DweepDiary.com | ABOUT US | Friday, 29 March 2024

കോവിഡ് വാക്സിൻ പാഴാക്കി സംസ്ഥാനങ്ങൾ - ഒരു തുള്ളി പോലും കളയാതെ ലക്ഷദ്വീപും കേരളവും

In health BY Admin On 20 April 2021
ന്യൂഡല്‍ഹി: കോവിഡിനെ തുരത്താന്‍ രാജ്യമൊ​ട്ടുക്കെ പൊരുതുമ്പോൾ ചില സംസ്​ഥാനങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. വാക്​സിന്‍ ക്ഷാമം രാജ്യത്ത്​ രൂക്ഷമായ സാഹചര്യത്തില്‍ പലസംസ്ഥാനങ്ങളും വാക്​സിന്‍ പാഴാക്കിയെന്ന്​ റിപ്പോര്‍ട്ടാണ്​ പുറത്ത്​ വന്നിരിക്കുന്നത്​. വിവരാവകാശ അപേക്ഷയിലാണ്​ ഈ വിവരങ്ങള്‍ ലഭിച്ചത്​.

ഈ മാസം 11വരെയുള്ള കണക്കനുസരിച്ച്‌​ വിവിധ സംസ്​ഥാനങ്ങള്‍ പത്തുകോടി ഡോസ്​ വാക്​സിന്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ പാഴാക്കിയത്​ 44 ലക്ഷം ഡോസാണത്രെ.

12.10 ശതമാനം ഡോസ്​ പാഴാക്കിയ തമിഴ്​നാട്ടിലാണ്​ ഏറ്റവും മുന്നില്‍. തൊട്ടു പിന്നില്‍ ഹരിയാന (9.74), പഞ്ചാബ്​ (8.12), മണിപ്പൂര്‍ (7.8), തെലങ്കാന (7.55) എന്നീ സംസ്​ഥാനങ്ങളുമുണ്ട്​. ഒരു ​തുള്ളി വാക്​സിന്‍ പോലും പാഴാക്കാത്ത സംസ്ഥാനങ്ങളുടെ പട്ടികയിലാണ് ലക്ഷദ്വീപും കേരളവും. പശ്ചിമ ബംഗാള്‍, ഹിമാചല്‍, മിസോറാം, ഗോവ, ദാമന്‍ ദിയു, ആന്‍ഡമാൻ എന്നിവിടങ്ങളിലും വാക്​സിന്‍ പാഴാക്കലുണ്ടായില്ല.

ഒരു കുപ്പിയില്‍ പത്തുപേര്‍ക്ക്​ നല്‍കാനുള്ള വാക്​സിനുണ്ടാകും. പത്ത്​ പേര്‍ വാക്​സിനെടുക്കാന്‍ ഒരുമിച്ചുണ്ടാകാത്ത സന്ദര്‍ഭങ്ങളില്‍ വാക്​സിന്‍ കുപ്പി പൊട്ടിച്ച്‌​ മൂന്നോ നാലോ പേര്‍ക്ക്​ നല്‍കിയശേഷം ബാക്കിയുള്ളത്​​ പാഴാവുകയാണ്​ ചെയ്യുന്നത്​.

കടപ്പാട്: മാധ്യമം

SHARE YOUR FEEDBACK

RECENT IN THIS CATEGORY