DweepDiary.com | ABOUT US | Saturday, 20 April 2024

ഈ പ്രകൃതിസ്നേഹിയെ നമുക്ക് മാതൃകയാക്കാം

In editorial BY Admin On 06 June 2015
ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം. എല്ലാവര്‍ക്കും അറിയാവുന്നതും എന്നാല്‍ പരിസ്ഥിതി വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാറിലുപരി ഒന്നുമറിയാത്തതും. കടമത്ത് ദ്വീപില്‍ നിന്നും പ്രകൃതിയെ സ്നേഹിക്കുന്ന ഒരു സാധാരണക്കാരനെ നമുക്ക് പരിചയപ്പെടാം.
കടമത്ത് ദ്വീപില്‍ ആദ്യം എത്തുന്ന ഏതൊരു വ്യക്തിയേയും ആകര്‍ഷിക്കുന്ന ഒന്നാണ് ജെട്ടി പരിസരത്തുള്ള ശബൂക്ക് മരം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് വെച്ച് പിടിപ്പിച്ച് ജനങ്ങ ഹൃദയം കയ്യടക്കിയ വ്യക്തിയാണ് യൂസഫ് പുതിയേടം. സ്വന്തമായി ഒരു വലിയ കൃഷിത്തോട്ടം ഉണ്ടാക്കുകയും അതില്‍ വിളയുന്ന പച്ചക്കറികളും പഴങ്ങളും നാട്ടുകാര്‍ക്ക് ചുരുങ്ങിയ വിലക്ക് നല്‍കിക്കൊണ്ടും കൃഷി വകുപ്പിനും ഇദ്ദേഹം മാതൃകയാവുകയാണ്. ഇതില്‍ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിതം മുമ്പോട്ട് കൊണ്ട്പോകുമ്പോഴാണ് 'ബോണ്‍ കേറ്റിസ്' എന്ന് അസുഖം പിടിപെടുന്നത്. എന്നാല്‍ ഇതില്‍ തളരാതെ അദ്ദേഹം തന്റെ ജോലിയില്‍ സന്തോഷം കണ്ടെത്തുന്നതോടൊപ്പം നാട്ടുകാര്‍ക്കുള്ള തന്റെ സേവനം തുടര്‍ന്ന് കൊണ്ടിരിക്കുന്നു.ഇദ്ദേഹത്തില്‍ നിന്ന് തൊട്ടടുത്ത ദ്വീപുകളിലേക്ക് വരെ പച്ചക്കറികള്‍ കയറ്റിഅയക്കാറുണ്ട്. മണ്ണിനേയും വെള്ളത്തേയും മലിനമാക്കാതെ പ്രകൃതിക്കിണങ്ങിയ ജൈവകൃഷിയാണ് ഇദ്ദേഹം ചെയ്ത് വരുന്നതെന്നുള്ളതും ഏറെ ശ്രദ്ധേയമാണ്.
ഇദ്ദേഹത്തെ പോലുള്ള വല്യ മനസ്സുള്ള മനുഷ്യരേയാണ് സര്‍ക്കാരും നേതാക്കളും ജനങ്ങളും പ്രോത്സാഹിപ്പിക്കേണ്ടത്.
ഈ പരിസ്ഥിതി ദിനത്തില്‍ യൂസഫിന് ദ്വീപ്ഡയറിയുടെ ആയിരം പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY