DweepDiary.com | ABOUT US | Saturday, 20 April 2024

സ്കൂളുകള്‍ക്ക് ഇത് ഉത്സവകാലം (Editorial)

In editorial BY Admin On 20 November 2014
നമ്മളൊക്കെ പഠിച്ചിരുന്ന കാലത്ത് പ്രസംഗിക്കാന്‍ ഒരവസരത്തിന് വേണ്ടി എത്ര കൊതിച്ചിട്ടുണ്ട്. കുത്തിക്കുറിച്ചത് നാലാള്‍ വായിച്ച് കാണാനും ഉള്ളിലുള്ള അഭിനയ ത്വര ഒന്ന് സ്റ്റേജ് ചെയ്യാനുമുള്ള എല്ലാ മോഹങ്ങളും ഖല്‍ബിലൊതുക്കി പഴയ സ്കൂളിന് പുറത്തായി. ഇന്ന് ദ്വീപിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അഘോഷത്തിമിര്‍പ്പിലാണ്. ശാസ്ത്രോല്‍സവം, കലോല്‍സവം, സ്കൂള്‍ ഗെസിംസ്. അവന്റെയുള്ളിലെ ഏത് വാസനയും വികസിപ്പിക്കാനും അവതരിപ്പിക്കാനുമുള്ള അവസരങ്ങള്‍. ആഘോഷത്തോടെ വിദ്യാഭ്യാസം സ്വായത്തമാക്കുന്ന പ്രതിഭകള്‍. ഒരു വ്യക്തിയുടെ ഉള്ളിലുള്ള കഴിവുകളുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം. കുത്തിയിരുന്ന് പഠിക്കുന്ന പഴയ രീതിവിട്ട് പഠന രീതി ആസ്വദിച്ച് പഠിക്കുന്നതിലേക്ക് വിദ്യാഭ്യാസം മാറിയിരിക്കുന്നു. അതിന്റെ മാറ്റമാണ് ലക്ഷദ്വിപില്‍ ആഘോഷമായിത്തീരാന്‍ കാരണമായിരിക്കുന്നത്. പക്ഷെ നമുക്ക് പലപ്പോഴും വിദ്യാഭ്യാസത്തില്‍ സംഭവിച്ചത് പോലെ ആസുത്രണ മില്ലാഴ്മയാണ് വിദ്യാഭ്യാസ തകര്‍ച്ചക്ക് കാരണമാകുന്നത്. കമ്പ്യൂട്ടറും, കെട്ടിടങ്ങളും, കലോല്‍സവങ്ങളും ഉണ്ടായിട്ടും പ്ലസ്ടു ക്ലാസ്സിലെ കുട്ടികള്‍ക്ക് വരെ മലയാളം വായിക്കാന്‍ പറ്റാത്ത അവസ്ഥയാണിന്ന്. അവര്‍ പെരുമാറ്റ ദൂശ്യങ്ങള്‍ പ്രകടിപ്പിക്കുന്നു. ഈ കാര്യങ്ങള്‍ക്കുള്ള പരിഹാരമാണ് ദ്വീപിലെ വിദ്യാഭ്യാസത്തിന് വേണ്ടത്. അതിന് ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നാം ഓരോരുത്തരും ഇതിന്റെ പരിഹാരത്തിനായി പരിശ്രമിക്കേണ്ടതാണ്. നമ്മുടെ കുട്ടികള്‍ ഉത്സവ മനസ്സോടെ പഠിച്ച് മുന്നേറട്ടെ. അതോടൊപ്പം വ്യക്തിത്വ വികസനവും സ്വഭാവ സംസ്കരണവും വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തുക. അതായിരിക്കും ഇതിനെല്ലാറ്റിനും പരിഹാര മാര്‍ഗ്ഗം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY