DweepDiary.com | ABOUT US | Thursday, 25 April 2024

കില്‍ത്താന്‍ കോണ്‍ഗ്രസ്സിന്റെ നെട്ടെല്ലായ നാനാകോയ വിടവാങ്ങി

In death BY Admin On 16 March 2015
കില്‍ത്താന്‍- കില്‍ത്താന്‍ ദ്വീപിലെ തലമുതിര്‍ന്ന കോണ്‍ ഗ്രസ്സ് നേതാവ് നാനാ കോയാ എന്ന പുതിയപുര ഹാരീസ് മരണപ്പെട്ടു. ഏകദേശം 80നും 90നും ഇടയില്‍ പ്രായമുണ്ടായിരുന്നു. കോണ്‍ഗഗ്രസ്സ് പാര്‍ട്ടിക്കുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച വ്യക്തികളിലൊരാളായിരുന്നു നാനാകോയ. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ്, LTCC മെമ്പര്‍, ടെലിഫോണ്‍ അഡ്വൗസറി കമ്മിറ്റിമെന്മര്‍, സൊസൈറ്റി ഡയരക്ടര്‍ ബോര്‍ഡ് അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സ്ഥാനമാനങ്ങളോ,സാമ്പത്തിക നേട്ടങ്ങളോ വ്യക്തി താല്പര്യങ്ങളോ നോക്കാതെ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചു. . മക്കള്‍- പൂകോയ (ആയുര്‍വേദിക് ഫാര്‍മസിസ്റ്റ്), സക്കീര്‍ ഹുസ്സൈന്‍ (യൂ.ഡി.ക്ലാര്‍ക്ക്)കൂടാതെ മൂന്ന് പെണ്‍മക്കളുമുണ്ട്.
അദ്ദേഹത്തിന്റെ മഅഫിറത്തിനായി പ്രാര്‍ത്ഥിക്കാനും മയ്യിത്ത് നിസ്ക്കരിക്കുവാനും ബന്ധുക്കള്‍ അഭ്യര്‍ത്ഥിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY