DweepDiary.com | ABOUT US | Saturday, 20 April 2024

ദ്വീപ് ഡയറിയുടെ ആദ്യരുപത്തിനു ഒമ്പതാം വര്‍ഷം, ദ്വീപ് ഡയറി ആറാം വയസിലേക്ക്

In editorial BY Admin On 02 January 2019
ദ്വീപ് ഡയറിയുടെ ആദ്യരൂപം നിലവില്‍ വന്നിട്ട് എട്ട് വര്‍ഷം പൂര്‍ത്തിയാവുന്നു. 2010'ല്‍ കില്‍ത്താന്‍ ആസ്ഥാനമായി തുടങ്ങിയ ദ്വീപ് ന്യൂസ് എന്ന ബ്ലോഗും 2011'ല്‍ അഗത്തിയില്‍ തുടങ്ങിയ തൊഴില്‍വാര്‍ത്താ ബ്ലോഗായ ഐലന്‍ഡ് എക്സ്പ്രസുമാണ് പിന്നീട് ദ്വീപ് ഡയറിക്ക് സംയുക്തമായി തുടക്കം കുറിക്കുന്നത്. 2011 അവസാനം ദ്വീപ് ഡയറി എന്ന പേരില്‍ ബ്ലോഗ് ആരംഭിച്ചുവെങ്കിലും 2013 ജനുവരി ആദ്യവാരം മുതല്‍ ദ്വീപ് ഡയറി സ്വന്തമായ പെയ്ഡ് വെബ്സൈറ്റിലേക്ക് മാറുന്നു. ലക്ഷദ്വീപ് സാഹിത്യപ്രവര്‍ക സംഘമാണ് ദ്വീപ് ഡയറിയുടെ രക്ഷാധികാരി. വായനക്കാര്‍ക്ക് സൗജന്യസേവനമാണ് (തുടര്‍ന്നും) നല്‍കിവരുന്നത്. 2016ല്‍ ദ്വീപ് ഡയറി ഒരുപടി കൂടി കടന്ന് മൊബൈല്‍ ആപ്പ് രൂപത്തില്‍ ദ്വീപുകാരുടെ സ്മാര്‍ട്ട് ഫോണുകള്‍ കീഴടക്കി. ദ്വീപ് ഡയറിയുടെ പ്രധാന നാഴിക കല്ലുകള്‍ ഇങ്ങനെ:

19/03/2010 - ദ്വീപ് ന്യൂസ് ബ്ലോഗ് തുടങ്ങുന്നു.
2011 - ഐസ്‍ലന്‍ട് എക്സ്പ്രസ് ബ്ലോഗ് തുടങ്ങുന്നു.
01/10/2011 - ദ്വീപ് ന്യൂസ്, ഐസ്‍ലന്‍ട് എക്സ്പ്രസ് സംരഭങ്ങള്‍ സംയുക്തമായി ദ്വീപ് ഡയറി എന്ന പേരില്‍ വാര്‍ത്താ ബ്ലോഗ് തുടങ്ങുന്നു.
2012 - ദ്വീപ് ഡയറിക്ക് എല്‍എസ്എ യുടെ അവാര്‍ഡ്. (ഈ അവാര്‍ഡിനെ പിന്നീട് ചിലര്‍ ദ്വീപ് ഡയറി ഒരു പക്ഷത്തിന്റെ മാധ്യമമായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. എങ്കിലും ദ്വീപ് ഡയറി തൂലിക വീശിയ സമയത്ത് എല്‍എസ്എക്കും ശക്തമായ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.)
04/01/2013 - ദ്വീപ് ഡയറി സ്വന്തമായ ഡൊമൈന്‍, ല്‍ രജിസ്റ്റര്‍ ചെയ്ത് വെബ്സൈറ്റിലേക്ക് മാറുന്നു.
21/01/2013 - ദ്വീപ് ഡയറിയുടെ ഔദ്യോഗിക ഉല്‍ഘാടനം പ്രശസ്ത മാപ്പിളപ്പാട്ടുകാരന്‍ പട്ടുറുമാല്‍ ഷമീര്‍ കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

17/02/2014 - ദ്വീപ് ഡയറി വഴി പുസ്തകങ്ങള്‍ വാങ്ങാനുള്ള ജാലകം തുറന്നു.
15/05/2014- 16-ാം ലോകസഭ പൊതുതെരെഞ്ഞെടുപ്പ് ലക്ഷദ്വീപിലെ ഫലമറിയാനുള്ള വായനക്കാരുടെ തള്ളിക്കയറലില്‍ വെബ്സൈറ്റ് താറുമാറാകുന്നു. ഏതാനും നിമിഷങ്ങള്‍ക്കകം വെബ്സൈറ്റ് എഞ്ചിനീയര്‍മാര്‍ തകരാര്‍ പരിഹരിക്കുന്നു. അയ്യായിരത്തിലധികം പേരാണ് അന്ന് വെബ്സൈറ്റ് സന്ദര്‍ശിച്ചത്.
2015 ജൂലൈ 26 - പ്രിവിലേജ് മെമ്പര്‍മാരെ ഉള്‍പ്പെടുത്തി വാട്ട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിക്കുന്നു.
19/05/2016 - സൗജന്യ മൊബൈല്‍ ആപ്പ് സേവനം തുടങ്ങുന്നു.
2017 - ഇടയ്ക്ക് പ്രവര്‍ത്തനം താറുമാറാകുന്നു. മാസങ്ങളോളം അപ്ഡേറ്റ് ഇല്ലാതായതോടെ വായനക്കാരുടെ എണ്ണത്തില്‍ കനത്ത ഇടിവുണ്ടാകുന്നു. അപ്ഡേറ്റ് വല്ലപ്പോയുമായി ചുരുക്കുന്നു.
2018 - വര്‍ഷാവസാനം മുതല്‍ റെഗുലര്‍ അപ്ഡേറ്റുകള്‍ പുന:രാരംഭിക്കുന്നു.
2018 ഡിസംബര്‍ 25 - പൊതുജനങ്ങള്‍ക്കായി രണ്ടാമത്തെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY