DweepDiary.com | ABOUT US | Saturday, 20 April 2024

ലജ്ജാവഹം !!! (കത്ത്)

In editorial BY Admin On 03 March 2015
ഒരു കുട്ടി എത്ര നിഷ്ക്കളങ്കമായും ഹൃദയ ശുദ്ധിയോടും കൂടിയാണോ ജനിച്ചു വീഴുന്നത് അതേ ഹൃദയ ശുദ്ധിയോടും ഒരു പക്ഷെ അതിനേക്കാളേറെ വിലപിടിപ്പുള്ള ആത്മാവാവോട് കൂടി മൃതിയഅയാനാകുക എന്നതാണ് ഒരു വ്യക്തിയുടെ ജീവിത വിജയം. കര്‍മ്മങ്ങളിലൂടെ മാത്രമേ ആത്മാവിനെ ശുദ്ധീകരിക്കാനാവൂ. ആയതിനാല്‍ കുട്ടികള്‍ക്ക് രണ്ടക്ഷരം പറഞ്ഞ് കൊടുത്ത് കൊണ്ട് ജീവിത കര്‍മ്മം ആരംഭിക്കുന്ന എനിക്ക് വൈകാതെ തന്നെ ഒരു കാര്യം കൂടി ബോധ്യമായി, ഇതാണെന്റെ ജീവിത മാര്‍ഗ്ഗം, ഇതാണെന്റെ വഴി. ഞാനിതിനെ എന്റെ കഴിവിന്റെ പരമാവധി വികസിപ്പിച്ചെടുക്കാന്‍ തീരുമാനിച്ചു. ദൈവം എന്നെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹിച്ചില്ലെങ്കിലും നിയപരമായി സ്വന്തരം കാലില്‍ നില്‍ക്കാന്‍ തീരുമാനിച്ച എനിക്ക് ഭരകൂടവും പുറം തിരിഞ്ഞ് നിന്നെന്നായപ്പോള്‍ ഞാന്‍ ആകെ തളര്‍ന്ന് പോയി. പരിമിതികളില്‍ നിന്ന് കൊണ്ട് പ്രവര്‍ത്തിക്കുന്ന എന്നേപ്പോലുള്ളവര്‍ക്ക് മറ്റൊന്നും ചെയ്യാന്‍ ഇല്ലാത്തതിനാല്‍ അറിയാവുന്ന പ്രവര്‍ത്തി ഏറ്റവും നന്നായി ചെയ്ത് തീര്‍ക്കുമെന്ന് ആത്മ വിശ്വാസമുണ്ട്. സദ് പ്രവര്‍ത്തിയാണ് ഏറ്റവും നല്ല ആരാധന എന്ന് വിശ്വസിക്കുന്ന ഞങ്ങള്‍ക്ക് ആ പ്രവര്‍ത്തി ചെയ്യാന്‍ പോലുള്ള അവകാശം നിഷേധിക്കുകയാണ്. അവനവന്റെ കഴിവുകള്‍ തിരിച്ചെറിഞ്ഞ് പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോള്‍ നമ്മളിലെ കുറവുകള്‍ മറക്കുന്നു.
ലോകം തുടങ്ങിയത് മുതല്‍ വികലാഗരും ഉണ്ട്. എന്നിട്ടും ഇന്നേവരെയുള്ള നിയമ സംഹിതകള്‍ക്ക് ഞങ്ങളേപ്പോലുള്ളവര്‍ക്ക് സ്വയം തൊഴില്‍ കണണ്ടെത്തുന്നതിന് വേണ്ടി ഇതുവരെ സര്‍ക്കാരിന് ഒരു ചുക്കും ചെയ്യാന്‍ സാധിച്ചില്ലെന്നുള്ളത് തികച്ചും ലജ്ജാവഹം തന്നെയാണ്. വിദ്യാഭ്യാസ വകുപ്പിലും സോഷ്യല്‍ വെല്‍ഫെയറിലും അപേക്ഷകള്‍ നല്‍കിയെങ്കും അവ ചവറ്റ് കൊട്ടയില്‍ വീണതല്ലാതെ ഒരു മറുപടിയും ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ സംവീധാനത്തില്‍ സീറ്റ് സംവരണം ഉണ്ടെങ്കിലും പലര്‍ക്കും പുറത്ത്പോയി ജോലിചെയ്യാന്‍ സാധിക്കാത്തവരാണ്. സര്‍ക്കാറിന്റെ സാമ്പത്തിക പിന്തുണ ലഭിച്ചാല്‍ മാത്രമേ നിലാരംഭര്‍ക്ക് സ്വപ്ന സാക്ഷാത്ക്കാരത്തിനുള്ള വഴി തുറക്കൂ.
(ഷബീനാ കുണ്ടാരി, കല്‍പേനി ദ്വീപ് )

SHARE YOUR FEEDBACK

RECENT IN THIS CATEGORY