DweepDiary.com | Monday, 27 May 2019

"ബാബരി മസ്ജിദ് " അറിയേണ്ടതെല്ലാം. ദ്വീപ് ഡയറി വിശദീകരിക്കുന്നു.

In editorial / 10 December 2017
എന്താണ് ബാബരി മസ്ജിദ് പ്രശ്നം ? ...................................................... ഉത്തർപ്രദേശിലെ അയോധ്യയയിൽ സ്ഥിതി ചെയ്തിരുന്ന മുസ്ലിം ആരാധനലയമാണ് ബാബരി മസ്ജിദ്. പതിനാറാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ബാബറിന്റെ നിർദ്ദേശപ്രകാരമാണ് ബാബരി മസ്ജിദ് പണി കഴിപ്പിക്കപ്പെട്ടത്.ഈ പള്ളിയാണ് പിന്നീട് 1992 ഡിസംബർ ആറിൽ ഹിന്ദു കർസേവകർ പൊളിച്ച് മാറ്റിയത്.( മതപരമായ ഒരു കാരണത്തിന് വേണ്ടി സൗജന്യ സേവനം നടത്തുന്നവരാണ് കർസേവകർ എന്നറിയപ്പെടുന്നത് ). തൃത യുഗത്തിൽ അതായത് ഏതാണ്ട് ഒൻപത് ലക്ഷം വർഷങ്ങൾക്കു മുമ്പ് ശ്രീ രാമൻ ജനിച്ചത് ബാബരി മസ്ജിദിന്റെ നടുക്കുള്ള മിനാരത്തിന്റെ താഴെയാണ് എന്ന വിശ്വാസമാണ് ബാബരി മസ്ജിദ് പ്രശ്നം അഥവാ രാമ ജൻമ ഭുമി വിവാദത്തിന്റെ മൂല കാരണം.' കാര്യങ്ങൾ എങ്ങനെയാണ് ഇവിടെ വരെ എത്തിയത്? ....................................... 1949 ൽ രാം ലാല ( ശ്രീരാമന്റെ ബാല്യം ) യുടെ വിഗ്രഹം രഹസ്യമായി ശ്രീരാമൻ ജനിച്ചു എന്ന് പറയപ്പെടുന്ന സ്ഥലത്ത് അതായത് ബാബരി മസ്ജിദിന്റെ റെടുക്കുള്ള മിനാരത്തിന്റെ താഴെ പ്രതിഷ്ഠിക്കുന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. അതിന്റെ തൊട്ടടുത്ത വർഷം തന്നെ ഗോപാൽ സിംല വിശാരദ് വിഗ്രഹ പൂജ നടത്താനുള്ള അനുമതിക്ക് വേണ്ടി കോടതിയെ സമീപിച്ചു. പിന്നീട് കേസും കോടതിയുമെക്കൊയായി കാലം കഴിഞ്ഞു.2010 സെപ്റ്റംബർ 30 ന് അല്ലാഹബാദ് ഹൈകോർട്ടിന്റെ മൂന്നംഗ ലക്ക്നൗ ബെഞ്ച് "ശ്രീരാമന്റെ ജന്മ സ്ഥലം ആർക്കാണറിയാത്തത് ' എന്ന് പറഞ്ഞു കൊണ്ട് ഹിന്ദുക്കളുടെ വിശ്വാസത്തിന് മാന്യത നൽകുകയും ബാബരി മസ്ജിദ് സ്ഥിതി ചെയ്യുന്ന 1482.5 ചതുരശ്ര മീറ്റർ സ്ഥലം സുന്നി വഖ്ഫ് ബോർഡ്,നിർമോഹി അഖാര, രാം ലാല [പ്രതിഷ്ഠ ] എന്നീ മൂന്ന് കക്ഷികൾക്ക് തുല്യമായി വീതിച്ചു കൊടുക്കാൻ ഉത്തരവിറക്കുകയും ചെയ്തു. മെയ് 2011 ൽ സുന്നി വഖഫ് ബോർഡിന്റെ അപ്പീൽ പരിഗണിച്ച് കൊണ്ട് സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കുകയും മുൻപ് തുടർന്ന് കൊണ്ടിരിക്കുന്ന അവസ്ഥ അതായത് ഒരു പുരോഹിതന് തൽക്കാലികമായി നിർമിച്ച അമ്പലത്തിൽ പൂജ നടത്താമെന്നുള്ള രീതി(1993 ലെ അയോധ്യാ ആക്ട് ആണ് ഈ ആചാരത്തിന് നിയമ സാധുത നൽകിയത്) നിലനിർത്താനും ഉത്തരവിറക്കി. പേർഷ്യനിലും അറബിയിലും പതിനാറാം നൂറ്റാണ്ടിൽ എഴുതിയ രേഖകളെ ആധാരമാക്കിയാണ് കേസ് നടക്കുന്നത്.
എന്ത് കൊണ്ടാണ് ബാബരി മസ്ജിദും അതുമായി ബന്ധപ്പെട്ട് വരാൻ പോകുന്ന സുപ്രീം കോടതി വിധിയും ഇത്ര പ്രാധാന്യമുള്ളതാകുന്നത്? ........................................... ഇൻഡ്യൻ രാഷട്രീയത്തിൽ പല രീതിയിലും രാമ ജന്മ ഭൂമി വിവാദം സ്വാധീനം ചെലുത്തിയിട്ടുണ്ട്. തർക്കഭൂമിയിൽ രാമ ക്ഷേത്ര നിർമാണത്തിന് വേണ്ടിയുള്ള ശ്രമങ്ങൾക്ക് ശക്തി കൂടി വരുന്ന ഈ സാഹചര്യത്തിൽ സുപ്രീം കോടതി വിധി പ്രശ്നത്തിൽ വളരെ നിർണായകമാവും. രാമക്ഷേത്ര നിർമാണം ബി ജെ പിയുടെ തെരെഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാനപ്പെട്ട ഒരു വാഗ്ദാനമായിരുന്നു.
എന്താണ് ഇനി സംഭവിക്കാൻ പോകുന്നത്? ................................... സുപ്രീം കോടതിയിൽ വെച്ചുള്ള അവസാനത്തെ വാദം കേൾക്കലിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മറ്റു പാർട്ടികളുമായി തർക്ക ഭൂമിയിൽ രാമക്ഷേത്ര നിർമാണത്തിന്റെ കാരത്തിൽ ഒരു ധാരണയിലെത്തിയിട്ടുണ്ടെന്ന് കേന്ദ്ര ഷിയ വഖഫ് ബോർഡ് ചെയർമാൻ സെയ്ദ് വസീം റിസ്‌വി സുപ്രീം കോടതിയെ അറിയിച്ചു. ബാബരി മസ്ജിദ് ഷിയ വഖഫ് ബോർഡിന്റേതാണെന്ന് വസീം റിസ്വി നേരത്തെ അവകാശപ്പെട്ടിരുന്നു. സുന്നി വഖഫ് ബോർഡ് വിട്ടു വീഴ്ച്ചയ്ക്ക് തയ്യാറാകാത്തവരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഷിയാ വഖഫ് ബോർഡ് ഒരു ഒത്തു തീർപ്പിന് തയ്യാറാണെങ്കിലും സുന്നി വഖഫ് ബോർഡ് ഈ തീരുമാനത്തെ കോടതിയിൽ എതിർക്കാനാണ് സാധ്യത. കോടതിക്ക് പുറത്തുള്ള ഒരു ഒത്തു തീർപ്പിനാണ് കോടതിക്ക് താൽപര്യമെങ്കിലും സുന്നി ഷിയാ തർക്കം കോടതിയിൽ വെച്ചു തന്നെ കേസ് തീർപ്പാക്കാൻ സുപ്രീം കോടതി യെ പ്രേരിപ്പിക്കാനാണ് സാധ്യത. courtesy-The Hindu dated 02.12.2017

SHARE YOUR FEEDBACK

RECENT IN THIS CATEGORY