DweepDiary.com | ABOUT US | Friday, 29 March 2024

കില്‍ത്താന്‍, ചെത്ത്ലാത്ത്, ബിത്ര -ദ്വീപുകളുടെ അവഗണനക്കെതിരെയുള്ള സമരമാണ് എന്റെ സ്ഥാനാര്‍ത്ഥിത്വം- അലിഅക്ബര്‍

In interview Special Feature Article BY Mubeenfras On 09 April 2019
17-ാം ലോകസഭാതെരെഞ്ഞെടുപ്പില്‍ സി.പി.ഐ പാര്‍ട്ടിയില്‍ നിന്ന് ജനവിധി തേടുന്ന അലിഅക്ബറുമായി ദ്വീപുഡയറിയുടെ ഉള്ളത് പറഞ്ഞാല്‍ എന്ന പംക്തിയിലേക്ക് നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് ഇവിടെ:
(?)ദ്വീപുഡയറി പ്രതിനിധി- വിജയിക്കാന്‍ വേണ്ടിയാണോ താങ്കളുടെ മത്സരം?
അലി അക്ബര്‍- തീര്‍ച്ചയായിട്ടും വിജയിക്കാന്‍വേണ്ടി തന്നെയാണ് മത്സരിക്കുന്നത്. കില്‍ത്താന്‍, ചെത്ത്ലാത്ത്, ബിത്ര ദ്വീപുകള്‍ എല്ലാകാലത്തും അവഗണിക്കപ്പെടുന്ന ദ്വീപുകളാണ്. അതിപ്പോള്‍ വന്ന് അപകചാവസ്ഥ എത്തി നില്‍ക്കുകയാണ്. ഈ അവഗണനക്കെതിരെയുള്ള സമരമെന്ന നിലക്കാണ് ഞാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.
(?)ദ്വീപുഡയറി പ്രതിനിധി- മറ്റ് സ്ഥാനാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്ഥമായി എന്താണ് ദ്വീപു ജനങ്ങള്‍ പ്രതീക്ഷിക്കേണ്ടത്?
അലി അക്ബര്‍- ഒരു കപ്പല്‍ അപകടത്തില്‍പെട്ടാല്‍ തൊട്ടടുത്തുള്ള കപ്പലുകള്‍ക്ക് സൂചനയായി റോക്കറ്റുകള്‍ വിടാറുണ്ട്. എല്ലാ നിലക്കും അവഗണിക്കപ്പെട്ട കില്‍ത്താന്‍, ചെത്ത്ലാത്ത്, ബിത്ര ദ്വീപുകള്‍ ഇപ്പോള്‍ അപകട നിലയിലാണ്. ഈ കപ്പലില്‍ നിന്നും മനുഷ്യ സ്നേഹികളായ ജനങ്ങള്‍ക്ക് വിവരമറിയിക്കാനുള്ള സമര റോക്കറ്റാണ് ലക്ഷദ്വീപിലെ സ്ഥാര്‍ത്ഥിയായ ഞാന്‍ ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന ഒരു സ്ഥാനാര്‍ത്ഥിയായി മാറിയിട്ടുണ്ട്.
(?)ദ്വീപുഡയറി പ്രതിനിധി- സി.പി.ഐ യും സി.പി.എം ഉം എല്ലാ സ്ഥലത്തും ഒന്നിച്ചാണല്ലോ മത്സരിക്കുന്നത്. ഇവിടെ എന്താണ് നിങ്ങള്‍ രണ്ട് വഴിക്കായത്?
അലിഅക്ബര്‍- അവര്‍ക്കും ഞങ്ങള്‍ക്കും തമ്മില്‍ ഒരു പ്രശ്നവുമില്ല. പക്ഷെ ഇപ്പോള്‍ ഒന്നിച്ച് മത്സരിക്കാവുന്ന സാഹചര്യമൊന്നുമില്ല. സി.പി.എം സ്ഥാനാര്‍ത്ഥി ഷരീഖാന്‍ നല്ലൊരു സഖാവാണ്. അദ്ദേഹം ജയിലില്‍ കിടക്കുമ്പോള്‍ ഞങ്ങളുടെ പാര്‍ട്ടി സെക്രട്ടറി സി.ടി.നജീമുദ്ധീന്‍ സന്ദര്‍ശിച്ചിരുന്നു.
(?)ദ്വീപുഡയറി പ്രതിനിധി- താങ്കള്‍ വിജയിച്ച് കഴിയുമ്പോള്‍ പ്രഥമമായി ഏതിനാണ് പരിഗണന നല്‍കുക?
അലിഅക്ബര്‍- ലക്ഷദ്വീപിന് സംസ്ഥാന പദവി കിട്ടുക എന്നതാണ് ഞങ്ങളുടെ പ്രഥമ ലക്ഷ്യം. അതിന് വേണ്ടിയായിരിക്കും പ്രവര്‍ത്തിക്കുക.
(?)ദ്വീപുഡയറി പ്രതിനിധി- ലക്ഷദ്വീപിലെ സി.പി.ഐ ഒരു ചെറിയപാര്‍ട്ടിയാണ്. മത്സരിച്ച തെരെഞ്ഞെടുപ്പിലെല്ലാം 500 ല്‍ താഴെ വോട്ടുകളാണ് കിട്ടിയത്. ഇങ്ങനെയുള്ള ഒരു പാര്‍ട്ടിക്ക് ഈ തെരെഞ്ഞെടുപ്പില്‍ എന്ത് പ്രതീക്ഷയാണുള്ളത്. ?
അലി അക്ബര്‍- ഞങ്ങളൊരു ചെറിയ പാര്‍ട്ടിയായി വിലയിരുത്തുന്ന സമയത്താണ് മറ്റ് പ്രധാനപാര്‍ട്ടികളൊന്നും തിരിഞ്ഞ് നോക്കാത്ത മേഘലകളില്‍ വിപ്ലവകരമായ സമരം ചെയ്ത് അഡ്മിനിസ്ട്രേറ്ററെ കൊണ്ട് പല തീരുമാനങ്ങളും എടുപ്പിക്കാന്‍ കഴിഞ്ഞത്. ആന്ത്രോത്തിലെ മത്സ്യ തൊഴിലാളികളെ കാണാതായ സംഭവുമായി ബന്ധപ്പെട്ട് സി.പി.ഐ നടത്തിയ സമരത്തില്‍ നേതാക്കളായ ബിനോയ് വിശ്വവും വി.രാജയും കേന്ദ്രമന്ത്രി രാജാനാഥ് സിങ്ങിനെ കണ്ടാണ് അനുകൂലമായ തീരുമാനമെടുത്തത്. മറ്റ് ഒരു പാര്‍ട്ടിക്കാരും ഇതൂമായി ബന്ധപ്പെട്ട് ഒരു കാര്യവും ചെയ്തില്ലല്ലോ?. എന്‍.സി.പി യും എം.പിയും അതിന്റ ഉത്തരവാധിത്വം കൂടി ഏറ്റെടുകൊണ്ടാണ് ഇപ്പോള്‍ തെരെഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്.

(?)ദ്വീപുഡയറി പ്രതിനിധി- സിറ്റിങ്ങ് എം.പി.പി.പി.മുഹമ്മദ് ഫൈസലിന്റെ ഏറ്റവും വലിയ നേട്ടമായി എടുത്തുപറയുന്ന ഒന്നാണ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാര്‍ഡ്. അത് അദ്ദേഹത്തിന്റെ നേട്ടം തന്നെയല്ലേ?
അലി അക്ബര്‍- ഒരിക്കലുമല്ല. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയൊട്ടുക്കും നടപ്പിലാക്കുന്ന ഒരു പദ്ധതി തന്റേത് മാത്രമാക്കി മാറ്റുന്ന ശ്രമമാണ് അദ്ദേഹം ചെയ്യുന്നത്. ഇത് ഒരു പ്രതിപക്ഷത്തിരിക്കുന്ന എം.പിക്ക് നടത്താന്‍ പറ്റുന്ന പദ്ധതി ഇല്ലെന്ന് എല്ലാവര്‍ക്കുമറിയാം. എം.പി എന്നുള്ള നിലക്ക് അയാള്‍ ചെയ്തത് തന്റെ പാര്‍ട്ടിയിലുള്ള ഭൂരിപക്ഷം ആളുകള്‍ക്കും ആ കാര്‍ഡ് കിട്ടിച്ച് കൊടുക്കാനുള്ള ശ്രമമാണ് നടത്തിയത്. ഇപ്പോള്‍ പ്രധാന മന്ത്രി ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാര്‍ഡിന്റെ പരിധിയിലാക്കാന്‍ പോകുന്നു. എന്നാല്‍ നമ്മുടെ എം.പി അതിന്റെയും ക്രഡിറ്റ് ഏറ്റെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
(?)ദ്വീപുഡയറി പ്രതിനിധി- മത്സ്യ തൊഴിലാളികള്‍ക്ക് വേണ്ടി ഒരു സമരം നടത്തിയ പര്‍ട്ടിയാണ് സി.പി.ഐ. ഈ തെരെഞ്ഞെടുപ്പില്‍ ഈ സമരത്തെ എങ്ങനെ ചേര്‍ത്ത് വെക്കുന്നു.?
അലി അക്ബര്‍- ഒരു നിരാഹാരത്തിന്റെ ശക്തി വിജയകരമായി പ്രകടനമായ ഒരു മുന്നേറ്റമായിരുന്നു ആ സമരം. സെക്രട്ടറിയേറ്റില്‍ നിന്നും മാറി ഹോസ്പിറ്റല്‍ പരിസരത്തായിരുന്നു ഞങ്ങളുടെ സമര പന്തല്‍. അഡ്മിനിസ്ട്രേഷന് ഒരു തലവേദനയും ഇല്ലാത്ത വിധത്തില്‍. എന്നിട്ടും ആ സമരം വിജയിച്ചു. അത് പോലെ മാസ് വിഷയത്തില്‍ മത്സ്യ തൊഴിലാളികളെ വഞ്ചിച്ച ഒരു എം.പിയാണ് ഇപ്പോള്‍ മത്സരിക്കുന്നത്. ആ അവസരത്തില്‍ ഒരു മത്സ്യതൊഴിലാളിയെ രംഗത്തിറക്കിക്കൊണ്ടാണ് സി.പി.ഐ തെരെഞ്ഞടുപ്പിനെ നേരിടുന്നത്.
(?)ദ്വീപുഡയറി പ്രതിനിധി- സ്വാതന്ത്ര്യം കിട്ടി അര നൂറ്റാണ്ട് കഴിഞ്ഞിട്ടും നമ്മള്‍ ഇന്നും ഏകാധിപത്യ ഭരണത്തിന്‍ കീഴിലാണ്. ജനാധിപത്യ സംവീധാനങ്ങളായ പഞ്ചായത്ത് സ്ഥാപനങ്ങള്‍ വെറും നോക്കുകുത്തികളായി നില്‍ക്കുന്നു. ഇതിന് ഒരു മാറ്റം വേണ്ടേ?
അലി അക്ബര്‍- ഞങ്ങളുെടെ ഒന്നാമത്തെ ആവശ്യമാണ് ലക്ഷദ്വീപിന് സംസഥാന പദവി ലഭിക്കുക എന്നുള്ളത്. നമ്മുടെ ദ്വീപില്‍ ജനങ്ങള്‍ തെരെഞ്ഞെടുക്കുന്ന വ്യക്തിയാവണം ദ്വീപില്‍ പ്രോട്ടോക്കോളില്‍ ഒന്നാമനാവേണ്ടത്. ഇപ്പോള്‍ ഉദ്യോഗസ്ഥ ഭരണമാണ് ദ്വീപിലുള്ളത്. അത്മാറി ജനാധിപത്യം സ്ഥാപിതക്കപ്പെടണം.
(?)ദ്വീപുഡയറി പ്രതിനിധി- നമുക്കൊരു വിദ്യാഭ്യാസ പോളിസിയില്ല. സ്വന്തമായൊരു സിലബസില്ല. ഇതൊന്നും നമുക്ക് വേണ്ടേ?
അലി അക്ബര്‍- തീര്‍ച്ചയായിട്ടും നമുക്കൊരു വിദ്യാഭ്യാസ ബോര്‍ഡ് വേണം. അതില്‍ ദ്വീപിലെ സാംസ്ക്കാരിക പ്രവര്‍ത്തകരേയും അധ്യാപകരേയും ജനപ്രതിനിധികളും കേരളത്തില്‍ നിന്നുള്ള വിദ്യാഭ്യാസ വിദ്ഗദന്മാരും ഉണ്ടായിരിക്കണം. അങ്ങന ഒരു ബോര്‍ഡിന് താഴെ നമ്മുടെ ചുറ്റുപാടുമുള്ള കാര്യങ്ങളെക്കുറിച്ച് പഠക്കാനുള്ള സിലബസും ഉണ്ടാക്കണം.
(?)ദ്വീപുഡയറി പ്രതിനിധി- നമ്മുടെ സിറ്റിങ്ങ് എം.പി. പി.പി.മുഹമ്മദ് ഫൈസലിനെ വ്യക്തിപരമായി വിലയിരുത്തുമ്പോള്‍ എന്താണ് താങ്കളുടെ അഭിപ്രായം ?
അലി അക്ബര്‍- അദ്ദേഹം ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ല. കാരണം അദ്ദേഹത്തിന്റെ നാട്ടുകാരായ മത്സ്യ തൊഴിലാളികളായ തൈലത്ത ഹംസയും, ബിത്തിനാട് ഹസനും, കോളിക്കാട് അന്‍വറും, പണ്ടാരം ശാഹിദും കാണാതായ സമയത്ത് അയാളായിരുന്നു ഇടപെടേണ്ടിയിരുന്നത്. ഇടപെട്ടില്ല എന്ന് മാത്രമല്ല അവര്‍ക്ക് വേണ്ടി സമരം ചെയ്ത ഞങ്ങളെ കവരത്തിയിലുണ്ടായിട്ടുപോലും തിരിഞ്ഞ് നോക്കാന്‍പോലും തയ്യാറായില്ല. താഴേക്ക് ഇറങ്ങിവരാന്‍ കഴിയാത്ത ഒരാളാണ് നമ്മുടെ എം.പി. എന്നിട്ട് ഞങ്ങളുടെ നേട്ടത്തെ തന്റേതായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം മത്സരിക്കാന്‍ അര്‍ഹനല്ല എന്നാണ് അഭിപ്രായം.

(?)ദ്വീപുഡയറി പ്രതിനിധി- കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ഹംദുള്ളാ സഈദിനെ എങ്ങിനെ കാണുന്നു.?
അലി അക്ബര്‍- ഒരു ശക്തമായ പ്രതിപക്ഷമായി നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. കോണ്‍ഗ്രസ്സിനെ പല സ്ഥലത്തും അഡ്മിനിസ്ട്രേഷന്‍ തഴഞ്ഞപ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ കഴിയാത്ത ആളാണ് അദ്ദേഹം.
(?)ദ്വീപുഡയറി പ്രതിനിധി- ജെ.ഡി.യു സ്ഥാനാര്‍ത്ഥി ഡോ.സാദിഖിനെ എങ്ങിനെ കാണുന്നു?
അലി അക്ബര്‍- അദ്ദേഹം ഒരു പുതുക്കക്കാരനാണ്. അയാളെക്കുറിച്ച് പറയാനായിട്ടില്ല.

(?)ദ്വീപുഡയറി പ്രതിനിധി- ആരായിരിക്കും ഈ തെരെഞ്ഞെടുപ്പില്‍ വിജയിക്കുക.?
അലി അക്ബര്‍- ഹംദുള്ളയോ, ഫൈസലോ ആയിരിക്കും വിജയിക്കുക. ആര് വിജയിച്ചാലും സി.പി.ഐയാണ് അതിന് കാരണമാവുക.
(?)ദ്വീപുഡയറി പ്രതിനിധി- ദ്വീപ് ഡയറിയെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം?
അലി അക്ബര്‍- ദ്വീപില്‍ മാധ്യമങ്ങള്‍ ഇല്ലാത്തതാണ് ഇവിടത്തെ എല്ലാ തോന്ന്യവാസങ്ങള്‍ക്കും കാരണമായിത്തീര്‍ന്നത്. ദ്വീപ് ഡയറി ഒരു പരിധിവരെ അതിനൊരു പരിഹാരമാവുന്നുണ്ട്. ഒന്നുകൂടി ശക്തമായ നിലപാടില്‍ ദ്വീപ് ഡയറി വരണെമെന്നാണ് ഞങ്ങളുടെ

SHARE YOUR FEEDBACK

RECENT IN THIS CATEGORY