DweepDiary.com | ABOUT US | Friday, 19 April 2024

കടല്‍ കുളിക്കുന്നവരും കടലാടുന്നവരും ശ്രദ്ധിക്കുക!

In environment BY Admin On 22 February 2015
പണ്ട് വരട്ടച്ചൊറിപ്പിടിച്ചവരും സാമാന്യം ചര്‍മ്മ രോഗമുള്ളവരും ഒറ്റമൂലികള്‍ക്ക് പുറമെ നമ്മുടെ കടലിനെ ആശ്രയിച്ചിരുന്നു. ഒന്ന്‍ മുങ്ങി നിവരുമ്പോയേക്കും ശരീരത്തിലെ ഒരുംവിധം വരുന്ന സൂക്ഷ്മാണുക്കളെയും കൊന്നുകളയുമായിരുന്നു നമ്മുടെ കടല്‍. സുന്നത്ത് കഴിഞ്ഞ ആണ്‍കുട്ടികളേയും കൊണ്ട് അവരുടെ മാതാപിതാക്കള്‍ കടലില്‍ കുളിക്കാന്‍ പോകുന്ന കാഴ്ച ദ്വീപുകളിലെ നിത്യ കാഴ്ച തന്നെ. മാസൂണ്ടാക്കാന്‍ നമ്മുടെ ചൂര മല്‍സ്യത്തെ കടലില്‍ തന്നെ കഴുകി കടല്‍ ഉപയോഗിച്ച് തന്നെ പുഴുക്കി എടുക്കുന്ന കാഴ്ചയും ദ്വീപുകാര്‍ക്ക് അന്യമല്ല.

കവരത്തി സന്ദര്‍ശിച്ച ഒരു സംഘം ഡോക്ടര്‍മാര്‍ അവിടുത്തെ ബി.എഡ്. കോളേജ് സന്ദര്‍ശിക്കുകയുണ്ടായി. ഞാന്‍ അന്നവിടെ ഒരു വിദ്യാര്‍ത്തിയായിരുന്നു. അവര്‍ നമ്മുടെ കടലിനെക്കുറിച്ച് നിരീക്ഷിച്ചത് പറയുകയുണ്ടായി, "... ദ്വീപുകാര്‍ക്ക് കടല്‍ ഒരു അനുഗ്രഹം തന്നെ. സാമ്പത്തികപരമായും ആരോഗ്യപരമായും കടല്‍ ഓരോ ദ്വീപുകാരന്‍റെയും രക്ഷകര്‍ത്താവാണ്. ബഹുഭൂരിപക്ഷം വരുന്ന അണുക്കളും ശുദ്ധമായ ഈ കടലിലെ ഉപ്പുരസം നശിപ്പിക്കുന്നു..."

കഥമാറി കേട്ടോ? നമ്മുടെ കടല്‍ ശുദ്ധമല്ല. വിഷക്കടല്‍! ഒരു ഇരുപത് വര്‍ഷം മുമ്പ് ഏഷ്യാനെറ്റില്‍ കേട്ട ഒരു വാര്‍ത്ത ഓര്‍മ്മയില്‍ നിന്നും പങ്കുവെക്കുകയാണ്. ദേശീയ സമുദ്ര ഗവേഷണ സ്ഥാപനം കൊച്ചി, നമ്മുടെ വിവിധ ദ്വീപുകളിലെ കടല്‍ വെള്ളത്തിന്‍റെ സാമ്പിളുകള്‍ ശേഖരിച്ച് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി. അവരുടെ പഠന ഫലം അവരെത്തന്നെ ഞെട്ടിച്ചു. ഫാക്റ്ററികളില്ലാത്ത, മലിനമായ ഓടകളില്ലാത്ത നമ്മുടെ ദ്വീപുകളുടെ കടലില്‍ മാരകമായ ടിന്‍, ലെഡ്, മറ്റു ചില രാസവസ്തുക്കളുടേയും അംശം കണ്ടെത്തി. ഈ കടലിലെ മീന്‍ കഴിച്ചാല്‍ കാലക്രമേണ ക്യാന്‍സര്‍ പോലേയുള്ള മാരകമായ രോഗങ്ങള്‍ ഉണ്ടാകുമത്രെ! ഈ വിഷത്തിന്‍റെ ഉല്‍ഭവവും അവര്‍ കണ്ടെത്തി. നമ്മുടെ ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്ന പവര്‍ ഹൌസുകള്‍. ഈ പുക മഴ മേഘങ്ങളില്‍ ചേര്‍ന്ന് കടലില്‍ പതിക്കുമ്പോള്‍ കടല്‍ സ്വാഭാവികമായും വിഷമയമാകുന്നു. എന്നിട്ടും ഭരണവിധാനങ്ങള്‍ പ്രകൃത്യായുള്ള ഊര്‍ജ്ജം ഉപയോഗിക്കാന്‍ തുടങ്ങിയില്ല. പല ദ്വീപുകളിലേയും സോളാര്‍ പാനലുകളും അനുബന്ധ കാര്യങ്ങളും വെറുതേയിട്ട് നശിക്കുന്നു.

ഒരുകാര്യം കൂടി പറഞ്ഞ് നിര്‍ത്താം ഇപ്പോള്‍ നാട്ടുകാര്‍ക്ക് ഒരു ആശയം കിട്ടിയിട്ടുണ്ട്. കടല്‍ നല്ല വെയിസ്റ്റ് ബോക്സാണത്രേ! ചപ്പ് ചവറുകള്‍, കാഷ്ടം, മ്യഗ ശരീരം എല്ലാം കടലില്‍ തന്നെ എറിയുന്നു... ഏതായാലും ഇനിമുതല്‍ കടലാടുന്നവരും കടല്‍ കുളിക്കുന്നവരും ശ്രദ്ധിച്ചോളൂ, കടല്‍ ശുദ്ധമല്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY