DweepDiary.com | Tuesday, 23 October 2018

ലക്ഷദ്വീപ് - 2016 ഒരു എത്തി നോട്ടം

In editorial / 01 January 2017
January

10/01/2016 - ലക്ഷദ്വീപിലേക്ക് ആദ്യ ജലവിമാനം പരീക്ഷണ പറക്കല്‍ നടത്തി.
11/01/2016 - മിനിക്കോയ് സ്കൂളിൽ വിദ്യാഭ്യാസ വകുപ്പ് മലയാളം മീഡിയം നിർത്തലാക്കി.
20/01/2016 - വൈവിധ്യ മാര്‍ന്ന വിഭവങ്ങളുമായി- രണ്ടാമത് ലക്ഷദ്വീപ് ഫിഷ് ഫെസ്റ്റിവല്‍ കടമത്തിൽ സംഘടിപ്പിക്കപ്പെട്ടു. പ്രദര്‍ശനത്തില്‍ ഒന്നാം സ്ഥാനത്തിന് കല്‍പേനി അര്‍ഹമായി.
28/01/2016 - അഗത്തി ഡി‌വൈ‌എഫ്‌ഐ ഓഫിസിനു നേരെ കരിഓയിൽ പ്രയോഗം.
31/01/2016 - ചെത്ലാതിൽ അപൂർവ്വ ബൈക്ക് അപകടം ഒരാൾ കൊല്ലപ്പെട്ടു.

February

02/02/2016 - കടുത്ത അവഗണനയിലും 61 ആമത് ദേശീയ സ്കൂള്‍ ഗെയിംസിൽ ലക്ഷദ്വീപിൻറെ റമീസ് ഖാന്‍ (അമിനി), മുബഷിര്‍ഖാന്‍(അഗത്തി), റുഖ്മാനുല്‍ ഹഖ് (കവരത്തി), ഇഖ്ലാഷ്(മിനിക്കോയി) എന്നിവർ ഫൈനലിലും ഫാത്തിമാ സഅദിയ്യ (അമിനി) സെമിഫൈനലിലും ദ്വീപിൻറെ സാന്നിധ്യം ഉറപ്പിച്ചു.
04/02/2016 - എയര്‍ ആംബുലന്‍സായി പ്രവർത്തിക്കുന്ന പവാന്‍ ഹാന്‍സ് ഹെലികോപ്റ്റര്‍ സര്‍വീസിൽ 130 കോടി രൂപയുടെ അഴിമതി - 5 ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ക്കെതിരെ സി‌ബി‌ഐ നടപടി.
06/12/2016 - കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ.രാജ്നാഥ് സിങ്ങ് ലക്ഷദ്വീപ് സന്ദർശിച്ചു.
07/02/2016 - അമിനി സ്കൂളിന് ജവാന്‍ മുത്തുകോയയുടെ പേര് നല്‍കുന്നത് പരിഗണിക്കുമെന്ന് ലക്ഷദ്വീപ് സന്ദർശിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന.
10/02/2016 - ലക്ഷദ്വീപിന്‍റെ ഒമ്പതാമത്തെ അഡ്മിനിസ്ട്രേറ്റര്‍ (1977-78) എസ്‌ഡി ലക്കര്‍ ഡൽഹിയിൽ അന്തരിച്ചു.
11/02/2016 - ലക്ഷദ്വീപിൻറെ പുതിയ ഏറ്റവും വലിയ രണ്ട് ചരക്ക് കപ്പലുകളിൽ ഒന്നായ സാഗര യുവരാജ് ലക്ഷദ്വീപ് കപ്പല്‍ വ്യൂഹത്തില്‍ ചേരുന്നതിനായി കൊച്ചിയിലെത്തി.
13/02/2016 - ഭാരതം "സികാ വൈറസ്" ഭീതിയിൽ - ദ്വീപിൽ എത്തുന്നത് തടയിടാൻ യാതൊരു നടപടിയുമില്ലാത്ത ദ്വീപ് ഭരണകൂടത്തിനെതിരെ ദ്വീപ്ഡയറിയുടെ വിമർശന ലേഖനം.
17/02/2016 - എട്ടാമത് പ്രൈസ്മണി കായിക മത്സരങ്ങള്‍ക്ക് ചെത്ലാത്, കിൽത്താൻ ദ്വീപുകളിൽ തുടക്കം, അഗത്തിയില്‍ തീപ്പിടിത്തം തെങ്ങുകൾക്ക് നാശം.
18/02/2016 - സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ വഫാത്തായി, ലേക് ഷോറില്‍ അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ കല്‍പേനി സ്വദേശി ജീവിതത്തിലേക്ക്.
20/02/2016 - പോലീസുകാരായ സബീർ, സഹീർ (അമിനി) എന്നിവർ ചചിച്ച "പോലീസ്- പൊതു ജനങ്ങളും സാമൂഹ്യ നീതിയും" പ്രകാശനം ചെയ്തു.
21/02/2016 - ലക്ഷദ്വീപിലെ അഗത്തിയിലെ ടൂറിസ്റ്റ് ബോട്ട് "സോഫിഷ്" തീവ്രവാദികളെന്ന് ധരിച്ച് കൊച്ചി തീരദേശ പോലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചു.

March

03/03/2016 - ആദ്യമായി ലക്ഷദ്വീപ് ഉലപന്നങ്ങൾ ആകർഷിക്കുന്നതിനും വമ്പൻ ലാഭം പ്രതീക്ഷിച്ചും ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോർപ്പറേഷനും കൃഷി - മത്‌സ്യ വ്യവസായ വകുപ്പും സംയുക്തമായി ബയർ - സെല്ലർ മീറ്റ് കൊച്ചിയിൽ സംഘടിപ്പിക്കപ്പെട്ടു.
10/03/2016 - മാതൃഭൂമിയുടെ പ്രവാചക നിന്ദക്കെതിരെ ദ്വീപുകളില്‍ പ്രതിഷേധം ശക്തം, ലക്ഷദ്വീപിലേക്കുള്ള യാത്രയിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ സാറ്റലൈറ്റ് ഫോണുമായി സ്വീഡൻ സ്വദേശി സംശയത്തിൻറെ മുനയിൽ പിടിയിലായി.
11/03/2016 - ബിത്ര ജുമാമസ്ജിദ് പുനര്‍മിമ്മാണത്തിന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ തറക്കലിട്ടു, എസ്.എസ്.എഫ് കടമത്ത് സെക്ടര്‍ ജുമാമസ്ജിദിന്റെ സമീപം നിര്‍മ്മിക്കുന്ന താജുല്‍ ഉലമാ സുന്നീസെന്റിന്റെ ശിലാസ്താപനം മര്‍ക്കസ് ജനറല്‍മാനേജര്‍ സി.മുഹമ്മദ് ഫൈസി നിര്‍വ്വഹിച്ചു.
19/03/2016 - ആള്‍ ഇന്ത്യ സിവില്‍ സര്‍വ്വീസ് നീന്തല്‍ മത്സരത്തില്‍ ലക്ഷദ്വീപ് 4 സ്വര്‍ണ്ണവും, 4 വെള്ളിയും, 4 വേങ്കലവും നേടി കിരീടം നിലനിര്‍ത്തി, ആന്ത്രോത്തിനടുത്ത് "ദേവമാതാ" എന്ന ഉരു മുങ്ങി - ജീവനക്കാരെ വിദേശ കപ്പല്‍ രക്ഷപ്പെടുത്തി.
19/03/2016 - ലക്ഷദ്വീപിലെ ആദ്യ ഹിന്ദി പി‌എച്ച്‌ഡി'ക്കാരനായിഷെര്‍ഷാദ് ഖാന്‍ കല്പേനി.
20/03/2016 - മാലദ്വീപ് സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ മിനിക്കോയി സന്ദർശിച്ചു.
22/03/2016 - ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് അവിശ്വാസ പ്രമേയത്തില്‍ കുപ്രസിദ്ധമായ കയ്യാം കളി.

April

01/04/2016 - ജില്ലാപഞ്ചായത്ത് അവിശ്വാസത്തിൽ കോൺഗ്രസിനു ഭരണ നഷ്ടത്തിനു കാരണമായ മിനിക്കോയി ദ്വീപിലെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ.ഇബ്രാഹിം നൂഗെയുടെ രാജി.
04/04/2016 - ആന്ത്രോത്ത് ദ്വീപുകാരെ ദുരിതത്തിലാഴ്ത്തിയ വൈദ്യുത തകരാർ രണ്ടാഴ്ച പിന്നിടുന്നു.
05/04/2016 - കില്‍ത്താന്‍ ദ്വീപിലെ യുവാക്കളുടെ ഓൺലൈൻ കൂട്ടായ്മയായ ഹൈക്ക് നാടിനെ മാറ്റിമറിച്ച പ്രസിദ്ധമായ ശുചിത്വ-പുരോഗമന പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.
06/04/2016 - റേഷന്‍ അരി, പഞ്ചസാര തുടങ്ങിയവ വെട്ടിക്കുറച്ചതിനു കേന്ദ്രസർക്കാരിനെതിരെ ചെത്ലാതിൽ കോൺഗ്രസ് പ്രതിഷേധം, ലക്ഷദ്വീപ് സീ കപ്പല്‍ ചരക്കുകളും യാത്രക്കാരേയും ഇറക്കുന്ന സമയം ജീവനക്കാരുടെ അശ്രദ്ധയിൽ കപ്പലിന്‍റെ കോണി ജെട്ടിയില്‍ നിന്നും വീണു കുറേനേരം തൂങ്ങിക്കിടന്നു.
08/04/2016 - 33 ആമത് ദ്വീപ് തല സുബ്രദോ മുഖര്‍ജി ഫുഡ്ബോള്‍ സെലക്ഷന്‍ മത്സരങ്ങള്‍ക്ക് കൽപേനിയിൽ തുടക്കം.
09/04/2016 - ലക്ഷദ്വീപിൻറെ ഏക ഓൺലൈൻ മാധ്യമം തിരുവനന്തപുരം ആകാശവാണിയുടെ "ദ്വീപുവിശേഷങ്ങൾ" പരിപാടിയിൽ പ്രത്യക്ഷപ്പെട്ടു.
14/04/2016 - ലക്ഷദ്വീപ് ഫുട്ബോള്‍ അസോസിയേഷന്‍റെ അംഗീകാരത്തിനുള്ള ചര്‍ച്ച ഡല്‍ഹിയില്‍.
18/04/2016 - ജില്ലാ പഞ്ചായത്ത് അവിശ്വാസം പാസ്സായി- എന്‍.സി.പി. ഭരണത്തിൽ.
19/04/2016 - കേന്ദ്ര സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്സ് പാര്‍ട്ടി സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച്
21/04/2016 - ലക്ഷദ്വീപ് കപ്പല്‍ സംവിധാനത്തെ പുകഴ്ത്തി ആന്തമാന്‍ പത്രം.
24/04/2016 - ലക്ഷദ്വീപ് തീരങ്ങളില്‍ കോറല്‍ ബ്ലീച്ചിങ്ങ് പ്രതിഭാസം - മല്‍സ്യങ്ങള്‍ ചത്തു പൊങ്ങി.
27/04/2016 - ലക്ഷദ്വീപിലെ ആരോഗ്യ ചരിത്രത്തിലെ നാഴിക കല്ലായ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് ലക്ഷദ്വീപ് സർക്കാരും യുണൈറ്റഡ് ഇൻഡ്യ ഇൻഷുറൻസും ഒപ്പുവെച്ചു.

May

07/05/2016 - ലക്ഷദ്വീപിൽ കാലിക്കറ്റ് സർവ്വകലാശാല സെന്റററുകള്‍ കോളേജുകളാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു.
15/05/2015 - കില്‍ത്താനില്‍ ക്രൈന്‍ അപകടം തീരദേശ പോലീസ് ബോട്ടിനു കേടുപാടുകൾ.
16/05/2016 - കടമം സ്വദേശി ഷമീന ബീഗത്തിന് കാർഷിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ്.
18/05/2016 - ലക്ഷദ്വീപിനെ കണ്ണീരണിയിച്ച കടമത്ത് ബോട്ട് അപകടത്തിനു മൂന്നാണ്ട്.
19/05/2016 - ദ്വീപ്‌ ഡയറിയുടെ മൊബൈൽ ആപ്പ് പ്രകാശനം ചെയ്തു.
22/05/2016 - കോറൽസ് കപ്പലില്‍ യുവതിയുടെ മാല മോഷണത്തിലെ പ്രതി ക്യാമറയില്‍ കുടുങ്ങി.
24/05/2016 - ദ്വീപിലേക്ക് കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ കഞ്ചാവുമായി അമിനി സ്വദേശികൾ പിടിയിൽ.

June

02/06/2016 - എല്ലാ ദ്വീപുകളിലേക്കും മതിയായ കപ്പല്‍ സര്‍വീസ് ഉറപ്പാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.
06/06/2016 - ഹംസുശായുടെ നാലാമത്തെ പുസ്തകം "ലക്ഷങ്ങളില്ലാത്ത ലക്ഷദ്വീപുകള്‍" വിപണിയില്‍,
08/06/2016 - പൊള്ളുന്ന വിലയുമായി ഈ വർഷത്തെ റമളാന്‍.
09/06/2016 - പുതിയ സ്കൂള്‍ കെട്ടിടത്തിനും ഫിഷ് മാര്‍ക്കറ്റിനും ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ തറക്കല്ലിട്ടു.
12/06/2016 - കടമത്തില്‍ ബോട്ടപകടം - ആളപായമില്ല.
16/06/2016 - മല്‍സ്യബന്ധനത്തിനിടെ കനത്ത കോളില്‍പ്പെട്ട് അമിനിയിൽ ഒരാളെ കാണാതായി.
18/06/2016 - ദ്വീപുകളില്‍ മുംബൈ മോഡല്‍ ആക്രമണ സാധ്യതയെന്ന് ഇൻറലിജൻസ് റിപ്പോർട്ട്.
19/06/2016 - കാലവര്‍ഷക്കെടുതിയിൽ ആന്ത്രോത്തില്‍ വീട്ടമ്മ മരണപ്പെട്ടു.
20/06/2016 - ആന്ത്രോത്തില്‍ കഞ്ചാവുമായി പോലീസ് ആറ് പേരെ അറസ്റ്റ് ചെയ്തു.
23/06/2016 - കപ്പലിറങ്ങുന്നിടത്ത് നിന്നും KSRTC ബസ് സര്‍വീസുകൾ ആരംഭിച്ചു.
24/06/2016 - ഹെലി-ആംബുലന്‍സ് കേടായിട്ട് ആറ് ദിനം - മിനിക്കോയിയില്‍ രോഗി മരിച്ചു - സഹായവുമായി നാവികസേന കുതിച്ചെത്തി, ഹെലി-ആംബുലൻസ് എത്തും മുമ്പ് ഗുരുതര രോഗിയെ പരിചരണമില്ലാതെ ഹെലിപ്പേടിൽ എത്തിച്ചു-മിനിക്കോയിയിൽ രോഗി മരിച്ചു.
25/06/2016 - ലക്ഷദ്വീപ് ചരക്ക് കപ്പല്‍ നിര്‍മ്മാണത്തില്‍ 12.20 കോടിയുടെ അഴിമതി - രണ്ടു പേര്‍ക്കെതിരെ സി‌ബി‌ഐ കുറ്റപത്രം.
27/06/2016 - മോശം കാലാവസ്ഥയിൽ ചൈനയിൽ നിന്നും അബുദാബിയിലേക്ക് പോയ നോര്‍വേ കപ്പല്‍ കല്‍പേനിയില്‍ - മുക്കാന്‍ കൊണ്ടു വന്നതെന്ന സംശയത്തിൽ തീരദേശ സേന, തലസ്ഥാനത്ത് കനത്ത കടല്‍ക്ഷോപത്തിൽ നിരവധി തെങ്ങുകള്‍ കടപുഴകി.


July

04/07/2016 - ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ അനാസ്ഥ ഫസ്റ്റ് ക്ലാസ് തപാല്‍ ഉരുപ്പടികള്‍ കെട്ടിക്കിടക്കുന്നു, കപ്പല്‍ കൊച്ചി എത്താന്‍ വൈകി - മിനിക്കോയി സ്വദേശിയായ രോഗി മരിച്ചു, ഹെലി-ആംബുലന്‍സ് ഇനധനം തീർന്നുള്ള അപകടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു.
15/07/2016 - ടിപ്പുസുല്‍ത്താനിലെ മുന്‍ റേഡിയോ ഓഫീസറുംവനിതയുമായ ക്യാപ്റ്റന്‍ രാധിക മേനോന് അന്തരാഷ്ട്ര മാരിടൈം അവാര്‍ഡ്.
20/07/2016 - ദ്വീപുകാരായ ആദ്യ അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് എന്ന ബഹുമതി അമിനി സ്വദേശി കെ സലീം, ആന്ത്രോത്ത് സ്വദേശികളായ ശ്രീ ഹുസൈന്‍ അലി എകെ മുഹമ്മദ് റഫീഖ് എന്നിവർക്ക്.
24/07/2016 - നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദ്വീപുകാരുടേതടക്കമുള്ള ലഗേജുകളില്‍ മോഷണം.
25/07/2016 - ഹോം സ്റ്റേയുടെ മറവില്‍ ലക്ഷദ്വീപിലെ പെണ്‍കുട്ടികളെ കൊണ്ട് വന്ന് അനാശാസ്യം നടത്തുന്നതായി അധികം പ്രചാര മില്ലാത്ത എറണാകുളത്തെ ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
26/07/2016 - ലക്ഷദ്വീപിന്റെ 33 ആം അഡ്മിനിസ്ട്രേറ്ററായി ശ്രീ.വിക്രം ദേവ് ദത്ത് IAS നിയമിതനായി. താൽകാലികമാണു ചുമതല, അതീവ സംരക്ഷണ വിഭാഗത്തില്‍പ്പെട്ട കടലിറച്ചി (ഡോല്‍ഫിന്‍) കൊല്ലപ്പെട്ട നിലയില്‍.
27/07/2016 - മിനിക്കോയിയില്‍ കപ്പലിലേക്ക് പോയ തോണി മറിഞ്ഞു- ആളപായമില്ല, ലക്ഷദ്വീപിനോട് മോ​ദി​ സ​ർ​ക്കാ​രിന്‍റേത് ​ഉ​ദാ​ര​ സ​മീ​പ​നമെന്ന് ലക്ഷദ്വീപ് BJP പ്രസിഡൻറു ഡോ​. കോ​യ​മ്മ​കോ​യ.
30/07/2016 - ആഡംബര ബോട്ടുകള്‍ വാങ്ങിയതില്‍ 35.5 ലക്ഷം രൂപയുടെ ക്രമക്കേട്: നാലുപേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം.


August

01/08/2016 - ലക്ഷദ്വീപിലെ വെളിച്ചം കാണാത്ത അച്ചടി മാധ്യമ രംഗത്തേക്ക് 'മിസ്റാവ്' എന്ന പത്രവുമായി യാസർ അറാഫത്ത്.
03/08/2016 - "കസ്റ്റംസ് പോര്‍ട്ട്" - എമിഗ്രേഷന്‍ ഓഫീസര്‍മാരെ നിയമിച്ച് കൊണ്ടുള്ള ഉത്തരവായി.
04/08/2016 - ലക്ഷദ്വീപിനു നാണക്കേടുണ്ടാക്കുന്ന വാർത്ത - കൊച്ചിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ലക്ഷദ്വീപ് സ്വദേശികളായ പട്ടാളക്കാര്‍ പിടിയില്‍.
08/08/2016 - വിവാദമായ ബീച്ച് റോഡിന്റെ നിർമ്മാണം എത്രയും വേഗത്തിൽ തുടങ്ങണമെന്ന ആവശ്യവുമായി അഗത്തിയില്‍ കോണ്‍ഗ്രസ്സിന്‍റെ പ്രതിഷേധ റാലി.
11/08/2016 - ലക്ഷദ്വീപില്‍ 2017 ജനുവരി 1 മുതൽ ഇങ്കാസെന്‍റ് - ഫ്ലൂറസന്‍റ് വിളക്കുകള്‍ക്ക് സമ്പൂര്‍ണ നിരോധന ഏർപ്പെറ്റുത്താനുള്ള ഉത്തരവിറക്കി, കടമത്ത് പവര്‍ഹൌസില്‍ വന്‍ അഗ്നി ബാധ - ആളപായമില്ല.
12/08/2016 - ലഹരിക്കെതിരെയുള്ള ലക്ഷദ്വീപ് പോലീസിൻറെ പ്രവർത്തനങ്ങൾക്ക് മത നേതാക്കളുടെ സംത്യപ്തി അറിയിച്ച് ആന്ത്രോത്ത് ഖാസി.
15/08/2016 - കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മിനിക്കോയി സ്വദേശിയേയും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തത് സാംസ്കാരിക ദ്വീപിനെ ഞെട്ടിച്ച വാർത്ത. തുടർന്നുള്ള ദിവസങ്ങളിൽ പോലീസും മിനിക്കോയ് വാസികളും തെരുവ് യുദ്ധം നടത്തുകയും അനിഷ്ട സംഭവങ്ങൾ അരങ്ങേറുകയും ചെയ്തു.
17/08/2016 - ലക്ഷദ്വീപിന്‍റെ 34മത് അഡ്മിനിസ്ട്രേറ്ററായി മുതിര്‍ന്ന ബി‌ജെ‌പി നേതാവ് ഫാറൂഖ് ഖാനെ നിയമിച്ചു കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവായി.
19/08/2016 - ചെത്ത്ലാത്ത് ദ്വീപിന്റെ ചരിത്രത്തില്‍ ആദ്യമായി ഇമാദുൽ ഇസ്ലാം മദ്രസ്സ പ്ലസ് ഒണ്‍ ക്ലാസ്സിനു തുടക്കം കുറിച്ചു, കല്‍പേനിയില്‍ ഭീതി പരത്തി പാമ്പുകളുടെ സാന്നിധ്യം. മറ്റു ദ്വീപുകളിലും സമാന സംഭവങ്ങൾ, ജില്ലാപഞ്ചായത്ത് ഭരണം എന്‍.സി.പി ക്ക് കിട്ടിയതിനെ തുടർന്ന് ചീഫ് കൗണ്‍സിലറായി എ.കുഞ്ഞിക്കോയ തങ്ങള്‍ സ്ഥാനമേറ്റു.
24/08/2016 - മിനിക്കോയി ജില്ലാ പഞ്ചായത്ത് ഉപ തെരെഞ്ഞെപ്പില്‍ കോണ്‍ഗ്രസ്സിന് വിജയം.
26/08/2016 - മിനിക്കോയി പീഡന പ്രതിയെച്ചൊല്ലി സംഘര്‍ഷം- നിരോധനാജ്ഞ പുറപ്പെടുവിച്ചു.
28/08/2016 - കവരത്തി കപ്പലിൽ രാത്രി പാദസ്വരം മോഷ്ടിച്ച ആന്ത്രോത്ത് സ്വദേശി പോലീസ് പിടിയിലായി.
31/08/2016 - ഹാജിമാരെ യാത്രയാക്കാനായി സ്വന്തമായി പാലം പണിത് കിൽത്താനികൾ.

September

05/09/2016 - 2015-16 വര്‍ഷത്തെ മാത്യകാ അധ്യാപകർക്കുള്ള ദേശീയ അധ്യാപക അവാർഡ് അഗത്തി സ്വദേശി ശ്രീ.യു.ബഷീറും കവരത്തി സ്വദേശി ശ്രീ.കുഞ്ഞിക്കോയയും ഏറ്റു വാങ്ങി.
15/09/2016 - മിനിക്കോയി സംഭവം എസ്ഐയെ സസ്പെന്‍റ് ചെയ്തു.
19/09/2016 - "മിനിക്കോയ് സംഭവം" - ഡോക്ടർ ശെരീഫിൻറെ കാർ അജ്ഞാതർ അടിച്ച് തകർത്തു.
20/09/2016 - കണ്ണൂർ അഴിക്കൽ തുറമുഖത്ത് ലക്ഷദ്വീപ് മാര്‍ക്കറ്റിങ് ഫെഡറേഷൻ ഓഫിസ് പ്രവർത്തനം ആരംഭിക്കാൻ തത്വത്തിൽ തീരുമാനം, കിൽത്താൻ, അമിനി, ചെത്ലാത് ദ്വീപുകളിൽ വ്യാപകമായി അജ്ഞാത ഗ്യാസ് കുറ്റികൾ വ്യാപകമായി കരയ്ക്കേറുന്നു - ഉറവിടം അജ്ഞാതം.
30/09/2016 - അഗത്തിയിൽ നറ്റക്കുന്ന ലക്ഷദ്വീപ് സ്കൂള്‍ കായിക മേളയുടെ ലോഗോയും വെബും പ്രകാശനം ചെയ്തു.

October

09/10/2016 - വിദഗ്ദ്ധ ചികിൽസയ്ക്ക് വങ്കരയിലേക്ക് അയച്ച ആന്ത്രോത്ത് സ്വദേശിയായ യുവതിക്ക് എം‌വി ലഗൂണ്‍ കപ്പലില്‍ സുഖ പ്രസവം.
12/10/2016 - ലക്ഷദ്വീപിൻറെ പരിസര കടലിൽ ഭൂചലനം.
22/10/2016 - 26മത് ലക്ഷദ്വീപ് സ്കൂള്‍ കായിക മേള അഗത്തിയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ശ്രീ ഫാറൂഖ് ഖാന്‍ ഉല്‍ഘാടനം ചെയ്തു.
31/10/2016 - 26മത് ലക്ഷദ്വീപ് സ്കൂൾ കായിക മേളയിൽ ആന്ത്രോത്ത് വീണ്ടും ചാമ്പ്യന്മാരായി.

November

01/11/2016 - ലക്ഷദ്വീപ് ദിനത്തിൽ ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ ഏഴാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു, ലക്ഷദ്വീപിലെ ഏറ്റവും മികച്ച കൃതിയ്ക്കുള്ള ലക്ഷദ്വീപ് 2016'ലെ സാഹിത്യ പ്രവർത്തക സംഘം നൽകുന്ന സാഹിത്യ അവാര്‍ഡ് ചമയം ഹാജാ ഹുസൈൻറെ "ലക്ഷദ്വീപിലെ നാടന്‍ കളികളും ആചാരങ്ങളും" എന്ന ക്ര്യതിക്ക്.
08/11/2016 - രാജ്യത്ത് 1000, 500 രൂപ നോട്ടുകള്‍ റദ്ദ് ചെയ്തു - ബാങ്കുകള്‍ക്കും എ‌ടി‌എം'നും അവധി.
10/11/2016 - ഗാന്ധിഗ്രാം യൂണിവേഴ്സിറ്റിയുടെ എം.എസ്.ഇ ജിയോഇന്‍ഫോര്‍മാറ്റിക്സില്‍ (ഭൗമവിവര സാങ്കേതിക വിദ്യ) കിൽത്താൻ സ്വദേശി ടിപ്പുസുല്‍ത്താനു ഒന്നാം റാങ്ക്.
15/11/2016 - നാലാമത് ശാസ്ത്രോല്‍സവത്തിന് ആന്ത്രോത്തിൽ കൊടിയുയര്‍ന്നു.
22/11/2016 - നാലാം ശാസ്ത്രോൽസവത്തിൽ ആതിതേയരായ ആന്ത്രോത്ത് വിജയികളായി.
24/11/2016 - ചെത്ലാത് ദ്വീപിൽ വവ്വാല്‍ സാന്നിധ്യം കൗതുകകരമായി.
26/11/2016 - ആറാമത് ലക്ഷദ്വീപ് സ്കൂൾ കലോല്‍സവത്തിന് കടമത്തിൽ കൊടിയുയര്‍ന്നു.
31/11/2016 - കടമത്ത് ആറാമത് ലക്ഷദ്വീപ് സ്കൂൾ കലോല്‍സവ ജേതാക്കളായി.

December

15/12/2016 - കേന്ദ്ര ജീവനക്കാരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഫെഡറേഷന്‍ യൂണിയന്‍ പാലമന്റ് മാര്‍ച്ച് സംഘടിപ്പിച്ചു. ലക്ഷദ്വീപ് കോണ്‍ഫെഡറേഷന്‍ യൂണിറ്റും മാർച്ചിൽ പങ്കെടുത്തു.
16/12/2016 - ലക്ഷദ്വീപിലെ വിദൂര വിദ്യാഭ്യാസ തട്ടിപ്പുകൾക്ക് താൽകാലിക വിരാമം - പലതിനും UGC'യുടെ നിരോധനം.
24/12/2016 - തൈക്കൂടം ബ്രിഡ്ജിന്റെ ഈണത്തിൽ രചിച്ച ലക്ഷദ്വീപിൻറെ "ഓടം" നെറ്റിൽ ഹിറ്റായി
27/12/2016 - യുവ അഭിഭാഷകനും ഗെയിൽ പൈപ്പ് ലൈൻ വിക്ടിം ഫോറം ജില്ലാ കൺ വീനറുമായ താമരശേരി ചാലക്കര പനന്തോട്ടത്തിൽ അഡ്വ. എസ് ഷാജി (43) കൽപേനി ദ്വീപിൽ മുങ്ങി മരിച്ചു.
29/12/2016 - ലക്ഷദ്വീപ് ക്യാഷ്ലെസ് ആക്കുമെന്ന് അഡ്മിനിസ്റ്റ്രേറ്റർ ഫാറുഖ് ഖാൻ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY