DweepDiary.com | ABOUT US | Friday, 26 April 2024

അസ്സയ്യിദ്‌ ശിഹാബുദ്ധീന്‍ കെ.പി. കോയാ തങ്ങള്‍ വഫാത്തായി

In death BY Admin On 22 August 2015
ആലുവ : പ്രമുഖ പണ്ഡിതനും സൂഫി വര്യനും ആയിരക്കണക്കിന്‌ ശിഷ്യന്മാരുടെ ആത്മീയഗുരുവും ആലുവ കുന്നത്തേരി മദ്രസ നൂറുല്‍ ഇര്‍ഫാന്‍ അറബിക്‌ കോളേജ്‌ പ്രിന്‍സിപ്പാളുമായ ബഹുമാനപ്പെട്ട ശൈഖുനാ അസ്സയ്യിദ്‌ ശിഹാബുദ്ധീന്‍ കെ.പി. കോയാ തങ്ങള്‍ അല്‍ ബാഖവി, അല്‍ ജീലി, അല്‍ ഖാദിരി, അസ്സൂഫി എന്ന കുന്നത്തേരി തങ്ങള്‍ (63 വയസ്സ്‌) വഫാത്തായി. ഇടപ്പള്ളി ഉസ്‌താദ്‌ പി.ടി. അബൂബക്കര്‍ മുസ്‌ലിയാര്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, കാന്തപുരം എ.പി. മുഹമ്മദ്‌ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രധാന ഗുരുനാഥന്മാരും സയ്യിദ്‌ ഉമറുല്‍ ഫാറൂഖ്‌ തങ്ങള്‍ പൊസോട്ട്‌, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, എന്‍. ഹംസക്കോയ ജസരി ബാഖവി തുടങ്ങിയവര്‍ സതീര്‍ത്ഥ്യരുമാണ്‌. പിതാവ്‌: ശൈഖുനാ അശൈഖ്‌ അസ്സയ്യിദ്‌ മുഹമ്മദ്‌ ജലാലുദ്ധീന്‍ അല്‍ ജീലി അല്‍ ഖാദിരി അസ്സൂഫി. സഹോദരങ്ങള്‍ : സയ്യിദ്‌ കെ.പി. തങ്ങകോയ തങ്ങള്‍ (റിട്ട. വൈസ്‌ പ്രസിഡന്റ്‌, ഐ.ടി.എ.എം.), സയ്യിദ്‌ ഫസല്‍ തങ്ങള്‍. മക്കള്‍: സയ്യിദ്‌ മുഹമ്മദ്‌ നൗഫല്‍, റഷീദാ ബീവി, വാഹിദാ ബീവി. മരുമക്കള്‍: നഈമാ ബീവി, സയ്യിദ്‌ അമീന്‍, സയ്യിദ്‌ മുഹമ്മദ്‌ നിസാര്‍ ഇര്‍ഫാനി. ഖബറടക്കം വൈകുന്നേരം കുന്നത്തേരി മഹ്‌ളറത്തുല്‍ ഖാദിരിയ്യയില്‍ വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നടന്നു. എസ്‌.വൈ.എസ്‌. സുപ്രീം കൗണ്‍സില്‍ അംഗം എ.അഹ്‌മദ്‌കുട്ടി ഹാജി, എസ്‌.വൈ.എസ്‌. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ ഫിറോസ്‌ അഹ്‌സനി, ജില്ലാ സെക്രട്ടറി സി.എ. ഹൈദ്രോസ്‌ ഹാജി, വൈലത്തൂര്‍ മുഹമ്മദ്‌ അഹ്‌സനി, ആന്ത്രോത്ത്‌ ഖാളി പി.എസ്‌. കോയ തങ്ങള്‍, ബേപ്പൂര്‍ ഖാസി പി.ടി. അബ്‌ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, എസ്‌.എം.എ. ജില്ലാ പ്രസിഡന്റ്‌ അഡ്വ. ടി.പി. ഹസന്‍, ജില്ലാ സെക്രട്ടറി സുലൈമാന്‍ കൊളോട്ടിമൂല, രാജാ സാഹിബ്‌ നാഗൂര്‍, വി.എച്ച്‌. മുഹമ്മദ്‌ മൗലവി, ആലുവ എം.എല്‍.എ. അന്‍വര്‍സാദത്ത്‌, മുന്‍ എം.എല്‍.എ. എ.എം. യൂസുഫ്‌ എന്നിവര്‍ മരണാനന്തര ചടങ്ങുകളില്‍ സംബന്ധിച്ചു. നിരവധി സ്ഥാപനങ്ങളുടെ കാര്യദര്‍ശിയായ തങ്ങള്‍ ഗ്രന്ഥകാരന്‍ കൂടിയാണ്‌.

SHARE YOUR FEEDBACK

RECENT IN THIS CATEGORY