DweepDiary.com | ABOUT US | Friday, 19 April 2024

പരിസ്ഥിതി സംരക്ഷിക്കേണ്ട വകുപ്പ് പരിസ്ഥിതി നശിപ്പിക്കാനിറങ്ങി - നാട്ടുകാര്‍ സംഘടിച്ചപ്പോള്‍ തലയൂരി

In environment BY Admin On 14 February 2019
കവരത്തി: എന്‍വയോണ്‍മെന്റ് വകുപ്പ് പഴികേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായെങ്കിലും മാറ്റത്തിനും നവീകരണത്തിനും വേണ്ടി അല്‍പം പോലും തുനിഞ്ഞിട്ടില്ലെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. content from: www.dweepdiary.com പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനൊ ദ്വീപിന്റെ തനത് പ്രകൃതിയെ സംരക്ഷിക്കാനോ ഈ വകുപ്പിന് യാതൊരു താല്‍പര്യവുമില്ല. കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയിരിക്കുകയാണ് വകുപ്പിപ്പോള്‍.

ജല ജൈവ വൈവിധ്യ പാര്‍ക്ക് എന്ന പേരില്‍ നൂറുകണക്കിന് തെങ്ങുകളും സസ്യലതാധികളും നശിപ്പിച്ച് കവരത്തി മുത്തിയാര്‍ ബീച്ച് പരിസരത്ത് തുടങ്ങാനിരുന്ന പാര്‍ക്കാണ് വകുപ്പിന് അവസാനം പഴികേട്ട പദ്ധതി. തുടക്കത്തില്‍ തന്നെ പരിസരവാസികള്‍ കനത്ത എതിര്‍പ്പുമായി രംഗത്തെത്തി.വകുപ്പ് അനങ്ങാപ്പാറ നയം സ്വീകരിച്ചപ്പോള്‍ നാട്ടുകാര്‍ സേവ് കവരത്തി എന്ന പേരില്‍ ജനകീയ കൂട്ടായ്മ ഉണ്ടാക്കുകയും സോഷ്യല്‍ മീഡിയയിലടക്കം കനത്ത ജനപിന്തുണ നേടിയെടുക്കുകയും ചെയ്തു. അതോടെ ഭരണകൂടം ഒരു പദ്ധതിയെക്കുറിച്ച് പുനര്‍പരിശോധന നടത്താന്‍ തയ്യാറായി. ഒരു അദാലത്ത് സംഘടിപ്പിക്കുകയും നാട്ടുകാരോട് അഭിപ്രായം ആരായുകയും ചെയ്തു. എന്നാല്‍ നാട്ടുകാരില്‍ ഭൂരിപക്ഷവും പദ്ധതിയെ എതിര്‍ത്തപ്പോള്‍ പദ്ധതി മുത്തിയാറില്‍ നിന്ന് മാറ്റിയതായി പ്രഖ്യാപിച്ച് വകുപ്പ് തലയൂരി. ഈ പദ്ധതി വെറെ ഏതെങ്കിലും പേരില്‍ വീണ്ടും മറ്റൊരിടത്ത് എത്തുമെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആശങ്ക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY