DweepDiary.com | ABOUT US | Thursday, 25 April 2024

ജായിക്വാ പോലീസ് ഇനി ഓര്‍മ്മയില്‍

In death BY Admin On 13 April 2016
കില്‍ത്താന്‍(13.04.16):- റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനും എസ്.വൈ.എസ് ന്റെ സജീവ പ്രവര്‍ത്തകനുമായ നംബിച്ചം വാസില്‍മുലൂക്ക് (ജായിക്കോയ)(67) അല്‍പം മുമ്പ് മരണപ്പെട്ടു. ഹൃദയ സംബന്ധമായ അസുഖത്താല്‍ ചികിത്സയിലായിരുന്നു. ഖബറടക്കം നാരങ്ങാപള്ളിയില്‍ വെച്ച് നടക്കും .
ജന പ്രിയനായ ജായിക്കോയ നാടന്‍ കലകളെ ഏറെ സ്നേഹിച്ച ഒരാളായിരുന്നു. ദോലിപ്പാട്ട്, കോല്‍ക്കളി, പരിചക്കളി, ആട്ടം തുടങ്ങിയവയിലെല്ലാം അദ്ദേഹത്തിന് പ്രാമുഖ്യമുണ്ടായിരുന്നു. കല്യാണ സദസ്സുകളിലെ വഴി നീ ളപ്പാട്ട്, എതിരേറ്റ് പാട്ട് തുടങ്ങിയവയില്‍ അദ്ദേഹത്തിന്റെ പ്രകടനം വേറിട്ട് നിന്നിരുന്നു. പോലീസുകാരനായിട്ടും അതിന്റെ ഒരു ഗൗരവവും അദ്ദേഹത്തിനില്ലായിരുന്നു. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. സ്കുള്‍ കലോല്‍സവങ്ങളില്‍ അദ്ദേഹം പലപ്പോഴും വിധികര്‍ത്താവായി എത്തിയിരുന്നു. കുട്ടികള്‍ക്ക് നാടന്‍ കലകളുടെ ബാലപാഠങ്ങള്‍ അദ്ദേഹം നര്‍മ്മരൂപത്തില്‍ പഠിപ്പിച്ചിരുന്നു.നാടൻ മരുന്നുകളിലും, മർമ്മ ചികിത്സയിലും നൈപുണ്യം നേടിയിരുന്ന ജായിക്കോയാൻറെ തലോടൽ പലർക്കും സാന്ത്വനമേകിയിരുന്നു. അവസാന നാളുകളില്‍ അദ്ദേഹം ഇവയില്‍ നിന്നെല്ലാം വിട്ട് നില്‍ക്കുകയും എസ്.എസ്.എഫ്, എസ്.വൈസ് തുടങ്ങിയ സംഘടകളില്‍ സജീവ പ്രവര്‍ത്തകനായി മാറുകയായിരുന്നു. ജായിക്കോയയുടെ നഷ്ടം നാട്ടിന് നികത്താനാവാത്തായിരിക്കും. മക്കള്‍- ദര്‍വേശ്ഖാന്‍, റിയാസ് -ഭാര്യ-റാഹില്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY