DweepDiary.com | Wednesday, 21 August 2019

'ഹെൽത്ത് ഇൻഷുറൻസ്' നിങ്ങൾ അറിയേണ്ടതെല്ലാം.HEO കോയ വിശദീകരിക്കുന്നു.

In editorial / 15 February 2018
നമ്മൾ എടുക്കുന്ന ഏതു മുൻകരുതലും ഇൻഷുറൻസിന്റെ ചില അടിസ്ഥാന സ്വഭാവമുള്ളവയാണ്. ഉദാഹരണത്തിന് ബോട്ടിൽ സഞ്ചരിക്കുമ്പോൾ നാം ജാക്കറ്റ് കരുതുന്നു അത് ബോട്ട് മുങ്ങിപ്പോകുക എന്ന റിസ്കിനെതിരെ നമ്മളെടുക്കുന്ന ഇൻഷുറൻസാണ്. അത് പോലെ ആരോഗ്യസുരക്ഷയ്ക്ക് വേണ്ടിയുള്ള ഇൻഷുറൻസാണ് മെഡിക്കൽ ഇൻഷുറൻസ്. 1929ൽ അമേരിക്കയിലെ ടെക്സാസിൽ ആദ്യമായി കംപനി സ്പോൺസർ ചെയ്ത മെഡിക്കൽ ചെലവുകൾ നൽകുന്ന പദ്ധതി നിലവിൽ വന്നത്. അതിന് ശേഷം മെഡിക്കൽ ചെലവുകൾ കൂടുന്നതോടപ്പം മെഡിക്കൽ ഇൻഷുറൻസ് കംപനികളും വളർന്നു വന്നു. രണ്ട് തരം മെഡിക്കൽ ഇൻഷുറൻസുകളാണുള്ളത് ഒന്ന് ക്യാഷ് ലെസ്സ് മെഡിക്കൽ ഇൻഷുറൻസും പിന്നെ റി എംബേഴ്സ്മെന്റ് മെഡിക്കൽ ഇൻഷുറൻസും. ലക്ഷദ്വീപിൽ നടപ്പിലാക്കിയിരിക്കുന്നത് ക്യാഷ് ലെസ്സ് മെഡിക്കൽ ഇൻഷുറൻസാണ്.ഈ ഇൻഷുറൻസ് പദ്ധതിയിൽ രോഗിയും ആശുപത്രിയും തമ്മിൽ പണമിടപാടുകൾ ഒന്നും തന്നെ നടക്കുന്നില്ല പകരം രോഗിയുടെ ചെലവുകൾ ആശുപത്രിക്ക് കംപനി നേരിട്ട് നൽകുകയാണ് ചെയ്യുന്നത്. ഇപ്പോൾ ദ്വീപിൽ നടപ്പിലാക്കിയിരിക്കുന്ന ഹെൽത്ത് ഇൻഷുൻസിൽ പഴയ ബി പി എൽ ലിസ്റ്റിലുള്ളവർ ( BPL List ലുള്ളവരെ ഇപ്പോൾ AAY ആയും PHH ആയും തിരിച്ചിട്ടുണ്ട്) അതായത് എല്ലാ AAY , PHH കാർഡുള്ളവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.രണ്ടു കാർഡിലും കൂടി 5115 കുടുംബങ്ങളിലായി 15775 ആളുകളാണുള്ളത്. BPL കാരായിട്ടു കൂടി ഇൻഷുറൻസ് കാർഡ് ലഭിക്കാതെ ഏകദേശം 3000 ത്തോളം ആളുകളുണ്ട് കാരണം IRDA(Insurance Regulatory and Development Authority of India) യുടെ കുടുംബത്തിന്റെ നിർവചനവും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ കുടുംബത്തിന്റെ നിർവചനവും തമ്മിൽ വ്യത്യാസമുണ്ട്. IRDA യുടെ നിർവചന പ്രകാരം കാർഡ് ഹോൾഡറുടെ ഭാര്യയും മക്കളും പിന്നെ അയാളുടെ വാപ്പയും ഉമ്മയും ആണ് കുടുംബം. നമ്മുടെ കാർഡുകൾ മിക്കതും കാരണവരുടെ പേരിലാണ് ഉണ്ടാവുക അങ്ങനെ വരുമ്പോൾ കാരണവരുടെ ഭാര്യയും മക്കളും വാപ്പയും ഉമ്മയും ഒഴിച്ചുള്ളവർ ഇൻഷുറൻസ് പരിധിയിൽ നിന്നും പുറത്ത് പോകും അങ്ങനെയാണ് മുകളിൽ സൂചിപ്പിച്ച മൂവ്വായിരത്തോളം പേർ AAY/PHH കാർഡിലുണ്ടായാരുന്നിട്ടും ഇൻഷുറൻസ് പരിധിയിൽ പെടാതെ പോയത്. ഇങ്ങനെ പുറത്തു പോയവർ ഏറ്റവും കുറവുള്ളത് കടമം ദ്വീപിലാണ്. നമ്മുടെ ക്യാഷ്ലെസ് ഇൻഷുറൻസ് സ്കീമിൽ സാധാരണ രോഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വരേയും മാരകമായ രോഗങ്ങൾക്ക് മൂന്ന് ലക്ഷം വരേയുമാണ് ലഭിക്കുന്നത് . ചില സമയത്ത് രോഗികൾ കുറഞ്ഞ പൈസ അടക്കേണ്ടി വരുന്നതായിട്ട് കപ്ലൈന്റ് ലഭിക്കാറുണ്ട്. ഇൻഷുറൻസ് പരിധിയിൽ പെടാത്ത നോൺ മെഡിക്കൽ സാധനങ്ങൾക്കുള്ള പൈസയാണ് രോഗികൾ അടക്കേണ്ടി വരുന്നത്. ഉദാഹരണത്തിന് രോഗി കഴിക്കുന്ന ഭക്ഷണം. ഡോക്ടർ നിദേശിച്ച ഭക്ഷണത്തിന് മാത്രമേ ഇൻഷുറൻസ് തുക ലഭിക്കുകയുള്ളൂ ബാക്കി ഭക്ഷണത്തിന്റെ പൈസ രോഗി കൊടുക്കണം അങ്ങനെയുള്ള കേസുകളിലാണ് മുഴുവൻ തകയുടെ ചെറിയൊരു ഭാഗം രോഗി തന്നെ അടക്കേണ്ട സ്ഥിതി ഉണ്ടാകുന്നത്. ഹോസ്പിറ്റൽ ചെലവിന് പുറമേ ഇവാക്വേറ്റ് ചെയ്യപ്പെട്ട പേഷ്യന്റാണങ്കിൽ വീട്ടിൽ നിന്നും നെടുംബാശ്ശേരി വരേയും നെടുംബാശ്ശേരി മുതൽ ഹോസ്പിറ്റൽ വരെയുമുള്ള ചെലവ് കംപനി റിഎംബേഴ്സ്മെന്റ് ചെയ്തു കൊടുക്കും. ഇതിന് വേണ്ടി രോഗി കംപനിക്ക് നേരിട്ട് അപേക്ഷ നൽകണം. പിന്നെ ഒരു തെറ്റായ ധാരണയുള്ളത് കാർഡ് കിട്ടിയ എല്ലാവർക്കും രണ്ടല്ലെങ്കിൽ മൂന്ന് ലക്ഷം ഉപയോഗിക്കാമെന്നുള്ളതാണ് അത് തെറ്റാണ് ഇൻഷുറൻസ് ഫാമിലി ഫ്ലോട്ടർ അടിസ്ഥാനത്തിലാണ് അതായത് ഒരു കുടുംബത്തെയാണ് ഇൻഷുറൻസിന്റെ പരിധിയിൽ കൊണ്ടു വന്നിരിക്കുത് അതായത് ഒരാൾ 50,000 ഉചയോഗിച്ചാൽ ബാക്കിയുള്ള തുകയേ കുടുംബ ത്തിൽ ബാക്കിയുള്ളവർക്ക് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. പിന്നെ ഒരു കാര്യം ചോദിക്കുന്നത് ജനങ്ങൾ ഇത് ഉപയോഗിക്കുന്നുണ്ടോ എന്നുള്ളതാണ് . ശരിക്കും പറഞ്ഞാൽ നമ്മൾ കൂടുതൽ ഉപയോഗിക്കുന്നു എന്നുള്ളതാണ് കാരണം 2017 ൽ ഓരോ വർഷവും ഗവൺ മെൻറ് ഗവൺമെന്റ് ജനങ്ങളുടെ പേരിൽ ഇൻഷുറൻസ് കംപനിക്ക് അടയ്ക്കുന്ന തുകയായ 1.92 കോടി രൂപയേക്കാളും കൂടുതൽ തുക നമ്മൾ ഉപയോഗിച്ച് കഴിഞ്ഞു. കാർഡിന്റെ കാലാവധി കഴിയുമോ എന്നുള്ള ഒരു ചോദ്യം കൂടി വരാറുണ്ട് യഥാർത്ഥത്തിൽ കാർഡിന് കാലാവധിയില്ല സർക്കാർ ജനങ്ങളുടെ പേരിൽ പ്രീമിയം അടക്കുന്ന കാലത്തോളം കാർഡുപയോഗിക്കാം. ലക്ഷദ്വീപിനെ സംബദ്ധിച്ചടത്തോളം ഹെൽത്ത് ഇൻഷുറൻസ് വളരെ വിജയകരമാണ് ഇപ്പോൾ ഈ ഇൻഷുറൻസ് തന്നെ എല്ലാവരിലേക്കും എത്തിക്കാനാണ് തീരുമാനം അതായത് സെൻട്രൽ ഗവൺമെന്റിന്റെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന ഉദ്യോഗസ്ഥരയും കുടുംബത്തേയും ഒഴിവാക്കി ബാക്കിയുള്ള എല്ലാവരേയും ഇൻഷുറൻസ് പരിധിയിൽ കൊണ്ട് വരാനാണ് തീരുമാനം അതിനുള്ള ടെൻഡർ ഡോക്യുമെന്റ് തയ്യാറാക്കിക്കഴിഞ്ഞു ഇതു കഴിയുമ്പോൾ മുഴുവൻ ജനങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷയുള്ള ആദ്യ കേന്ദ്ര ഭരണ പ്രദേശം ലക്ഷദ്വീപായിരിക്കും. ................................

ലേഖകൻ P കോയ മെഡിക്കൽ ഡിപാർട്ട്മെന്റിന്റെ താഴെ ഹെൽത്ത് എഡ്യുക്കേഷൻ ഓഫീസറായി ജോലി ചെയ്യുന്നു. ലക്ഷദ്വീപിലെ ഹെൽത്ത് ഇൻഷുറൻസിന്റെ നോഡൽ ഓഫീസറായ P കോയ ഹെൽത്ത് ഇൻഷുറൻസ് യാഥാർത്യമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY