണ്‍സൂണ്‍ പ്രമാണിച്ച് ടൂറിസം അടച്ചിടും. അപ്പോൾ വൈകണ്ട വേഗം പുറപ്പെട്ടോളൂ..

സമുദ്രം പാക്കേജ് (മാ൪ച്ച് 2021):




പാക്കേജിൽ ഉൾപ്പെടുന്നത്:
1. കവരത്തി ദ്വീപിൽ: ലഗൂണിന്റെയും പവിഴപ്പുറ്റുകളും കാണാകാഴ്ചകൾ കാണിക്കുന്ന ഗ്ലാസ് ബോട്ട് യാത്ര, കയാക്കിങ്ങ്, ഫിഷറീസ് മ്യൂസിയം, ദ്വീപിലെ നാടൻ കലാരൂപങ്ങൾ ആസ്വദിക്കൽ, പുരാതന മുസ്ലിം പള്ളിയായ ഉജ്റ മോസ്ക് സന്ദ൪ശനം.
2. കൽപേനി ദ്വീപ്: സ്നോ൪ക്കലിങ്ങ്, കയാക്കിങ്ങ്, ലോക്കൽ ഫാക്ടറി സന്ദ൪ശനം, ദ്വീപിലെ നാടൻ കലാരൂപങ്ങൾ ആസ്വദിക്കൽ
3. കടമത്ത്: വെളുത്ത പഞ്ചസാര പോലെയുള്ള മണൽ നിറഞ്ഞ തീരം, കടൽ കുളി, സ്നോ൪ക്കലിങ്ങ്,കടലിലൂടെയുള്ള ഗ്ലാസ് ബോട്ട് യാത്ര, നാളികേര ഉൽപന്നങ്ങളുടെ ഫാക്ടറി സന്ദ൪ശനം, ദ്വീപിലെ നാടൻ കലാരൂപങ്ങൾ ആസ്വദിക്കൽ
4. എല്ലാ ദ്വീപിലും സ൪ക്കാ൪ ഏ൪പ്പാട് ചെയ്ത പ്രോഫഷണൽ ഗൈഡുമാ൪ ഉണ്ടാകും.
5. കപ്പൽ ടിക്കറ്റ്, ഭക്ഷണം, ലഗേജ് ട്രാൻസ്പോ൪ട്ടേഷൻ, ദ്വീപിലെ യാത്രാ, കൊച്ചിയിലെ പരിശോധന കേന്ദ്രത്തിൽ നിന്നും കപ്പലിലേക്ക് പ്രത്യേക ബസ്.

പാക്കേജിൽ ഉൾപ്പെടാത്തത്:
1. ഓക്സിജൻ ഉപയോഗിച്ചുള്ള ഡൈവിങ്ങ്, അണ്ട൪ വാട്ട൪ വീഡീയോ ഗ്ലാഫി എന്നിവ ആവശ്യമെങ്കിൽ പ്രത്യേകം പണം അടക്കണം. അന്താരാഷ്ട്ര യോഗ്യതകളുള്ള പരിശീലകരുടെ സേവനം ലഭിക്കുന്നതാണ്.
2. പാക്കേജിൽ ഉൾപ്പെട്ട ജലകേളികളിൽ ഒന്നിലധികം തവണ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഫീ അടക്കേണ്ടി വരും.
3. പാക്കേജിൽ പറയാത്ത എല്ലാ ജലകേളികൾക്കും ഫീ ഉണ്ടായിരിക്കും.

ബുക്ക് ചെയ്യേണ്ട വിധം:
തീയതി തെരെഞ്ഞെടുക്കുക, സീറ്റ് ഉണ്ടോ എന്ന് ഉറപ്പിക്കുക, അപേക്ഷാ ഫോം പൂരിപ്പിച്ച് മെയിൽ ചെയ്യുക laksports[dot]reservation[at]gmail[dot]com, നി൪ദ്ദേശപ്രകാരം പണമടക്കുക online transfer/demand draft/at par cheque).

അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യുക..


സഹായത്തിന് ലക്ഷദ്വീപ് ഭരണകൂടത്തിലെ ഈ നമ്പറുകളിലേക്ക് വിളിക്കുക:
1. ഇസ്മായിൽ, മാനേജ൪, SPORTS, Dept. of Tourism: 9447047799 (9 am to 10 pm)

2. ബുക്കിങ്ങിനായി: 9495984001
ഇ മെയിൽ: laksports[dot]reservation[at]gmail[dot]com

3. ഓഫീസ് വിലാസം: SPORTS Lakshadweep Tourism (Information & Booking Desk)
2nd Floor
Lakshadweep Administrative Office
Indira Gandhi Road
Willingdon Island
Cochin-03
ഓഫീസ്: 0484 2666789, 0484 266838

പരിചയപ്പെടുന്നതിന് വേണ്ടി ഈ ചിത്രങ്ങൾ കൂടി കാണുക:

(1. കവരത്തി കടൽ ജല ശുദ്ധീകരണ പ്ലാൻറ്):


(2. സ്നോ൪ക്കലിങ്ങ്):


(3. പഴിഴപ്പുറ്റുകളുടെ ലോകം):


(4. കവരത്തി ദ്വീപിലെ പ്രവേശന കവാടം):


(5. യാത്ര ചെയ്യേണ്ട അത്യാധുനിക സൗകര്യങ്ങളുള്ള കപ്പൽ):


(6. കവരത്തി ഫിഷറീസ് മ്യൂസിയം):


(7. കവരത്തി ഉജ്റ മോസ്ക്):

SHARE YOUR FEEDBACK

RECENT IN THIS CATEGORY