DweepDiary.com | ABOUT US | Saturday, 20 April 2024

ദ്വീപിനെ കണ്ണീരണിയിച്ച ആ കറുത്ത ദിനത്തിന് ഏഴാണ്ട്

In editorial BY Admin On 18 May 2020
ലക്ഷദ്വീപ് സമൂഹത്തിലെ മനുഷ്യവാസം തുടങ്ങിയത് മുതലുള്ള കാലങ്ങളില്‍ കടലപകടങ്ങള്‍ ഒഴിച്ചു കൂടാന്‍ പറ്റാത്തതാണ്. എന്നാന്‍ ആധുനിക കാലത്ത് അപകടങ്ങള്‍ വിരളമാവുകയും യാത്രാസൗകര്യങ്ങള്‍ യാത്ര സുന്ദരമാക്കുകയും ചെയ്തു. എന്നാല്‍ 2013 മേയ് 18 ശനിയാഴ്ച ലക്ഷദ്വീപിനെ സംബന്ധിച്ചിടത്തോളം ആധുനികതയിലെ കറുത്ത ദിനമായിരുന്നു. വെറും ആറ് നോട്ടിക്കല്‍ മൈല്‍ ദുരത്തായി പരസ്പരം കൈനീട്ടി നില്‍ക്കുന്ന അമിനി-കടമത്ത് ദ്വീപുകള്‍. വളരെ വിസ്ത്യതിയുള്ള കടൽപൊയ്കയുള്ള (ലഗൂൺ) ദ്വീപാണ് കടമത്ത് ദ്വീപ്. കൂറ്റൻ തിരമാലകളിൽ നിന്ന് ദ്വീപിനെ സംരക്ഷിച്ച് തിരമാലകളുടെ ആക്കം കുറക്കുന്നത് റീഫ് ആണ്. യന്ത്രവൽക്യത ബോട്ടുകളും, തോണി, ഉരു, തുടങ്ങിയ ജലവാഹനങ്ങൾ കടമത്ത് ദ്വീപിലെ കടന്നു വരാൻ ഉപയോഗിക്കുന്ന പ്രധാന കവാടമാണ് കടമത്ത് ദ്വീപിന്റെ പടിഞ്ഞാർ വശത്തെ അഴിമുഖം. മറ്റിതരദ്വീപിനെ അപേക്ഷിച്ച് വളരെ എളുപ്പവും അപകടസാധ്യത കൂറവുള്ള "ബാര്‍ ക്രോസിങ്ങാണ്" കടമത്ത് ദ്വീപിലേത്. എങ്കിലും ആ ദിനം ഈ രണ്ടു ദ്വീപുകള്‍ക്കും വിശിഷ്യാ ലക്ഷദ്വീപിനും ദുഖം സമ്മാനിക്കാനായിരുന്നു ദൈവ വിധി.www.dweepdiary.com

"അൽ അമീൻ" എന്ന സ്വകാര്യ യന്ത്രവല്‍കൃത ബോട്ടില്‍ അമിനിയില്‍ നിന്നും ഏതാണ്ട് 20ഓളം യാത്രക്കാർ ഉണ്ടായിരുന്നു. കാലാവസ്ഥ യാത്രക്ക് വളരെ അനുകൂലമായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് കാലാവസ്ഥയിൽ വന്ന വ്യതിയാനം യാത്രക്കാരെ ആകെ അമ്പരപ്പിച്ചു. അപ്പോഴേക്കും ബോട്ട് കടമത്ത് ദ്വീപിന്റെ പ്രധാന കവാടത്തിൽ എത്തിയിരുന്നു. ബാര്‍ ക്രോസിങ്ങിനിടെ പൊടുന്നനെ ഒരു തിരമാല ബോട്ടിലേക്ക് ഇരച്ചു കയറി വളരെ അധികം പരിശീലനം നേടിയിരുന്നെങ്കിലും ബോട്ട് ഡ്രൈവർബോട്ട് നിയന്ത്രിക്കാന്‍ കഷ്ടപ്പെട്ടു. ഭാഗ്യദേവത കണ്ണടച്ചുറക്കം നടിച്ച ആ സമയത്ത് തന്നെ ബോട്ടിന്റെ എഞ്ചിന്‍ അപ്രതീക്ഷിതമായി നിലച്ചു. ബോട്ട് തിരമാലയില്‍ ചുഴറ്റിയെറിഞ്ഞു. നിയന്ത്രണംവിട്ട ബോട്ടിൽനിന്ന് യാത്രക്കാരുടെ ദീനരോധനം ഉയർന്നു. ഒരു ലൈഫ് ജാക്കറ്റ് പോലും ബോട്ടിൽ ഉണ്ടായിരുന്നില്ല. എന്നാല്‍ കരയില്‍ നിന്ന് അപകടം നേരിട്ട് കണ്ട സ്ഥലവാസികള്‍ ഓടികൂടുകയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. എങ്കിലും അഞ്ച് പേര്‍ അന്ന് അപകടത്തില്‍ കൊല്ലപ്പെട്ടു. ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരും രണ്ട് കുട്ടികളും.

ഒരുപാട് തിരമാലകള്‍ കാലത്തെ തിരിച്ചുപോയിട്ടും കടമത്ത് അഴിമുഖത്തെ രണ്ട് കടല്‍ തൂണുകള്‍ ഇന്നും എല്ലാറ്റിനും മൂകസാക്ഷിയായി ശോകം തൂങ്ങി നില്‍ക്കുന്നു. content from: www.dweepdiary.com


ചിത്രം കടപ്പാട്: The Hindu

SHARE YOUR FEEDBACK

RECENT IN THIS CATEGORY