DweepDiary.com | ABOUT US | Friday, 19 April 2024

മര്‍ഹബാ...മര്‍ഹബം ബി മീലാദ്...

In editorial BY Admin On 05 December 2016
അഖില ലോകത്തിനും ശാന്തിയും സമാധാനവുമായി കൊണ്ട് പരിപൂര്‍ണ ജീവിത പദ്ധതിയുടെ സാക്ഷാല്‍ കാരവുമായി ഈ ഭൂമിയില്‍ തിരുപിറവി കൊണ്ട മഹാനായ പ്രവാചകന്‍ മുഹമ്മദ്‌ റസൂല്‍ കരീം (സ) തങ്ങളുടെ ജന്മദിനം ആഘോഷിക്കുന്ന ഈ സുദിനത്തില്‍ ഖല്‍ബില്‍ ഈമാന്‍ ഉള്ള ഓരോ മുസല്മാന്റെയും ഹൃദയം തരളിതമാകും ഹബീബായ നബി യുടെ നാമം കേള്‍കുന്ന സമയത്ത്,ആ നാമം ഉരുവിടുന്ന ഒരു വിശുവസ്സി അല്പമെങ്കിലും ഈമാന്‍ അവശേഷിക്കുന്ന ഓരോ മുസ്ലിം സഹോദരി സഹോദരനും അറിയാതെ പറയും സല്ലല്ലാഹു അലൈഹിവ സല്ലമ എന്ന്, കൂടുതല്‍ പ്രിയം വെക്കുന്നവരുടെ കണ്ണുകള്‍ ഈറനണിയും, ആ നാമം ഭൂമിയിലെ മറ്റു എന്തിനേക്കാളും ഉന്നതമാണ് ഉത്തമമാണ് പരിശുധമാണ് .ഹബീബായ നബി പ്രവജക പ്രഭുവിന് മുന്പ് മുഹമ്മദ്‌ എന്നാ നാമം ഭൂമിയില്‍ മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല ഭൂമിയില്‍ ആദ്യമായി ആ നാമം വാഴ്തപെടുന്നത് എന്റെ ഹബീബിന് മാത്രം എന്റെ പുന്നാര ഹബീപ് ആമിന ബീവിയുടെ പുന്നാര മുത്ത്‌ മോന്‍ പ്രവാചക ശിരോമണി മുഹമ്മദ്‌ മ്സുതഫ റസൂല്‍ കരീം സല്ലല്ലാഹു അലൈഹിവ സല്ലം തങ്ങളുടെ തിരുപിറവി റബീ ഉള്‍ അവ്വല്‍ മാസ്സത്തില്‍ ആയതിനാല്‍ ഈ മാസം വളരെ പുണ്യം നിറഞ്ഞ ഒരു മാസം തന്നേ , അതോടപ്പം , മുഹമ്മദ്‌ നബി കരീം (സ) തങ്ങള്‍ക്കു ഈറ്റില്ലം ഒരുക്കിയ നാടും ,വയറ്റില്‍ ചുമന്ന മഹതി ബീവി ആമിന എന്ത് മാത്രം പുണ്യ വതി.അവരോളം ഭാഗ്യം ചെയ്ത വനിത വേറെ ആരുണ്ട്‌ ഭൂമിയില്‍ ഇമ്രാന്റെ മകള്‍ മറിയം ബീവി കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ആമിന ബീവി . പ്രവജക പ്രഭു വിന്റെ പാദ സ്പര്‍ശത്താല്‍ അനുഗ്രഹീത മായ മദീന
എന്നും മനസ്സിന്റെ ശാന്തി മന്ത്രം ആല്മീയതയുടെ പുളക സ്പര്‍ശം അത്യുന്നത ശോഭാനം
മദീനയാണ് ശാന്തി മദീനയാണ് സ്വോര്‍ഗം മദീനയാണ് മുഴുവന്‍ മനുഷ്യന്റെയും മുഴുവന്‍ മുസല്‍മന്റെയും
ശാന്തി മന്ത്രം ഷാഹെ മദീന മാഹിം മുഹമ്മദ്‌ പ്രിയ പെട്ട നേതാവ് നാളെ മഹാശരയില്‍ ഈമാനിന്റെ അവസാനത്തെ കണിക ശേഷിക്കുന്ന ഓരോ മുസലമാന്റെയും മുഉമിനിന്റെയും ആശാകേന്ദ്രം
അത് ഒന്ന് മാത്രം മാഹിം മുഹമദ് മുസ്തഫ റസൂല്‍ കരീം സല്ലല്ലാഹു അലൈഹിവ സല്ലമ, ആ‍ പ്രവാചകന്റെ ജീവിതം അതെ പടി ജീവിതത്തില്‍ പകര്‍ത്താന്‍ കഴിഞ്ഞാല്‍ അത് മാത്രമാണ് പ്രചക സ്നേഹം വെറും വാകുകളാല്‍ അല്ലെങ്കില്‍
കുറെ മൌലൂദുകള്‍ കൊണ്ട് മാത്രം ഉള്ള സ്നേഹവും അതിന്റെ പേരില്‍ ആഹാരം ഉണ്ടാകി കഴിച്ചത് കൊണ്ട് മാത്രം പ്രവാചക സ്നേഹം ആകില്ല പകരം
നബി കരീം (സ) പഠിപിച്ച കാര്യങ്ങള്‍ വള്ളി പുള്ളി തെറ്റാത സൊ ജീവിതത്തില്‍ പകര്‍ത്തി ജീവിക്കുക, തഖ്‌വ ഉള്‍കൊള്ളുക ,അല്ലാഹുവിനെ മാത്രം ആരാധിക്കുക, അല്ലാഹുവിനെ മാത്രം അനുസരിക്കുക,
പ്രിയപെട്ട മുത്ത് നബി കരീം (സ) തങ്ങളില്‍ പ്രിയം വെക്കുക, മുഹബ്ബത് വെക്കുക അങ്ങിനെ യഥാര്‍ത്ഥ മുസ്ലിം ആയി ജീവിക്കാന്‍,നാളെ മഹഷരയില്‍ ജീവന്റെ ജീവനായ നമ്മുടെ കരളിന്റെ കരളായ ഇമാമുല്‍ ഖിബലതൈന്‍ അബുല്‍ ഹസ്സന്‍ മുഹമ്മദ്‌ മുസ്തഫ തങ്ങളുടെ ശുപര്‍ശക്ക് അര്‍ഹാരാകാന്‍ ഭാഗ്യം സിധിച്ചാല്‍ അതില്‍ പരം സൌഭാഗ്യം എന്താണ് ഒരു മുസ്ലാമാനു വേണ്ടത് ,ഇന്‍ ശ അല്ല ഈ നബിദിനമാസ്സം
വെറും ചടങ്ങുകളില്‍ ഒതുക്കാതെ ഒരു കെട്ട് കഴ്ച്ചയാകി മാറ്റാതെ പ്രവാചക തിരുപിറവി ഏതൊരു ഉധേശതിനു വേണ്ടിയായിയിരുന്നോ ആ‍ ഉദേശം പൂര്‍ത്തികരിക്കാന്‍
*ഹജ്ജത്തുല്‍ വദാ ഇല്‍ അവിടന്ന് നമ്മെ ഏല്‍പിച്ച (ഓരോ മുസ്ലിം സ്ത്രീ പുരുഷനെയും) ഭാരിച്ച ഉത്തര വാദിത്തം പൂര്‍ത്തികരിക്കാന്‍ അള്ളാഹു റബ്ബ് സുബുഹാന ഹുവ താല നമ്മെ അനുഗ്രഹിക്കട്ടെ*

SHARE YOUR FEEDBACK

RECENT IN THIS CATEGORY