DweepDiary.com | ABOUT US | Thursday, 25 April 2024

ബൈക്ക് അപകടത്തില്‍ മരണം

In death BY Admin On 31 January 2016
ചെത്ത്ലാത്ത്(31.01. 16):- ചെത്ത്ലാത്ത് സ്വദേശി പുറത്താക്കല്‍ മിഹ്ദാദ് (64) ബൈക്ക് ഇടിച്ച് മരിച്ചു. രാത്രി 10 മണിയോടെയാണ് സംഭവം. റോഡ് മുറിച്ച് കടക്കവേ എതിര്‍ ദിശയില്‍ നിന്ന് പാഞ്ഞ് വന്ന ബൈക്ക് ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മൗലാപള്ളിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. ബൈക്ക് യാത്രക്കാരായിരുന്ന രണ്ട് യുവാക്കള്‍ക്കും പരിക്കില്ല. ഓടിക്കൂടിയവര്‍ ഇദ്ദേഹത്തെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ അദ്ദഹത്തിന്റെ പരിക്ക് വളരെ ആഴമേറിയതായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറയുന്നു. ചെത്ത്ലാത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒരു അപകടമരണം ആദ്യമായിട്ടാണ്. വെറും 2 കിലോമീറ്റര്‍ മാത്രം നീളമുള്ള ഈ കൊച്ചു ദ്വീപില്‍ അമിത വേഗയില്‍ വാഹനമോടിക്കുന്നവരുടെ എണ്ണം കുറവാണെങ്കിലും അവര്‍ വരുത്തിവെക്കുന്ന വിന ചെറിതൊന്നുമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അമിത വേഗതയിലും ലൈസന്‍സില്ലാതെയും വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ഏക അഭിപ്രായം. കൂടാതെ നാട്ടില്‍ അലഞ്ഞ് നടക്കുന്ന ആടുമാടുകളും അപകടങ്ങള്‍ ഏറെ വിളിച്ച് വരുത്തുന്നുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY