DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപ് 2018 - ഒറ്റ നോട്ടത്തില്‍

In editorial BY Admin On 01 January 2019
ജനുവരി 1 - കുടി വെള്ളത്തിന് വേണ്ടി സംഘർഷം കടമത്തിൽ സെക്ഷൻ 144 പാസാക്കി
ജനുവരി 11- സാഹിത്യകാരനും റിട്ടഡ് അധ്യാപകനുമായ ആന്ത്രോത്ത് സ്വദേശി ശ്രീ.കാട്ടുപുറം സൈദ് ഇസ്മാഈല്‍ മാസ്റ്ററുടെ (ബംബന്‍) കഥാസമാഹാരം 'ബമ്പന്റെ കഥകള്‍' പ്രകാശനം ചെയ്തു.
ജനുവരി 23- ലക്ഷദ്വീപ് പഞ്ചായത്ത് ചീഫ് കൗണ്‍സിലറായി മിനിക്കോയി സ്വദേശി ശ്രീ.ഹസ്സന്‍ ബഡുമുക്ക അധികാരമേറ്റു.
ഫെബ്രുവരി 18 - ലക്ഷദ്വീപ് ക്രിക്കറ്റ് അസോസിയേഷന്‍ - അംഗീകാരത്തിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു.
മാര്‍ച്ച് 16 - ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷയുടെ മൂല്യ നിര്‍ണ്ണയം കേന്ദ്രീകൃതമാക്കിക്കൊണ്ട് വിദ്യാഭ്യാസ ഡയരക്ടര്‍ ഉത്തരവ് പുറത്തിറക്കി.
മാര്‍ച്ച് 30- ഭിന്നശേഷിക്കാര്‍ക്കായി സ്മാര്‍ട്ട് ഉത്സവം സംഘടിപ്പിച്ചു. www.dweepdiary.com
ഏപ്രില്‍ 2 - ഇന്ത്യന്‍ നേവിയുടെ ജല പര്യേടനം മിനിക്കോയ് ദ്വീപ് പിന്നിട്ടു.
ഏപ്രില്‍ 2 - ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് - ആന്തമാന്‍ കലാകാരന്‍മാര്‍ ലക്ഷദ്വീപില്‍.
ഏപ്രില്‍ 8 - ലക്ഷദ്വീപിന് ഔദ്യോഗിക സംഗീതം നിലവില്‍ വന്നു.
ഏപ്രില്‍ 16 - അഗത്തി വിമാനത്താവളത്തിന് 30 വയസ്.
മേയ് 2 - അക്ബർ അലിക്ക്‌ ഫ്ലോറെൻസ് നെറ്റിങാൾ അവാർഡ്
മേയ് 3 - SSLC ഫലംപ്രഖ്യാപിച്ചു. അമിനി ഒന്നാമത്.
മേയ്10- +2 ഫലം പ്രസിദ്ധീകരിച്ചു. മിനിക്കോയിക്ക് ഒന്നാം സ്ഥാനം.
മേയ്-10- ലക്ഷദ്വീപ് കലാ അകാദമി ദ്വിദിന റൈറ്റേയ്സ് മീറ്റ് സംഘടിപ്പിച്ചു.
മേയ് 11- ലക്ഷദ്വീപിലെ ആദ്യ സ്പെഷ്യല്‍ സ്കൂള്‍ ആരംഭിക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ ഉത്തരവിറക്കി.
മേയ് 12- അഗത്തിയിൽ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
മേയ് 18- കോഴിക്കോടുള്ള ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് തുറന്ന് പ്രവര്‍ത്തിക്കാന്‍ കോര്‍പറേഷന്‍ അനുമതി നല്‍കി.
ജൂണ്‍ 14- ബിത്രയില്‍ വന്‍ തിമിംഗലത്തിന്റെ ജഡം.
ജൂണ്‍ 21- ആന്ത്രോത്തില്‍ ബോട്ട് മുങ്ങി - ആളപായമില്ല.
ജൂലൈ 1- ലക്ഷദ്വീപിലെ പുതിയ അച്ചടി മാധ്യമം കോറല്‍ വോയ്‌സ് വാര്‍ത്താവാരികയുടെ പ്രകാശനം കൊച്ചിയില്‍ നടന്നു.
ജൂലൈ 11- 155 രാജ്യങ്ങള്‍ പങ്കെടുത്ത അന്തര്‍ദേശീയ ശാസ്ത്രകോണ്‍ഗ്രസില്‍ ഇന്ത്യക്ക് അഭിമാന നേട്ടം. ഇന്ത്യയെ പ്രതിധീകരിച്ച് പങ്കെടുത്ത ‍കല്‍പേനി ദ്വീപിലെ വിദ്യാര്‍ത്ഥികള്‍ സ്വര്‍ണ്ണം, വെള്ളി, വെങ്കല മെഡലുകള്‍ കരസ്ഥമാക്കി. ലക്ഷദ്വീപിന്റെ വിദ്യാഭ്യാസ തലസ്ഥാനമായ കല്‍പ്പേനി ഡോ. കെ.കെ. മുഹമ്മദ്കോയ ഗവണ്‍മെന്‍റ് സീനിയര്‍ സെക്കന്‍ററി സ്കൂളിലെ അഞ്ചംഗ കുട്ടി വിദ്യാര്‍ത്ഥികള്‍ അഭിമാന നേട്ടം കൈവരിച്ചു.
ജൂലൈ 14- ഇന്ദിരാഗാന്ധി ആശുപത്രിയിൽ തിമിരത്തിനുള്ള താക്കോൽ ദ്വാര ശസ്ത്രക്ക്രിയ ആരംഭിച്ചു.
ജൂലൈ 18- കവരത്തി ദ്വീപിലുണ്ടായ ബൈക്ക് ആക്സിഡൻറിൽ ലക്ഷദ്വീപിലെ പ്രമുഖ എഴുത്തുകാരൻ ചമയം ഹാജാ ഹുസൈൻ മരണപ്പെട്ടു.
ജൂലൈ 21- ആന്ത്രോത്തിൽ മല്‍സ്യബന്ധനത്തിനു പോയ 5 പേരെ കാണാതായി.
ആഗസ്റ്റ് 15- ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി പതിനൊന്ന് പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിന്റെ എം.പി ലാഡ് ഫണ്ടില്‍ നിന്നും ടാബുകള്‍ വിതരണം ചെയ്തു.
സെപ്തംബര്‍ 1- ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് തുടങ്ങി
സെപ്തംബര്‍ 3- UGC NET പരീക്ഷക്ക് ആദ്യമായി കവരത്തിയില്‍ പരീക്ഷാ കേന്ദ്രം.
സെപ്തംബര്‍ 8- ലക്ഷദ്വീപില്‍ പൊതു ഇടങ്ങളില്‍ പുകവലി നിരോധിച്ചു.
സെപ്തംബര്‍ 25- ദേശീയ പോഷകാഹാര മാസാചരണത്തോടനുബന്ധിച്ച് ലോകപ്രശസ്ത മാന്ത്രികന്‍ പ്രോഫ.മുതുകാടിന്റെ മാന്ത്രിക പ്രകടനം കവരത്തിയില്‍ വെച്ച് നടന്നു.
സെപ്തംബര്‍ 31- ജിയോ സേവനങ്ങള്‍ക്ക് അനുമതി.
ഒക്ടോബര്‍ 2- മഹാത്മാ ഗാന്ധിയുടെ 150 -ആം പിറന്നാളിനോടനുബന്ധിച്ച് എന്‍വയോര്‍മെന്റ് ഡിപ്പാര്‍ട്ട് മെന്റും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി വനമഹോല്‍സവം സംഘടിപ്പിച്ചു.
ഒക്ടോബര്‍ 20- പവിഴപ്പുറ്റുകളുടെ സംരക്ഷണം സംബന്ധിച്ച മൂന്നാമത് അന്താരാഷ്ട്ര സമ്മേളനം സ്റ്റാപ്കോര്‍ 2018 ബംഗാരത്തില്‍ വെച്ച് നടത്തി.
ഒക്ടോബര്‍ 21- ചെത്ത്ലാത്തിലെ പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഡോ.എ.പി.ജെ അബ്ദുല്‍ കാലാം സീനിയിയര്‍ സെക്കണ്ടറി സ്കൂള്‍ ഉത്ഘാടനം ചെയ്തു.
നവംബര്‍ 12- കലാ സാംസ്ക്കാരിക വകുപ്പും ലക്ഷദ്വീപ് കലാ അക്കാദമിയും സംയുക്തമായി ബംഗാരം ദ്വീപില്‍ ആര്‍ട്ടിസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു.
ഡിസംബര്‍ 5- ഏഴാമത് യു.ടി.ലെവല്‍ കലോല്‍വസം കല്‍പേനിയില്‍ വെച്ച് നടത്തപ്പെട്ടു. കല്‍പേനി ഓവറോള്‍ ചാമ്പ്യന്മാരായി.
ഡിസംബര്‍ 7-- തെലങ്കാനയില്‍ വെച്ച് നടന്ന ദേശീയ ബാന്‍ഡ് മേളയില്‍ ലക്ഷദ്വീപിലെ വിദ്യാര്‍ത്ഥികള്‍ക്ക് നാലാം സ്ഥാനം ലഭിച്ചു.
ഡിസംബര്‍ 7-- ലക്ഷദ്വീപ് വികസന കോര്‍പ്പറേഷന്റെ മാതൃകയില്‍ ലക്ഷദ്വീപ് വിനോദ സഞ്ചാര വികസന കോര്‍പ്പറേഷന്‍ നിലവില്‍ വന്നു.
ഡിസംബര്‍ 10-- ലക്ഷദ്വീപ് ലാബര്‍ ആന്റ് എംപ്ലോയിമെന്റ് ആന്‍ഡ് ട്രൈനിങ്ങ് വിഭാഗവും എല്‍.ഡി.സിഎല്ലും സംയുക്തമായി തൊഴില്‍ മേള സംഘടിപ്പിച്ചു (Job Fair).
ഡിസംബര്‍ 18--ബസ് അ​ഴി​മ​തി കേ​സി​ല്‍ ല​ക്ഷ​ദ്വീ​പ്​ ക​വ​ര​ത്തി ജി​ല്ല പ​ഞ്ചാ​യ​ത്ത്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​റായ യാദവിനെ നാ​ല്​ വ​ര്‍​ഷം ക​ഠി​ന ത​ട​വും 15 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷവിധിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് യു.സി.കെ തങ്ങളെ കേസില്‍ നിന്ന് കുറ്റ വിമുക്തമാക്കി.
ഡിസംബര്‍ 25-- ഷഹീദ് ജവാന്‍ മുത്തുകോയയുടെ ജന്മദിനത്തോടനുനബന്ധിച്ച് ഒന്നാമത് അമിനി ഫെസ്റ്റിന് തുടക്കം.
ഡിസംബര്‍ 26-- ലക്ഷദ്വീപിലെ ഏക പത്മശ്രീ. ഡോ.റഹ്മത്ത് ബീഗത്തിന്റെ ആത്മ കഥ അവിസ്മരണീയം മാതൃഭൂമി ബുക്സ് പുറത്തിറക്കി.
ഡിസംബര്‍ 27- പഴയ സ്പീഡ് ബോട്ടുകള്‍ ഫ്ലോട്ടിങ്ങ് റെസ്റ്റോറന്റ് ആക്കി മാറ്റാന്‍ ഭരണകൂടത്തിന്റെ തീരുമാനം. www.dweepdiary.com

SHARE YOUR FEEDBACK

RECENT IN THIS CATEGORY