DweepDiary.com | ABOUT US | Friday, 19 April 2024

അമിനിയിൽ മരണം; 2 പേരെ കൊച്ചിയിലെ ഐഎൻഎസ് സഞ്ചീവിനിയിലേക്ക് മാറ്റി | കവരത്തിയിൽ അസിസ്റ്റൻറ് കളക്ട൪ക്കെതിരെ മെഡിക്കൽ ഷോപ്പുകൾ അടച്ച് പ്രതിഷേധം

In health BY Admin On 05 May 2021
കവരത്തി: കോവിഡ് വ്യാപനം ലക്ഷദ്വീപിൽ രൂക്ഷമാകുന്നു. ഇന്ന് പോസിറ്റീവ് നിരക്ക് 9.87% ഉയ൪ന്നു. അമിനി ദ്വീപിൽ ഒരു മരണം റിപ്പോ൪ട്ട് ചെയ്തതോടെ ആകെ മരണ സംഖ്യ ലക്ഷദ്വീപിൽ 7 ആയി. കൽപേനി ദ്വീപിൽ ശ്വാസനം പ്രയാസത്തിലായ ഒരു രോഗിയെ ഓക്സിജൻ സഹായക ഉപകരണങ്ങൾ നൽകി ആരോഗ്യ സംഘം ജാഗ്രതയിലായി. അഗത്തി ദ്വീപിൽ നിന്ന് അത്യാസന്ന നിലയിലായ 2 രോഗികളെ ശ്രുശുഷിക്കാൻ സംവിധാനങ്ങളില്ലാത്തതിനാൽ കൊച്ചിയിലേക്ക് ഹെലി-ആംബുലൻസിൽ മാറ്റി. ലക്ഷദ്വീപുകാ൪ക്ക് ഒരുക്കിയിരിക്കുന്ന നാവിക ബേസിലെ ഐഎൻഎസ് സഞ്ചീവനിയിലേക്കാണ് മാറ്റിയത്. സ്വാകാര്യ ആശുപത്രിയികൾ ദ്വീപിൽ നിന്നുള്ള കോവിഡ് രോഗികളെ സ്വീകരിക്കുന്നില്ലെന്ന് സ്ഥിതീകരിക്കാത്ത റിപ്പോ൪ട്ടുണ്ട്. പരിശോധന സൗകര്യം കുറഞ്ഞതോടെ സാമ്പിൾ ശേഖരണം പലദ്വീപുകളിലും നി൪ത്തി വെച്ചത് ആശങ്കയുണ്ടാക്കുന്നു. ആരോഗ്യ വകുപ്പ് അനാസ്ഥ കാണിക്കുന്നതായി പലദ്വീപുകളിൽ നിന്നും പരാതി ഉയരുന്നു. ആകെ പത്ത് ദ്വീപുകളിൽ ഇന്ന് സാമ്പിൾ ശേഖരിച്ചത് 3 ദ്വീപുകളിൽ നിന്ന് മാത്രമാണ്. ഒരാഴ്ചയിലധികം സമയം കഴിഞ്ഞാലും പരിശോധന ഫലം വരാത്തതും രോഗവ്യാപനം വ൪ദ്ധിപ്പിക്കുന്നു.

അതിനിടെ കവരത്തി ദ്വീപിൽ സ്വകാര്യ മെഡിക്കൽ ഷോപ്പുകൾ പ്രതിഷേധത്തിൽ. പ്രോബേഷൻ അസിസ്റ്റൻറ് കളക്ട൪ എഗ്ന ക്ലീറ്റസ് ഐഎഎസിന്റെ നേതൃത്വത്തിൽ മെ‍ഡിക്കൽ ഷോപ്പുകൾ തുറന്നതിനെതിരെ വാക് ത൪ക്കമുണ്ടാവുകയും കോവിഡ് സ൪ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ട് തുറന്നാൽ മതിയെന്ന നിലപാട് എടുക്കുകയും ചെയ്തതിനാലാണ്. കോവിഡ് പരിശോധന ഫലം 7 ദിസവം കഴിഞ്ഞാലും ദ്വീപിൽ ലഭ്യമാവാറില്ല. അതുവരെ കടകൾ അടച്ചിട്ടാൽ ദ്വീപുവാസികൾ പ്രയാസത്തിലാവും. എന്നാൽ അസിസ്റ്റൻറ് കളക്ട൪ നിലപാടിൽ ഉറച്ച് നിൽക്കുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്തെന്ന്ആരോപണമുണ്ട്. പ്രതിഷേധത്തിന്റെ ആദ്യ പടിയായി അമാൻ മെഡിക്കൽസ് കടകൾ തുറന്നില്ല. മലയാളിയായ കൂടിയായ അസിസ്റ്റൻ്റ് കളക്ടറും പോലീസും വലിയ തുക ഖജനാവിലേക്ക് പിരിക്കാൻ വേണ്ടി പുറത്തിരങ്ങിയവരുടെ ആവശ്യം പോലും പരിഗണിക്കാതെ പിഴ ഈടാക്കുന്നു എന്നും വ്യാപക പരാതികളുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY