ഹാജിമാരുടെ ശ്രദ്ധയ്ക്ക് (Editorial)
ഈ വര്‍ഷം ലക്ഷദ്വീപില്‍ നിന്നും പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി തയ്യാറായവര്‍ക്ക് വേണ്ടി മാസ്റ്റര്‍ ട്രൈനര്‍ ശ്രീ.പി.പി.കുഞ്ഞിമാസ്റ്റര്‍ അമിനി തയ്യാറാക്കിയ 'ഹജ്ജ് ഉംറ ലഘു പരിചയമാണ്' ഇവിടെ പ്രസിദ്ധീകരിക്കുന്നത്.
ഈ വര്‍ഷം ദ്വീപില്‍ നിന്ന് ആകെ 288 പേരാണ് ഹജ്ജ് കര്‍മ്മത്തിനായി തയ്യാറായിരിക്കുന്നത്. കവരത്തി-56, കില്‍ത്താന്‍-53, ആന്ത്രോത്ത്-59, ചെത്ത്ലാത്ത്-7, കടമത്ത്-12, അമിനി-36, അഗത്തി-31, കല്പേനി-24, ബിത്ര-3, മിനിക്കോയി-7 കൂടാതെ ഒരു വളണ്ടിയറും.
കപ്പല്‍ പ്രോഗ്രാം:(MV.Coral): 8 ന് കില്‍ത്താന്‍, ചെത്ത്ലാത്ത്, ബിത്ര: 9 ന് അഗത്തി, കവരത്തി: 10 ന് കൊച്ചി
(MV.Lgoon): 8 ന് അമിനി, കടമത്ത്: 9 ന് ആന്ത്രോത്ത്, കല്പേനി: 10 ന് കൊച്ചി
(MV.L.sea): 9 ന് മിനിക്കോയി: 10 ന് കൊച്ചി
വിമാനം (Flight): പോകുന്നത്: 13/09/15 - 01:45 ന് നെടുംബാശ്ശേരിയില്‍ നിന്ന് & എത്തുന്നത്: 24/10/15 ന് നെടുംബാശ്ശേരിയില്‍.
(ഹജ്ജ് ഉംറ ലഘു പരിചയം)
മനുഷ്യ ജീവിതം സംസ്ക്കരിക്കുകയും നവജാത ശിശുവിന്റെ വിമലതയിലേക്ക് ഉയര്‍ത്തുന്ന അതുല്യമായ ആരാധനായാണ് ഹജ്ജ്. പാപിയായ അടിമയ്ക്ക് പശ്ചാതപിക്കാനും അള്ളാഹുവിന്റെ അനുഗ്രഹങ്ങള്‍ ചോദിച്ച് വാങ്ങാനുമുള്ള അനര്‍ഘമായ അവസരങ്ങള്‍ ഹജ്ജിലൂടെ ലഭിക്കുന്നു. മബ്റൂറായ ഹജ്ജിന് സ്വര്ഗ്ഗമില്ലാതെ പ്രതിപലമില്ലെന്ന് മുഹമ്മദ് നബി(സ) പ്രസ്താപിച്ചിരിക്കുന്നു.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ലക്ഷദ്വീപ് സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി നടത്തുന്ന പഠന ക്ലാസ്സില്‍ എല്ലാ ഹാജിമാരും നിര്‍ബന്ധമായും പങ്കെടുക്കണം. ഹജ്ജിന്റെ പ്രധാന കര്‍മ്മങ്ങള്‍ ശരീരം കൊണ്ട് ചെയ്യുന്നതിനാല്‍ ആരോഗ്യം മെച്ചപ്പെടുത്തണം. ദിവസവും നടത്തം പരിശീലിക്കണം. സ്ഥിരമായി കഴിക്കുന്ന മരുന്ന് കഴിക്കുകയും ഡോക്ടറുമായി ആലോചിച്ച് കുറിപ്പോടുകൂടി കുറച്ച് മരുന്ന് യാത്രയ്ക്ക് കരുതുകയും വേണം. തിരക്കില്‍ നിന്ന് പതുക്കെ പതുക്കെ ഒഴിവാകണം.
യൂറോപ്യന്‍ കക്കൂസിന്റെ ഉപയോഗം, ലിഫ്റ്റിന്റെ പ്രവര്‍ത്തന രീതി, എക്സലേറ്റര്‍ ഉപയഗിച്ചുള്ള കയറ്റവും ഇറക്കവും പരിശീലിക്കണം.
ദ്വീപില്‍ നിന്ന് യാത്രചെയ്യാനുള്ള കപ്പലിന്റെ യാത്രാ സമയവും വിമാന യാത്രയുടെ തിയതിയും സമയവും സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി വഴി ഉറപ്പ് വരുത്തണം. ദ്വീപില്‍ നിന്നുള്ള എല്ലാ ഹാജിമാരേയും കൊച്ചിയില്‍ എത്തിച്ച് നടമ്പാശ്ശേരിയില് നിന്ന് യാത്ര ചെയ്യാനാണ് ഈ വര്‍ഷം തീരുമാനിച്ചിരിക്കുന്നത്.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍:- HAT കാര്‍ഡ് (Heath & Training Card) കുത്തിവെപ്പ് രേഖപ്പെടുത്തണം, പണമടച്ച റസീതി, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ 2 എണ്ണം, പാസ്സ്പോര്‍ട്ടിന്റെ കോപ്പി എന്നിവ ബാഗില്‍ കരുതണം. സ്ഥിരമായി കഴിക്കുന്ന ഗുളിക, പനി, തലവേദന തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള ഗുളികകള്‍, ഡോക്ടറുടെ കുറിപ്പോടെ ഒരു കവറിലാക്കി കയ്യില്‍ കരുതണം. മൊബൈല്‍ ഫോണ്‍ സെറ്റ്, ഒരു തോള് സഞ്ചി, 10 മീറ്റര്‍ നൈലോണ്‍ റോപ്പ്, 2 ജോഡി ചെരുപ്പ്, ചെരിപ്പിടാന്‍ പറ്റിയ കവര്‍, കണ്ണട (ധരിക്കുന്നവര്‍), അരയില്‍ കെട്ടുന്ന ബെല്‍ട്ട് തുടങ്ങിയവ കരുതണം.
കൊണ്ട്പോകാന്‍ പാടില്ലാത്ത സാധനങ്ങള്‍:- (1) ലഹരിമരുന്നുകള്‍ ഉപയോഗിക്കാനോ, മദ്യം, പുകയില, ബീഡി, സിഗരറ്റ്, പാന്‍, ഹെന്‍സ് തുടങ്ങിയവയും, കസ്കസും കൊണ്ട് പോകാന്‍ പാടില്ല. പുകവലി, മുറുക്കാന്‍ തുടങ്ങിയ ശീലമുള്ളവര്‍ ഹജ്ജ് വേളയില്‍ അവ പാടെ ഉപേക്ഷിക്കേണ്ടതാണ്. (2) ഭക്ഷണ സാധനങ്ങള്‍, അവപാകചകം ചെയ്യാനുള്ള ഉപകരണങ്ങള്‍ എന്നിവ കൂടെ കൊണ്ടുപോകുന്നത് പരമാവധി ഒഴിവാക്കണം. യാത്രാ വേളയില്‍ ഭക്ഷമം കഴിക്കാനുള്ള പണം റിയാലാക്കി ക്യാപില്‍ നിന്നും ഓരോര്‍ത്തര്‍ക്കും അടച്ച പണത്തില്‍ നിന്നും തിരിച്ച് നല്‍കുന്നതാണ്. (3) അപരിചിതരില്‍ നിന്ന് ഏതെങ്കിലും ഏറ്റെടുക്കാനോ സ്വീകരിക്കാനോ പാടുള്ളതല്ല.
ബാഗേജ്:- ഈ വര്‍ഷം ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പോകുന്ന എല്ലാ ഹാജിമാര്‍ക്കും VIP യുടെ രണ്ട് പെട്ടികള്‍ നല്കിയിരിക്കുന്നു. ഇതിന്റെ ഒരു പെട്ടിയില്‍ പരമാവധി 22 കിലോഗ്രാം വരെ സാധനഹ്ങള് കരുതാം. ഇത് കൂടാതെ 10 കിലോയില്‍ കൂടാത്ത ഒരു ഹാന്‍ഡ് ബാഗും (ആകെ- 22+22+10=54) മാത്രമേ കൊണ്ട്പോകാന്‍ അനുവധിക്കുകയുള്ളു. ഓരോരുത്തരും ബാഗിന്റേയും ഹാന്ബാഗിന്റേയും മുകളില്‍ പേര്, അഡ്രസ്സ്, കവര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, യാത്രപുറപ്പെടുന്ന എയര്‍പോര്‍ട്ടിന്റെ പേര് എന്നിവ രേഖപ്പെടുത്തണം. വിലപിടിപ്പുള്ള ആഭരണങ്ങള്‍, ആവശ്യത്തില്‍ കൂടുതല്‍ പണം തുടങ്ങിയവ കൈവശം വെക്കരുത്. യാത്ര പുറപ്പെടുന്നതിന് ഏകദേശം 10 ദിവസം മുമ്പ് വാക്സിനേഷന് നടത്തുകയും അതിന്റെ കാര്‍ഡ് സൂക്ഷിക്കുകയും വേണം.
കപ്പല്‍ നാട്ടില്‍ വരുന്ന ദിവസം കൃത്യ സമയത്തിന് മുമ്പേ വീട്ടില്‍ നിന്നും ഇറങ്ങണം. കാരണം ഒരാള്‍ താമസിച്ചാല്‍ മറ്റുള്ളവര്‍ക്ക് അതുമൂലം ബുദ്ധിമുട്ട് അനുഭവപ്പെടും. എറണാകുളത്ത് ലക്ഷദ്വീപ് ഹാജിമാര്‍ക്ക് വേണ്ടി യാത്ര സംവിധാനവും താമസ സൗകര്യവും സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. അവിടെ വെച്ച് കുത്തിവെപ്പ് കാര്‍ഡ്, പണമടച്ച രസീതി, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ മുതലായവ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥര്‍ ശേഖരിക്കുകയും ഹജ്ജ് ക്യാമ്പിലേക്കുള്ള രജിസ്ട്രേഷന് ശരിയാക്കുന്നതുമാണ്. മേല്പറഞ്ഞ രേഖകളില്ലാതെ ആരെയും ക്യാമ്പിലേക്ക് കടത്തി വിടുകയില്ല. ലോഡ്ജില്‍ വെച്ച് ലഗേലിലുള്ള സാധനങ്ങളുടെ ഭാരം 22+22+10 എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
ഹജ്ജ് ക്യാമ്പിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മുടികളയല്‍ (Shaving), നഖം മുറിക്കല്‍, തുടങ്ങിയവ കഴിഞ്ഞ്, കത്രിക, നഖം വെട്ടി, ബ്ലേഡ് മുതലായവ ലഗേജിലേക്കുള്ള ബാഗില്‍ വെക്കേണ്ടതാണ്. ഹാന്‍ഡ്ബാഗില്‍ ഒരു ജോഡി ഇഹ്രാം വസ്ത്രം സൂക്ഷിക്കേണ്ടതാണ്. വിമാന സമയത്തിന് 24 മണിക്കൂറിന് മുമ്പ് ഹജ്ജ് ക്യാമ്പില്‍ എത്തിക്കുന്നതും അവിടെ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം തയ്യാര്‍ ചെയ്യപ്പെട്ട ഹാളുകളില്‍ താമസിപ്പിക്കുന്നതുമാണ്. യാത്രാ സമയത്തിന് ഏകദേശം 5 മണിക്കൂര്‍ മുമ്പ് ഓരോ കവറില്‍ നിന്ന് ഒരാളെ വീതം വിളിക്കുകയും അവരുടെ കവറിലുള്ളവരുടെ യാത്രാ രേഖകളായ പാസ്സ് പോര്‍ട്ട്, ബോര്‍ഡിങ്ങ് പാസ്സ്, ഹജ്ജ് യാത്രാ അടയാളമായി ധരിക്കാനുള്ള ലോഹവളയം, ID കാര്‍ഡ് മാല മുതലാവയും അടച്ച പണത്തില്‍ നിന്ന് ഏകദേശം 1500 റിയാലും ഏല്പിക്കുന്നതാണ്. യാത്രാ രേഖകളും പണവും കൃത്യമാണെന്ന് ഉറപ്പ് വരുത്തേണ്ടതിനാല്‍ ഓരോ കവറില്‍ നിന്നും വിവരമുള്ള ആളായിരിക്കണം ഇതിനായി പോവേണ്ടത്. കവറിലുള്ള മൊത്തം ലഗേജിന്റെ കണക്ക് കാണിക്കുന്ന സ്റ്റിക്കര്‍ കിട്ടിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തി അവരവരുടെ പാസ്സ്പോര്ട്ടും പോകാനുള്ള ബോര്‍ഡ് പാസ്സും ഓരോരുത്തരേയും ഏല്പിക്കുകയും തിരികെ വരാനുള്ള ബോര്‍ഡിങ്ങ് പാസ്സ് കവറിലുള്ള ഒരാളുടെ കൈവശം വെക്കേണ്ടതുമാണ്. ഹാന്‍ഡ്ബാഗ് അവരവരുടെ കൈയ്യില്‍ തന്നെ സൂക്ഷിക്കേണ്ടതാണ്.
ഈ വര്‍ഷത്തെ യാത്ര മക്കയിലേക്കാണ്. ഇഹ്രാം വേഷത്തിലാണ് പുറപ്പെടേണ്ടത്. കാമ്പില്‍ വെച്ച് തന്നെ കുളിച്ച് ശുദ്ധിയായി ഇഹ്രാമില് പ്രവേശിക്കേണ്ടതാണ്. പണ്ഡിതന്മാര് പറഞ്ഞു തരുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കണം. വിമാനത്തില്‍ വെള്ളം ഉപയോഗിക്കുന്നത് പാടില്ലാത്തതിനാല്‍ ഹജ്ജ് ക്യാമ്പില്‍ നിന്നും എയര്‍പോര്‍ട്ടില്‍ നിന്നും നന്നായി കക്കൂസില്പോയി വുളുവുണ്ടാക്കി വിമാനത്തില്‍ കയറണം. വിമാനം പൊങ്ങുന്നതിന് മുമ്പ് സീറ്റ് സീറ്റ് ബെല്‍റ്റ് ഉറപ്പിക്കണം. വിമാനത്തിലിരിക്കുമ്പോള്‍ കൈവിരലുകളും കാല് വിരലുകളും ഇളക്കുന്നത് നല്ലതാണ്. ഇഹ്രാമിന്റെ തല്‍ബിയത്ത് ആവര്‍ത്തിച്ച് ചൊല്ലിക്കൊണ്ടിരിക്കുന്നത് നല്ലതാണ്. 5 മണിക്കൂറിന് ശേഷം വിമാനം ജിദ്ദയിലെത്തും. അവിടെ നിന്നും സെക്യൂരിറ്റി ചെക്കപ്പിന് ശേഷം ഹാജിമാരെ പരിശുദ്ധ മക്കയിലെ താമസ സ്ഥലത്ത് എത്തിക്കും. പരിശുദ്ധ കഅബ നിലകൊള്ളുന്ന അള്ളാഹുവിന്റെ പരിശുദ്ധ ഖുര്‍ആന്‍ പുകഴ്ത്തപ്പെട്ട പട്ടണമാണ് മക്ക. അതിന്റെ പരിശുദ്ധി കാത്ത് സൂക്ഷിക്കണം. പുകവലി മുറുക്കല്‍ ദുശ്ശീലങ്ങള്‍ പാടെ ഒഴിവാക്കേണ്ടതാണ്.
മക്കയിലെ താമസ സൗകര്യം ഓരോരുത്തരുടേയും നേരത്തെ നിശ്ചയിച്ചതിനാല്‍ എയര്‍പോര്‍ട്ടില്‍ നിന്നും മുതവഫിന്റെ ഓഫീസ് വഴി നേരെ താമസ സ്ഥലത്തേക്ക് കൊണ്ട് പോകുന്നതാണ്. ലോഡ്ജിലെ ഓരോ നിലയിലും കുടിക്കാന്‍ സംസം വെള്ളം, 30 പേര്‍ക്ക് ഒരു അടുക്കള, 12 പേര്‍ക്ക് ഒരു കക്കൂസ് തുടങ്ങിയവയായിരിക്കും താമസസ്ഥലത്ത് അനുവദിക്കുക. ബില്‍ഡിങ്ങിന്റെ കൗണ്ടറില്‍ നിന്നും പ്രസ്തുത ബില്‍ഡിങ്ങ് നമ്പര്‍, ബില്‍ഡിങ്ങ് നില്ക്കുന്ന സ്ഥലം, ഹറമിലേക്കുള്ള തൊട്ടടുത്ത റോഡ്, ബില്‍ഡിങ്ങിന്റെ ഫോണ്‍ നമ്പര്‍ മുതലായവ അടങ്ങിയ കാര്‍ഡ് വാങ്ങി സൂക്ഷിക്കണം.
പരിശുദ്ധ ഹറമിലേക്ക്:- പരിശുദ്ധമായ മസ്ജിദുല്‍ ഹറം പള്ളിക്ക് 95 ഗേറ്റുകളുണ്ട്. ഓരോ ഗേറ്റിനും പ്രത്യേകം നമ്പറുകളും പേരുകളുമുണ്ട്. ആദ്യമായി ഹറമിലെത്തിയാല്‍ താമസ സ്ഥലത്തിന് നേരെയുള്ള വാതിലില്‍ കൂടിവേണം പള്ളിയില്‍ പ്രവേശിക്കേണ്ടത്. ഗേറ്റ് നമ്പറും പേരും നന്നായി മനസ്സിലാക്കണം. പുണ്യ ഹറം പള്ളിയില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ തല്‍ബിയ്യത്ത് ചൊല്ലിക്കൊണ്ട് മുന്നോട്ട് നടക്കണം. പുണ്യ കഅബ കണ്ണില്‍ പെടുമെന്ന് ഉറപ്പ് വരുമ്പോള്‍ തലയുയര്‍ത്തി കഅബ ശരീഫ് നോക്കി മനമുരുകി പ്രാര്‍ത്ഥന നടത്തണം. പുണ്യ കഅബ ആദ്യമായി കാണുമ്പോഴുള്ള പ്രാര്‍ത്ഥനയ്ക്ക് പെട്ടെന്ന് ഉത്തരമുണ്ടാവുന്നതാണ്. മത്വാഫിലേക്കിറങ്ങി ഹജറുല്‍ അസ് വദിന്റെ നേരെ നിന്ന് ഉംറയുടെ ത്വവാഫ് ഞാന്‍ ചെയ്യുന്നു എന്ന നിയ്യത്തോടെ ത്വവാഫ് ആരംഭിക്കാം. ത്വവാഫ് 7 പ്രാവശ്യം പൂര്‍ത്തിയാക്കിയാല്‍ ഇബ്രാഹിം മഖാമിന്റെ പിന്നില്‍ നിന്ന് ത്വവാഫിന്റെ സുന്നത്ത് നിസ്ക്കാരം നിര്‍വ്വഹിക്കണം. അതിന് ശേഷം ധാരാളം സംസം വെള്ളം കുടിക്കണം. സ്വഫായില്‍ എത്തി കഅബക്ക് നേരെ തിരിഞ്ഞ് നിന്ന് മര്‍വയിലേക്ക് നടക്കുക.
(....തുടരും)