DweepDiary.com | ABOUT US | Thursday, 25 April 2024

കോടതിയിൽ ബോധിപ്പിച്ചത് അസത്യം, നിയമന നടപടികളുമായി പൊതുപ്രവർത്തകർ - വീണ്ടും മരണം, ഓക്സിജൻ ആവശ്യമായി വന്നത് 6 പേർക്ക് | പോലീസ് വക റെക്കോർഡ് പിഴ ചുമത്തൽ, ഇന്ന് മാത്രം 17700 രൂപ

In health BY Admin On 06 May 2021
കവരത്തി: ലക്ഷദ്വീപിൽ കൊവിഡ് മരണം തുടർക്കഥയാവുന്നു. ചെത്‍ലാത് സ്വദേശിയായ സൽമാനുൽ ഫാരിസ് എന്ന കോയയാണ് അഗത്തി രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ശ്വാസ തടസ്സം അനുഭവിക്കുകയും ഓക്സിജൻ സഹായം ആവശ്യമായി വരികയും ചെയ്യുന്ന രോഗികളുടെ അളവ് കൂടി വരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഇന്ന് ആറ് രോഗികൾക്കാണ് ഓക്സിജൻ ആവശ്യമായി വന്നത്. ഇതിൽ ഒരാളെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട് (ദ്വീപ് തല കണക്കുകൾക്ക് ബുള്ളറ്റിൻ കാണുക). വ്യാപനം കൂടുന്നു എങ്കിലും ആരോഗ്യ വകുപ്പ് റാൻഡം ചെകിങ് നടത്താൻ പറ്റാത്ത അവസ്ഥയിലായി. നിലവിൽ സാംപിളുകൾ പരിശോധിച്ച് ഫലം വരാൻ ഏഴ് ദിവസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഏഴ് ദ്വീപുകളിൽ സ്രവ സാംപിളുകൾ ശേഖരിക്കുന്നത് ആരംഭിച്ചിട്ടില്ല.

വൻ കരയിൽ നിന്ന് വരുന്നവര് 7 ദിവസം കേരളത്തിൽ quarantine ഇരിക്കണമെന്ന വ്യവസ്ഥ എസ് ഒ പി യില് നിന്ന് എടുത്ത് മാറ്റുകയും തുടർന്ന് ഇതിനെതിരെ കേരള ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി വരികയും ചെയ്തിരുന്നു. ഏത് സാഹചര്യങ്ങൾ നേരിടാനും തയ്യാറാണെന്നും മെഡിക്കൽ ഉപകരണങ്ങൾ ഒന്നും ഇല്ലാത്ത വെറും നഴ്സറി സ്കൂളുകൾ കോവിഡ് കേന്ദ്രങ്ങൾ ആയി പ്രഖ്യാപിക്കുകയും അത് കോടതിയിൽ കണക്കിൽ കാണിക്കുകയും ചെയ്ത് എസ് ഒ പി ക്ക് അനുകൂലമായി കോടതിയിൽ നിന്ന് ഭരണകൂടം വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. എന്നാല് ഫലത്തിൽ കോവിഡ് പരിശോധനപോലും എല്ലാ ദ്വീപിലും നടത്താൻ പറ്റാത്ത അവസ്ഥയിലാണ് ഭരണകൂടം. പരിശോധനക്ക് വരുന്നവരെ മടക്കി അയക്കുന്നു. പത്ത് ദിവസം കഴിഞ്ഞാൽ വരാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കോടതിയിൽ തെറ്റായ വിവരങ്ങൾ നൽകിയതിന് കോടതി അലക്ഷ്യ നടപടികൾക്ക് ഒരുങ്ങുകയാണ് ദ്വീപിലെ പൊതുപ്രവർത്തകർ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY